…ഒരെണ്ണം കിട്ടി ..”
” ടോമി , ഞാന്‍ കൊഫിക്ക് പറഞ്ഞിട്ടുണ്ട് ..”
” സാറിരുന്നോ ..ഞാന്‍ ഇതാ വരുന്നു .. ആ പെണ്കുട്ടി വന്നാല്‍ അവരെടുത്തു തരും ..”
അനില്‍ തിരികെ നടന്നു … ഒരു കോഫി ടേബിളില്‍ ഒരു പെണ്‍കുട്ടി മാത്രം ഇരിക്കുന്നത് കണ്ടവന്‍ അങ്ങോട്ട് ചെന്നു
” എക്സ്ക്യൂസ് മി ..ഞാനും ഇവിടെയിരുന്നോട്ടെ “
” അതിനെന്താ സാര്‍ ” അവള്‍ വായിച്ചിരുന്ന ബുക്ക് മടക്കി വെച്ചു പുഞ്ചിരിച്ചു .
‘ സാര്‍ രണ്ടും കിട്ടി ..” ടോമി വന്നടുത്ത ചെയറില്‍ ഇരുന്നു ..
” നമുക്കിതിന്‍റെ കോപ്പി എടുക്കണമല്ലോ ടോമിച്ചാ”
‘ സര്‍ … ബുക്കിവിടെ നിന്ന് പുറത്തു കൊണ്ട് പോകാന്‍ പറ്റില്ല … മാഡത്തിന്‍റെ അനുമതി വാങ്ങിയാല്‍ തൊട്ടപ്പുറത്തെ ബില്‍ഡിംഗില്‍ സെറോക്സ് ഉണ്ട് , അവിടെ നിന്നെടുക്കാം ‘ എതിരെയിരുന്ന പെണ്‍കുട്ടി പറഞ്ഞു ..
അപ്പോഴേക്കും കൊഫിയെത്തി .. ചൂടുള്ള കൃഞ്ചി ബിസ്കറ്റും ..
” ..ഇതിന്‍റെ കോപ്പി വേണമല്ലോ …എന്ത് ചെയ്യണം ” അനില്‍ കോഫിയുമായി വന്ന കുട്ടിയോട് ചോദിച്ചു
” സര്‍ ..മാഡം പുറത്തു പോയതാണ് … നിങ്ങള്‍ കോഫി കുടിക്കുമ്പോഴേക്കും എത്തും …” അവളത് പറഞ്ഞപ്പോള്‍ ഗ്ലാസ് ഭിത്തിക്കപ്പുറത്തൂടെ
ഒരാള്‍ ഉള്ളിലേക്ക് കയറുന്നത് കണ്ടു .. അത് മറിയം അല്ലെ ..?
” സര്‍ ..മാഡം എത്തി ..ഞാനിപ്പോ ചോദിക്കാം ..” അനില്‍ നോക്കുന്നത് തിരിഞ്ഞു നോക്കിയ പെണ്‍കുട്ടി ഡോര്‍ തുറന്നു അപ്പുറത്തേക്ക് പോയി … അവള്‍ സംസാരിക്കുന്നതിനിടെ തിരിഞ്ഞു നോക്കിയാ മറിയം അനിലിനെ കണ്ടു ചിരിച്ചു കൊണ്ട് അവളുടെ ഒപ്പം കോഫി ഹൌസിലേക്ക് വന്നു
” സാര്‍ … വളരെ സന്തോഷം ..ഇറങ്ങിയതില്‍ ” ഒഴുകി കിടക്കുന്ന വയലറ്റ് കളര്‍ സാരീ മറിയത്തിനു കൂടുതല്‍ ഭംഗി നല്‍കി ..അപ്പോഴും അവളുടെ തലയിലാ കൂളിംഗ് ഗ്ലാസ് ഉണ്ടായിരുന്നു .. പുറത്തു നിന്ന് വന്നതായിരുന്നത് കൊണ്ടാവളുടെ മൂക്കിന്‍ തുമ്പ് വിയര്‍ത്തിരുന്നു.
” രണ്ടു ബുക്ക് തപ്പി ഇറങ്ങിയതാ മിസ് മറിയം .. വിരോധമില്ലെങ്കില്‍ ഞങ്ങള്‍ അത് കോപ്പി എടുത്തോട്ടെ ..”
” ഓ ..അതിനെന്നാ ..പ്ലീസ് “
അനില്‍ മറിയത്തെ ടോമിച്ചന് പരിചയപ്പെടുത്തി .. ടോമി അതിന്‍റെ കോപ്പി എടുക്കാനായി പുറത്തേക്കിറങ്ങി
” സര്‍ .. വരൂ .. ഒന്ന് നടന്നു കാണാം “
അനില്‍ അവളുടെ ഒപ്പം നടന്നു .. അപ്പുറത്തെ ലേഡീസ് സെക്ഷനിലേക്ക് കയറിയപ്പോള്‍ അവനൊന്നു പരുങ്ങി .
” ഇത് ലേഡീസ് സെക്ഷന്‍