RDO നെ കാണാന്‍ അനുവാദം കിട്ടിയത് . അതിനാല്‍ അനില്‍ സ്കൂളിലേക്ക് വിളിച്ചു ഓരോ കാര്യങ്ങള്‍ സംസാരിക്കുവായിരുന്നു ..
” അനിലേ വിളിക്കുന്നു ..” ജോണ്‍ സാര്‍ പറഞ്ഞപ്പോള്‍ അനില്‍ അവരോടു കയറിക്കോളാന്‍ ആഗ്യം കാണിച്ചു . രണ്ടു മിനുട്ട് കഴിഞ്ഞപ്പോള്‍ അവന്‍ ഫോണ്‍ കട്ടാക്കി അകത്തേക്ക് കയറി ..
” ഇരിക്ക് സാറേ ” ജെയിസന്‍ പറഞ്ഞപ്പോള്‍ അനില്‍ ഇരുന്നു .. അങ്ങോട്ട് തിരിഞ്ഞു ഷെല്‍ഫില്‍ നിന്ന് ഫയലുമെടുത്ത് തന്‍റെ മുന്നിലിരുന്ന ആളിനെ കണ്ടു അനിലിനു തന്റെ ഹൃദയം നിലക്കുന്ന പോലെ തോന്നി …ഗായൂ …. .. വര്‍ഷങ്ങളോളം എവിടെയെന്നു തിരഞ്ഞു , ഊണിലും ഉറക്കത്തിലും , ഒരു നിമിഷം പോലും ചിന്തിക്കനാവാതെ ..താന്‍ തിരഞ്ഞു നടന്ന തന്‍റെ ഗായത്രി ടീച്ചര്‍…. അവന്‍റെ ശരീരമാകെ വിയര്‍ത്തു .. വീഴാതിരിക്കാന്‍ അവന്‍ ഒരു കസേരയിലും മറു കൈ ജെയിസന്‍റെ തുടയിലുമമര്‍ത്തി പിടിച്ചു .. അവന്‍റെ പിടുത്തം മുറുകിയപ്പോള്‍ ജെയിസന്‍ അനിലിനു നേരെ തിരിഞ്ഞു ..കവിളില്‍ കൂടി ഒഴുകുന്ന വെള്ളം കണ്ടു ജെയിസന്‍ പെട്ടന്ന് അനിലിന്‍റെ തോളില്‍ പിടിച്ചു ..
” അനില്‍ സാറെ ..എന്ത് പറ്റി?’ “
അത് കേട്ടാണ് RDO അവനു നേരെ
നോക്കിയത് .. അവരുടെ കണ്ണുകള്‍ തിളങ്ങിയതും അത് കഴിഞാ നോട്ടം പതറി മാറുന്നതും അനില്‍ കണ്ടു … ആ ഭാവം കാണിക്കാതെ RDO അവന്‍റെ നേരെ നോക്കി
” R U ഫൈന്‍ സാര്‍ ?’
“അനിലേ എന്ത് പറ്റി ഹോസ്പിറ്റലില്‍ പോകണോ ?’
” ഹേ ..വേണ്ടാ … ” അനില്‍ ഇടറുന്ന കാലുകളോടെ പുറത്തേക്കിറങ്ങി , അവനെ പിടിച്ചു കൊണ്ട് പുറത്തേക്കിറങ്ങി .
” നിങ്ങളറിയുന്നതാണോ മാഡം?’ ജോണ്‍ സാറിന്‍റെ സ്വരം അവന്‍ പുറകില്‍ നിന്ന് കേട്ടു
” ഹേയ് ..ഇല്ല ..”
” മാഡത്തിനെ കണ്ടപ്പോളാണ് പുള്ളിക്ക് എന്തോ പറ്റിയതെന്നു തോന്നി …അതാ ചോദിച്ചേ ..ഞങ്ങളുടെ സ്കൂളിന്‍റെ പ്രിന്‍സിപ്പല്‍ ആണ് ..അനില്‍ മാത്യു “
” ഓ ..നൈസ് “
RDO യുടെ കാബിനു മുന്നിലെ ചാരു ബെഞ്ചില്‍ ഇരുത്തിയിട്ട് ജെയിസന്‍ കൂടെയിരുന്നു
” സാറെ ..ഹോസ്പിറ്റലില്‍ വല്ലതും പോകണോ ?”
” ഹേയ് വേണ്ട … ജെയിസന്‍ സര്‍ അകത്തേക്ക് കയറിക്കോ .. പെട്ടെന്നെന്തോ തല ചുറ്റുന്നത് പോലെ തോന്നി ..മാറി കിടന്നത് കൊണ്ടാവാം ..ഇന്നലെ ഉറക്കം ശേരിക്കായില്ല ..അതിന്‍റെയാ”
” എങ്കില്‍ ശെരി സാറേ ” ജെയിസന്‍ അകത്തേക്ക് കയറി … RDO യുടെ മുന്നിലെ നീളന്‍ നെയിം ബോര്‍ഡ് അനില്‍ വായിച്ചു
” ഗായത്രി