kambi story, kambi kathakal

Home

Category

ഇന്നലെകളിലൂടെ

By Raaja__
On 23-08-2021
373480
Back4/37Next
.. അവളെയോര്‍ക്കാതെയിരുന്നിട്ടില്ല … Bcom നു മദ്രാസില്‍ ചേര്‍ന്ന് പഠിക്കാന്‍ ജയെട്ടനാണ് തന്നെ നിര്‍ബന്ധിച്ചത് . അതിനുള്ള കാഷും തന്‍റെ അക്കൌണ്ടില്‍ ഇട്ടു തന്നു … വിളിക്കുമ്പോള്‍ എല്ലാം തന്നെ ടീച്ചര്‍ തിരക്കിലാണെന്ന് മറുപടി ..പിന്നെയുള്ള ആശ്രയം മെസ്സേജ് ആയിരുന്നു .. ദിവസവും വരുന്ന മെസ്സേജ് കൂടുതലും പഠിത്തത്തെ പറ്റിയായിരുന്നു ..മുന്‍പുണ്ടായിരുന്ന ബന്ധം പാടെ അവഗണിച്ച പോലെ .. ഒരിക്കലോന്നു ഗായൂ എന്ന് വിളിച്ചപ്പോള്‍ ഉണ്ടായ പുലിവാല്‍ … ‘അനിലേ ..ഞാന്‍ നിന്‍റെ ഭാവിയോര്‍ത്താ നിന്നോട് സംസാരിക്കുന്നെ …അത് നീ മുതലെടുക്കരുത് ..ജെയെട്ടന്‍ എന്‍റെ ജീവനാണ് … അദ്ധേഹത്തെ വേദനിപ്പിച്ചോന്നും എനിക്കാവില്ല ..നീയിനി എന്നെ അങ്ങനെ വിളിക്കരുത് ..പഴയതെല്ലാം മറക്കണം “ മനസിലേറ്റ മുറിവുണങ്ങാന്‍ നാളുകള്‍ എടുത്തു … എന്നിരുന്നാലും പിന്നീടും മെസ്സേജുകള്‍ വന്നു കൊണ്ടിരുന്നു … ഗൂഗിള്‍ ടോക്കില്‍ ആയിരുന്നതിനാല്‍ ഫോണ്‍ നമ്പരോ ഒന്നും ഇല്ലായിരുന്നു.. Mcom നു പഠിക്കുമ്പോള്‍ ആണ് ലാസ്റ്റ് മെസ്സേജ് വന്നത് … ലാലിയാന്റിയുടെ വീട്ടില്‍ ആണെന്ന് ..ഇറങ്ങുവാന്‍
തുടങ്ങുവാണെന്നും ….പിന്നെയൊരു മെസ്സേജും ഇല്ല … അവിടെയുണ്ടോ ? എന്ത് പറ്റി ? എന്നിങ്ങനെ അന്ന്മുതല്‍ താന്‍ അയച്ചു മെസ്സേജ് അയച്ചു കൊണ്ടിരുന്നു ഗൂഗിള്‍ ടാക്ക് നിര്‍ത്തിയപ്പോള്‍ അത് മെയില്‍ ആയി മാറിയെന്നെ ഉള്ളൂ ….. ഇതേ വരെ ഒരു മെയിലും ബൌന്‍സ് ആയി വന്നിട്ടുമില്ല ..അതാണ്‌ എകയോരാശ്വാസം … ഏതോ കോണില്‍ തന്‍റെ ഗായൂ ..തന്‍റെ ടീച്ചര്‍ ഉണ്ടാവും എന്ന വിശ്വാസം … കുറെ നാള്‍ മെയില്‍ ഓപ്പണ്‍ ആക്കാതിരുന്നാല്‍ അത് കട്ടാകും എന്നാരോ പറഞ്ഞു … അപ്പോള്‍ അവളുണ്ടാവും ..മെയില്‍ നോക്കുന്നും ഉണ്ടാവും …അത് തന്നെയാണൊരു ആശ്വാസവും മദ്രാസില്‍ തന്നെ പിന്നെ ഹയര്‍ സ്റ്റഡി ചെയ്തു … പഠിച്ചിറങ്ങിയ ഉടനെ നാട്ടില്‍ വന്നു അവരെയന്വേഷിച്ചു .. ഇടക്കൊന്നും വരാതിരുന്നത് പാര്‍ട്ട്‌ ടൈം ജോലി ഉണ്ടായിരുന്നതിനാല്‍ ആണ് … ചേച്ചിയുടെ കല്യാണത്തിന് തന്നെ വന്ന്‍ രണ്ടാം ദിവസം തിരികെ പോയി .. പക്ഷെ അന്ന് തന്നെ അറിഞ്ഞിരുന്നു ജയെട്ടനും മറ്റും അവിടെ നിന്ന് പോയി എന്ന് .. ആരോടും എങ്ങോട്ടാണെന്ന്‍ പോലും പറയാതെ … തോമസ് സാറിനും ലാലിയാന്റിക്കും ഒരു വിവരവും ഇല്ല … തന്‍റെ Mcom പഠിത്തം കഴിഞ്ഞാല്‍

© 2024 KambiStory.ml