ചേച്ചി പോയി കിടന്നോ വിശേഷം ഒക്കെ നാളെ പറയാം എനിക്കും നല്ല ക്ഷീണം ഉണ്ട്..
ഞാൻ എഴുന്നേറ്റ് പോയി കൈ കഴുകി. ചേച്ചി റൂമിലേക്ക് പോയി. ഞങ്ങളുടെ വീട്ടിൽ 3 ബെഡ്റൂം ആണ് ഉള്ളത് ഒരെണ്ണം അച്ഛനും അമ്മയ്ക്കും, ഒരെണ്ണം എനിക്ക് പിന്നെ ഒരെണ്ണം ഗസ്റ്റിനും. ആ റൂം ആണ് ഇപ്പോൾ തുളസി ചേച്ചി ഉപയോഗിക്കുന്നത്.
അമ്മ : ക്ഷീണം ഉണ്ടെങ്കിൽ മോൻ പോയി കിടന്നുറങ്ങിക്കോ ഗുഡ് നൈറ്റ്…
ഞാൻ ഗുഡ് നൈറ്റ് പറഞ്ഞു റൂമിലേക്ക് പോയി.. കിടന്ന് സമയം കുറേ ആയിട്ടും എനിക്ക് ഉറക്കം വന്നില്ല.. ഞാൻ വെള്ളം കുടിക്കാനായി അടുക്കളയിലേക്ക് പോയി. തിരിച്ചുവന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുറിയിൽനിന്ന് അടക്കിപ്പിടിച്ച സംസാരം കേട്ടു.
” ചേട്ടൻ എന്തിനാ അവനോട് അവിടെത്തന്നെ നിൽക്കാൻ പറഞ്ഞത്. അവനു പറ്റില്ലെങ്കിൽ ഇങ്ങുപോന്നോട്ടെ അവൻ കൊണ്ടുവന്നിട്ടുവേണ്ടല്ലോ ഇവിടുത്തെ ചെലവ് കഴിയാൻ.”
” എടീ, അവൻ ഇവിടെ വന്നുനിൽക്കുന്നതിൽ എനിക്ക് ഒരുകുഴപ്പവുമില്ല ദൈവം സഹായിച്ചു അവനും രണ്ടുതലമുറയ്ക്കും കഴിയാനുള്ളത് നമുക്ക് ഉണ്ട് പക്ഷേ ജീവിതത്തിൽ ഇങ്ങനെയോരോ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ
നമ്മൾ അവനെ എപ്പോഴും സംരക്ഷിച്ചു പൊതിഞ്ഞു കൊണ്ടുനടന്നാൽ നാളെ നമ്മൾ ഇല്ലാതെ വരുന്ന ഒരു കാലത്ത് അവൻ എന്ത് ചെയ്യും. നമ്മുടെ ഒരു സഹായവും ഇല്ലാതെ അല്ലേ അവൻ അവിടെ വീട് എടുത്തതും വണ്ടി വാങ്ങിയതും അപ്പൊപിന്നെ ഈ ഫുഡിന്റെ കാര്യമൊക്കെ നിസാരമല്ലേ…. അതുകൊണ്ടാണ് ഞാൻ അവനോട് അവിടെ പോയി നിന്ന് അത് ഫെയ്സ് ചെയ്യാൻ പറഞ്ഞത്. അല്ലാതെ അവനോട് സ്നേഹമില്ലാത്തകൊണ്ടൊന്നുമല്ല..”
” ഹമ്മ്, എനിക്ക് അത് കേട്ടപ്പോൾ ഭയങ്കര വിഷമമായി…”
“അതൊന്നും സാരമില്ല എല്ലാം ശരിയായിക്കോളും…”
” പിന്നെ ഞാൻ അറിയാതെ ഏത് അവളുടെ കൂടെയാണ് രണ്ടുമൂന്നെണ്ണം ഉള്ളത്..”
“എന്ത്…”
“അല്ല… കുറച്ചു മുൻപ് പറഞ്ഞില്ലേ ഇവൻ അല്ലാതെ എനിക്ക് രണ്ടു മൂന്നെണ്ണം കൂടി ഉണ്ടെന്ന്…”
” ഓ…അത് ഒരുത്തിയുടെ കൂടെ അല്ല മൂന്നും മൂന്നുപേരുടെ കൂടെയാണ്….”
” അപ്പോ അതാണ് മീറ്റിംഗ് കോൺഫറൻസ് എന്നൊക്കെ പറഞ്ഞ് ഇടയ്ക്കിടയ്ക്ക് ഇവിടെനിന്ന് മുങ്ങുന്നത്..”
” എടീ ഭയങ്കരി കണ്ടുപിടിച്ചു കളഞ്ഞല്ലോ നീ ആരാ ഷെർലക്ക് ഹോംസിന്റെ കൊച്ചുമോളോ…”
“ഹമ്മ്… ഇവിടെ ആയിട്ട് എനിക്ക് തോന്നുന്നുണ്ട് എന്നെ മടുത്തു തുടങ്ങിയിട്ടുണ്ട്