എന്നെന്നേക്കുമായി പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുന്ന പാഴ് ജന്മങ്ങളേയും … കൊടുങ്ങല്ലൂര്‍ എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് പലതും ഓര്‍മ്മവരും. കൈവിട്ട് പോയ എന്റെ പ്രണയത്തെ, എന്നെ ആദ്യം തിരസ്‌കരിച്ച പെണ്ണിനെ, അവളെ ജീവിതത്തിന്റെ അവസാന കാലത്ത് തിരിച്ചു കിട്ടിയതും അവളോട് എനിക്കുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചു പറഞ്ഞതും അവള്‍ അത് കേട്ട് ചിരിച്ചതും ഒക്കെ ഓര്‍മ്മ വരും.
"നാളെയായാലോ? ‘ . ഇന്നെനിക്ക് കോയമ്പത്തൂര്‍ വരെ പോണം വൈകീട്ട് വരും.
"ശരി. ഞാന്‍ റെഡിയാണ്. സമയം പറഞ്ഞാല്‍ മതി. അമ്മയെ നോക്കാന്‍ അയല് പക്കത്ത് ഒരു ചേച്ചിയോട് പറഞ്ഞിട്ടുണ്ട്. അവര്‍ രാത്രി വന്നു കിടന്നോളും.."
എനിക്ക് ഇത്തരം ഡീറ്റയില്‍സ് ഒക്കെ കേട്ടാന്‍ പെട്ടന്ന് ഒന്നും തോന്നുകയില്ല. എല്ലാം ചെയ്യിച്ച് ശീലമുള്ളതു കൊണ്ടാവണം.
രാത്രി ശരിക്കും ഉറങ്ങിയില്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു, കോയമ്പത്തൂര്‍ പോകുന്ന വഴിക്കൊക്കെ ഞാന്‍ പാതി മയക്കത്തിലായിരുന്നു.
അവിടൈാരു ത്രി ഡി. പ്രിന്റര്‍ വാങ്ങാനായിരുന്നു . 37 ലക്ഷം രൂപയുടെ പ്രിന്റര്‍ . അതു പുതിയ ഒരു ബിസിനസു തുടങ്ങാനായിരുന്നു.
ആ കമ്പനിയിലെ ഒരു മേല്‍നോട്ട സ്ഥാനമായിരുന്നു ഞാന്‍ രാഖിക്കു വേണ്ടി ആലോചിച്ചത്.
ഛെ. അവളെ കൂടെ കൊണ്ടു കാണിക്കണമായിരുന്നു. കമ്പനിയുടെ എഞ്ചിനീയര്‍ അതിന്റെ പ്രവര്‍ത്തന രീതികള്‍ വിവരിച്ചു തരുമ്പോള്‍ ഞാന്‍ ആലോചിച്ചു. ഒരു പക്ഷെ അവള്‍ക്ക് ഇത് ഒരു നല്ല എക്‌സ്പീരിയന്‍സ് ആയിരുന്നേനേ.
നേരത്തേ ഇക്കാര്യത്തെക്കുറിച്ച് തീരുമാനിക്കാഞ്ഞതിനെ ഓര്‍ത്ത് ഞാന്‍ എന്നെ തന്നെ ശകാരിച്ചു. ഞാന്‍ അങ്ങനെയാണ്. എല്ലാം അവസാന നിമിഷത്തിലായിരിക്കും. എന്റെ പ്ലാനിങ്ങില്‍ പേടിയായതു കൊണ്ടാവണം കമ്പനിയുടെ സി.ഇ.ഓ. മാരും ഡയറക്റ്റര്‍ മാരും പ്ലാനിങ്ങ് ഒക്കെ നേരത്തെ തയ്യാറാക്കി കൊണ്ടുവരുന്നത്.
ശിവരാത്രിയായതു കൊണ്ട് കമ്പനിയുടെ മുതലാളി അന്നുണ്ടായിരുന്നില്ല. അയാള്‍ ബലിയര്‍പ്പിക്കാന്‍ പോയിരിക്കുകയായിരുന്നു. ഇന്നലെ ഒരിക്കല്‍െടുത്ത് ഇന്ന് അച്ഛന് ബലിയിടേണ്ടതുമായിരുന്നു എന്നപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. പകരം ഇന്നലെ ഇല്ലാത്ത ഭക്ഷണം വരെയുണ്ടാക്കി കഴിക്കുകയായിരുന്നല്ലോ.. ഭാഗ്യം രാഖിയുടെ ഒപ്പം കിടന്നുറങ്ങിയില്ല. കുറഞ്ഞ പക്ഷം ആ പാപമെങ്കിലും ചെയ്തില്ല..