മുമ്പ് നമുക്ക് കോട്ടയ്ക്കലിൽ നിന്ന് വേറെ വാങ്ങാം..”(ആയുർവേദം ഞങ്ങളുടെ കുടുംബത്തിന്റെ വീക്ക്നെസ്സ് ആണ് )
അമ്മ എനിക്ക് എണ്ണ പുരട്ടി തന്നു തുളസി ചേച്ചി അതുനോക്കിനിന്നു.
കുറച്ചു നേരം കഴിഞ്ഞു വിസ്തരിച്ച് ഒരു കുളിയും പാസാക്കി ഞാൻ ടിക്കറ്റ് ബുക്ക് ചെയ്യാൻ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. രാത്രിയിലെ ചെന്നൈ മെയിലിന് എ സി കുപ്പേ ബുക്ക് ചെയ്തു അതാകുമ്പോൾ ഞങ്ങൾ രണ്ടുപേരും മാത്രമേ ഉണ്ടാവുള്ളൂ വേറെ ശല്യം ഉണ്ടാവില്ല.
ഈസ്റ്ററിന് ലീവ് കഴിഞ്ഞ് അച്ഛൻ ഓഫീസിൽ പോയി തുടങ്ങി കൂട്ടുകാർ അവരുടെ ജോലിക്കും, വീട്ടിൽ ഞാനും അമ്മയും തുളസി ചേച്ചിയും മാത്രമായി. അവരാണെങ്കിൽ എപ്പോഴും അവരുടെ ഒരു പണികളിൽ മുഴുകിയിരിക്കും. ഞാനും അവരുടെ കൂടെ കൂടി, ചേച്ചിയുമായി ഒരു അടുപ്പം സ്ഥാപിച്ചെടുത്തു ഇനി അങ്ങോട്ട് എന്നും കാണേണ്ടതല്ലേ…
അങ്ങനെ എനിക്ക് പോകേണ്ടദിവസം വന്നെത്തി. അച്ഛൻ തുളസി ചേച്ചിയുടെ മകനെയും മകളെയും അച്ഛൻ കാര്യങ്ങൾ പറഞ്ഞു സമ്മതിപ്പിച്ചു.
അമ്മ എനിക്ക് കൊണ്ടുപോകാനായി ചിപ്സ് അച്ചാറ് ചൂടു കുരു വന്നാൽ തേക്കാൻ രണ്ടു കുപ്പി എണ്ണ അങ്ങനെ ഒരു ലോഡ് സാധനങ്ങൾ
എന്റെ ബാഗിൽ കുത്തിനിറച്ചു.
ഒരു നരച്ച വയലറ്റ് കളർ സാരിയും കറുത്ത ബ്ലൗസ്സും കയ്യിൽ ഒരു ബിഗ്‌ഷോപ്പറിൽ കുറച്ചുമുഷിഞ്ഞ ഡ്രെസ്സുമായി ചേച്ചി വന്നു.
“എന്താ ചേച്ചി ഇത് ഇങ്ങനാണോ ചെന്നൈ വരെ പോകുന്നെ.. ചേച്ചി ഇങ്ങുവന്നെ ..”
അമ്മ ചേച്ചിയുമായി അകത്തേക്കുപോയി എന്നിട്ട് അമ്മയുടെ ഒരു സാരി എടുത്ത് ഉടുക്കാൻ കൊടുത്തു പിന്നെ വീട്ടിലിരുന്ന ഒരു ട്രാവൽ ബാഗിൽ അമ്മയുടെ നാലഞ്ചുസാരിയും പിന്നെ ചേച്ചിടെ കയ്യിലുണ്ടായിരുന്ന ഡ്രെസ്സും വാങ്ങി പാക്ക് ചെയ്തു.
” അയ്യോ ഇതൊന്നും വേണ്ട..”
” അത് ചേച്ചി അല്ല തീരുമാനിക്കുന്നത് ചേച്ചി പോയി സാരി മാറ്റ്..”
ചേച്ചി പോയി സാരി മാറി വന്നു. ഇളം നീല സാരി അത് ചേച്ചിക്ക് വളരെ നന്നായി ചേരുന്നുണ്ടായിരുന്നു. അത്യാവശ്യം നീളമുള്ള മുടി പിന്നിയിട്ടിരുന്നു..
” ഒഴിഞ്ഞ കൈയും കഴുത്തും ആയിട്ട് പോകണ്ട…” അമ്മ പുറത്തുപോകുമ്പോൾ ഇടാറുള്ള ഒരു റോൾഡ് ഗോൾഡ് മാലയും രണ്ടു വളയും ചേച്ചിക്ക് എടുത്തു കൊടുത്തു.
ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. ട്രെയിൻ കൃത്യ സമയത്ത് തന്നെ വന്നു. അമ്മ കരഞ്ഞു പിഴിഞ്ഞ് ഞങ്ങളെ ട്രെയിൻ കയറ്റിവിട്ടു.