..വിവാഹിതര്‍ക്ക് വീടും … ബാച്ച്ലേര്‍സിന് വേറെയും … മിന്നു അവരുടെയോപ്പമാണ് താമസിക്കുന്നത് …ആറുമാസം മുന്‍പായിരുന്നു അവളുടെ വിവാഹം ..ഭര്‍ത്താവ് സിംഗപ്പൂരിൽ … ഈ അധ്യയനവര്‍ഷം കഴിഞ്ഞങ്ങോട്ടെക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് മിന്നു
” സാര്‍ അവിടെ പോയി ഇരുന്നോ ..നമ്മള്‍ രണ്ടും തന്നെ … വെറുതെ പേരുദോഷം വരുത്തിവെക്കണ്ട ..’ അടുക്കളയിലേക്ക് വന്ന അനിലിനെ നോക്കി മിന്നു പറഞ്ഞു ..
” താന്‍ പിന്നെ എന്തോര്‍ത്താ ഇങ്ങോട്ട് പൊന്നെ ? ഞാന്‍ ഇവിടെ തന്നെയേ ഉള്ളെന്നു തനിക്കറിയില്ലായിരുന്നോ?’
‘ അത് …പിന്നെ… അത് പിന്നെ …സാറിപ്പോഴും ആ ടീച്ചറിനെ മനസിലോര്‍ത്തു നടക്കുവാണോ?’ ചമ്മലില്‍ നിന്നോഴിവകാനായി മിന്നു അവനോടു ചോദിച്ചു …
” മിന്നു …. താനിപ്പോഴും എന്നെ ഓര്‍ക്കുന്നുണ്ടോ ? താന്‍ ഒരു വിവാഹിതയല്ലേ ? …’
‘ എനിക്കറിയില്ല സാര്‍ .. ഞാന്‍ ..ഞാനോരുപക്ഷേ ആദ്യമായി ഇഷ്ടപ്പെട്ടത് കൊണ്ടാവാം .. എനിക്ക് മറക്കാന്‍ കഴിയുന്നില്ല …: മിന്നു കിച്ചന്‍ സ്ലാബിലെക്ക് ചാരി വിങ്ങിപ്പോട്ടി ..അനിലവളുടെ തോളില്‍ പിടിച്ചു …
‘ കരയരുത് .. കുറച്ചു നാളല്ലേ ആയുള്ളൂ നമ്മള്‍
കണ്ടു മുട്ടിയിട്ട്… തനിക്കെന്നെ മറക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്‍റെ ജീവിതം ഒരു കരയിലെത്തിച്ച .. എന്‍റെ ശരീരം പങ്കു വെച്ച , എന്‍റെ ഗായുവിനെ ..എന്‍റെ ടീച്ചറെ മറക്കാന്‍ എനിക്കെങ്ങനെ കഴിയും ….മിന്നു …താന്‍ മിടുക്കിയാ … അടുത്ത വര്‍ഷം സിംഗപ്പൂപ്പൂര്‍ പോകുവല്ലേ … അവിടെ പുതിയൊരു ജീവിതം …. എല്ലാം മറന്ന് ..ദാ ചായ കുടിക്ക് ..’ ചായ ഊട്ടി മഗ്ഗിലേക്ക് പകര്‍ന്ന് അവള്‍ക്ക് നീട്ടി അനിലും സ്ലാബിലെക്ക് കയറിയിരുന്നു .. പിന്നെയവന്‍ റോബിള്‍സിന്‍റെ കാര്യം അവളോട് പറഞ്ഞു … അവന്‍റെ സാഹചര്യവും ഒക്കെ .
‘ സാറേ … സാറിങ്ങനെ ജീവിതകാലം മുഴുവന്‍ പെണ്ണ് കിട്ടാതെ നടക്കും .. ഇത് മിന്നുവാ പറയുന്നേ ..’ പോകാനായി വാതില്‍ക്കല്‍ ഇറങ്ങിയിട്ട് അവനെ നോക്കി ഗോഷ്ടി കാണിച്ചു പറഞ്ഞിട്ട് മിന്നു ഓടിപോയപ്പോള്‍ അനിലിനും ചിരി വന്നു
മിന്നുവിന്‍റെ പ്രൊപ്പോസല്‍ താന്‍ തള്ളിയപ്പോള്‍ അവളെന്തോ അധികാരം പോലെ തന്‍റെയടുത്ത് വന്നത് അനില്‍ ഓര്‍ത്തു … അവളെ വേണ്ടായെന്നു വെച്ചതിന്‍റെ കാരണമറിയണം പോലും … ആ പെരുമാറ്റത്തിന്‍റെ ഔന്നത്യം മനസിലാക്കാതെ താന്‍ കുഴങ്ങി ..തന്‍റെ ഇഷ്ടമല്ലേ