kambi story, kambi kathakal

Home

Category

ഫ്രണ്ട്‌സ് വിത്ത് ബെനിഫിറ്റ്‌സ്

By Admin
On 10-07-2021
424941
Back2/9Next
ക്ലാസ്സിൽ ഇണ്ട്. അയാൾ എന്റെ ഫോൺ കൊണ്ടുപോവും. ടെസ്സ: എടാ, എനിക്കും കള്ളു കുടിക്കണം. പ്ലീസ് ആരോടും പറയരുത്. നീ ആയോണ്ട് കുഴപ്പമില്ല. ജോൺ അറിഞ്ഞാൽ ആവശ്യമില്ലാത്ത ഓരോന്ന് പഠിക്കണ്ടാന് പറഞ്ഞു ചീത്ത പറയും. ഞാൻ: അതെന്താ ഇപ്പോൾ പെട്ടെന്ന് ഇത് തോന്നാൻ? ഇത്ര നാളും ഇല്ലാത്ത ഒരു തോന്നൽ. ടെസ്സ: നിനക്ക് പറ്റില്ലെങ്കിൽ പറ. എനിക്ക് വേണ്ട. ഞാൻ: ചൂടാവല്ലേടി. ഞാൻ അറ്റന്റൻസ് ഇട്ടിട്ടു ഇറങ്ങാം. നീ വെയിറ്റ് ചെയ്യ്. ഞാൻ സത്യത്തിൽ പോകാനുള്ള തിടുക്കം കാണിച്ചത് വേറെ ഒന്നുമല്ല. ഒറ്റയ്ക്ക് പോയി കുടിച്ചാൽ അവൾക്ക് തിരിച്ച്‌ പോകാൻ പറ്റില്ല. പണ്ട് ജോണിന്റെ ചേച്ചി ഉണ്ടാക്കിയ വൈൻ ഒരു ഗ്ലാസ് കുടിച്ചിട്ട് ബോധം പോയതാ. അവളുടെ സേഫ്റ്റി കൂടെ ആലോചിച്ചാണ് ഞാൻ പോയത്. അവൾ കോളേജിന്റെ പാർക്കിങ്ങിൽ ഉണ്ടായിരുന്നു. എന്റെ ബൈക്കിൽ കയറി ഇരിക്കുകയായിരുന്നു അവൾ. "ഹലോ മാഡം, എന്ത് പറ്റി? വല്ല ലവ് ഫെയ്‌ലിയറും അടിച്ചോ", ഞാൻ കുശലം പോലെ ചോദിച്ചു. അവൾക്ക് ഒരുത്തനെ ഇഷ്ടായിരുന്നു. പക്ഷെ ഞാൻ ആളെ കണ്ടിട്ടില്ല. അവൾ തിരിഞ്ഞപ്പോൾ ഞാൻ ഞെട്ടി. കണ്ണൊക്കെ ആകെ കലങ്ങി നാശായിരിക്കുന്നു.
ദൈവമേ.. ശരിക്കും അത് സംഭവിച്ചോ? അവൾ ഒന്നും പറഞ്ഞില്ല. ഞാൻ അടുത്ത് ചെന്നപ്പോൾ അവൾ എന്നെ കെട്ടിപിടിച്ച്‌ കരഞ്ഞു. അത് സാധാരണ ഉള്ളതാണ്. അവൾ എന്നെ അങ്ങനെ ആണ് കണ്ടിരുന്നത്. അവൾക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ആദ്യം എന്നെ അല്ലെങ്കിൽ ജോണിനെ ആണ് വിളിക്കാറുള്ളത്. "എന്താ നിനക്ക് പറ്റിയെ? കരയാതെ കാര്യം പറ", ഞാൻ ചോദിച്ചു. "ഞാൻ പറയാം. എനിക്ക് സഹിക്കാൻ പറ്റുന്നില്ല. അതാ ഞാൻ പറഞ്ഞെ എനിക്ക് കുടിക്കണമെന്ന്. നമുക്ക് പോവാം.." വിങ്ങികൊണ്ട് അവൾ എന്നോട് പറഞ്ഞു. "ഈ അവസ്ഥയിൽ ബാറിൽ പോയി അടിക്കണ്ട. നമുക്ക് കുപ്പി വാങ്ങിച്ച്‌ എന്റെ വീട്ടിൽ പോവാം. നിനക്ക് സംസാരിക്കാൻ അതായിരിക്കും നല്ലത്", ഞാൻ അവളോട് പറഞ്ഞു. പബ്ബിൽ പോയി അടിച്ച്‌ ഇവൾ കരഞ്ഞു സീൻ ആക്കോന്ന് എനിക്ക് പേടിയുണ്ടായി. ഞങ്ങൾ ബൈക്ക് എടുത്ത് വീട്ടിലേക്ക് തിരിച്ചു. പോകുന്ന വഴിക്ക് ഞാൻ ഒരു സ്മിർനോഫ് കോഫിയും പിന്നെ കുറച്ച്‌ മിക്സും ടച്ചിങ്‌സും വാങ്ങി. അവൾ പലപ്പോഴും എന്റെ വീട്ടിൽ വന്നിട്ടുണ്ട്. അവൾ നേരെ ബെഡ്‌റൂമിൽ പോയി ഇരുന്നു. ഞാൻ അടുക്കളയിൽ പോയി ഒരു സിഗരറ്റ് കത്തിച്ചു. എന്നിട്ടു അടിക്കാനുള്ള

© 2024 KambiStory.ml