വരാന്‍ വേണ്ടി .. എല്ലായിടത്തും പോയി അന്വേഷികണ്ടേ ..അപ്പോള്‍ അലന് തന്നെ എല്ലായിടോം കാണാം … ആള്‍ക്കാരെ പരിചയപ്പെടാം .. അങ്ങനെ അങ്ങനെ ..”
അപ്പോഴേക്കും ബെല്‍ അടിച്ചു
” സാറെ ..ഞങ്ങള്‍ പൊക്കോട്ടെ ..” റോബിള്‍സ് അലന്‍റെ കൈ പിടിച്ചപ്പോള്‍ അനില്‍ അവരെ പുഞ്ചിരിച്ചു കൊണ്ട് യാത്രയാക്കി
!! എന്തൊക്കെ വട്ടാണ് ? ഓരോരുത്തര്‍ ഭാര്യമാരെ സംശയിച്ചു പിതൃത്വം വരെ തള്ളി പറയുന്നു ..എന്നിട്ട് യാതൊരു ഉളുപ്പുമില്ലാതെ അത് സ്വന്തം മകനോട് പറയുന്നു .. പിഞ്ചു മനസിന്‍റെ വേദന അയാള്‍ക്കറിയാമോ? അയാള്‍ തള്ളി കയറ്റുന്നത് ആവരുടെ ഹൃദയത്തിലെക്കാണെന്ന്.. ആ ചിന്ത അമ്മയെ അവരെ തെറ്റിധരിപ്പിക്കന്‍ പ്രേരിപ്പിക്കുമെന്ന് .!!
അനില്‍ ഓഫീസിലേക്ക് കയറി തന്‍റെ തിരക്കുകലേക്ക് മുഴുകി ..
മൂന്നാം നാള്‍ ..നല്ല മെസ്സേജ് കിട്ടുമെന്ന് മറിയം പ്രവചിച്ച ദിവസം
അനില്‍ അന്ന് ചരല്‍ക്കുന്നിലെക്ക് യാത്രയായി … ഉള്ളില്‍ മെസ്സെജിന്‍റെ കാര്യം ആണ് തികട്ടിവന്നിരുന്നതെങ്കിലും അവന്‍ ജനന സര്‍ട്ടിഫിക്കറ്റും വണ്‍ ആന്‍ഡ് വണ്‍ ഒണ്‍ലി സര്‍ട്ടിഫിക്കറ്റും വങ്ങനായാണ് പോയത് …
പോകുന്ന വഴി
അവന്‍ പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചു .. തന്‍റെ ബര്‍ത്ത് ഡേയ്ക്ക് ഗായത്രിയുടെ കൂടെ വന്ന് തിരി കതിച്ചതോര്‍മ വന്നപ്പോള്‍ അവന്‍റെ കണ്ണുകള്‍ നിറഞ്ഞു … അവളുടെ പ്രാര്‍ത്ഥന അവരുടെ കുടുംബക്ഷേത്രത്തില്‍ ആയിരുന്നല്ലോയെന്നവള്‍ ഓര്‍ത്തു … പോകും വഴി അവിടെകൂടെയോന്നു കയറണം .. ദൈവങ്ങള്‍ പല രൂപത്തിലും പേരിലും ഉണ്ടെങ്കിലും മനുഷ്യനന്മയല്ലേ എല്ലാ ദൈവങ്ങളും ആഗ്രഹിക്കുക ..
വില്ലേജിലും പഞ്ചായത്തിലും കയറിയിട്ടവന്‍ നേരെ പോയത് ക്ഷേത്രതിലെക്കാണ്
” അലന്‍ ..നീയെന്താ ഇവിടെ ?’
‘ ഞാന്‍ അമ്മയുടെ കൂടെ വന്നതാണ് സര്‍ .. അമ്മയുടെ കുടുംബക്ഷേത്രമാണിത്” മുകളിലേക്ക് കയറി വന്ന അനില്‍ കത്തിയെരിയുന്ന തിരികള്‍ക്ക് മുന്നില്‍ അലനെ കണ്ടു അനില്‍ അമ്പരന്നു
സര്‍ …സാറെന്താ ഇവിടെ ? സാര്‍ ക്രിസ്ത്യന്‍ അല്ലെ ..’
അലന്‍റെ ചോദ്യം കേട്ടാണ് അനില്‍ ചിന്തയില്‍ നിന്നുണര്‍ന്നത്
‘ മോന്‍ ..മോന്‍റെയമ്മ എന്നിട്ടെവിടെ ? “
” അമ്മ താഴെ ആ കൈത്തോത്തിലേക്ക് പോയതാ ..” മൊത്തം കേള്‍ക്കാതെ അനില്‍ അങ്ങോട്ടേക്ക് കുതിച്ചു ..
തണുത്ത വെളളത്തില്‍ മുഖം കഴുകി തിരിഞ്ഞ ഗായത്രി അനിലിനെ