എന്റെ തോളിൽ കൈ വച്ചുകൊണ്ട് അവൾ ചോദിച്ചു. "എന്താടാ ഒന്നും മിണ്ടാതെ?" എന്റെ മനസ്സിൽ നല്ല ദേഷ്യമായിരുന്നു അവളോടപ്പോൾ.. ഒരാഴ്ച അവളെ കുറിച്ച് ഒരു അറിവും ഇല്ലാതിരുന്നപ്പോഴാണ് ഞാൻ അവളെ സ്നേഹിച്ചിരുന്നു എന്ന് മനസിലാക്കിയത്. ഞാൻ നിശബ്ദത പാലിച്ചു. "ഡാ.." ആ വിളിയിൽ അവളുടെ സ്വരത്തിൽ ഒരു ഇടർച്ച ഞാൻ മനസിലാക്കി. "നീ എന്നോടൊന്നും മിണ്ടണ്ട.. ഒരാഴ്ച എവിടായിരുന്നു നീ. ഞാൻ എത്ര തവണ നിന്നെ വിളിച്ചിരുന്നു എന്ന് നിനക്കറിയാമോ?"
"സോറി ഡാ.. ഞാൻ വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു." ഞാൻ ഒന്ന് മൂളുക മാത്രം ചെയ്ത്. എന്റെ ഉള്ളിലെ അമർഷം തീർന്നിരുന്നില്ല. "പ്ലസ് ടു പഠിച്ചപ്പോൾ ഞാൻ ഒരാളുമായി പ്രണയത്തിൽ ആയിരുന്നു.. അത് വീട്ടിൽ ‘അമ്മ അറിഞ്ഞു.. അമ്മയുടെ കരച്ചിലിന് മുന്നിൽ ഞാൻ ആ ഇഷ്ട്ടം വേണ്ടെന്ന് വച്ചു, അല്ലെങ്കിലും അതിനെ പ്രണയമെന്നൊന്നും വിളിക്കാൻ കഴിയില്ലായിരുന്നു. പ്രായത്തിന്റെ ഒരു എടുത്തുചാട്ടം… ഞാൻ അവനിൽ നിന്നും ഒഴിഞ്ഞു മാറിയപ്പോൾ ഞാൻ തേപ്പുകാരിയായി.. പലതരം കഥകൾ എന്നെകുറിച്ച് പറഞ്ഞുണ്ടാക്കി.. പറഞ്ഞു പറഞ്ഞ് കഥകൾ വലുതായി.. ആ അപമാനത്തിനിടയിലാ ഞാൻ അവിടന്ന്
പഠിച്ചിറങ്ങിയത്. എവിടെ വന്നപ്പോഴെങ്കിലും ആ പരിഹാസങ്ങൾക്ക് ഒരു അവസാനം ഉണ്ടാകുമെന്ന് കരുതി. പക്ഷെ…" എനിക്കവളുടെ മുഖം കാണാൻ കഴിയുന്നില്ലെങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകുമെന്ന് എനിക്കൂഹിക്കാവുന്നതേ ഉള്ളായിരുന്നു. "ദേവൂ.. സോറി ഡി… നിന്നെക്കുറിച്ച് കുറച്ചു ദിവസം ഒന്നും അറിയാതിരുന്നപ്പോൾ ഞാൻ കുറച്ചധികം വിഷമിച്ച് പോയി. അതാ ഞാൻ ഒന്നും മിണ്ടാഞ്ഞത്." "എനിക്കറിയാം ഞാൻ നിന്നെ വേദനിപ്പിച്ചു എന്ന്.. എനിക്ക് ജീവിതത്തിൽ കിട്ടിയിട്ടുള്ള ഒരേയൊരു നല്ല കൂട്ടുകാരൻ നീ മാത്രമാണ്. നീ ഒരിക്കലും എന്റെ നമ്പർ ആവിശ്യപെട്ടിട്ടില്ല, എന്റെ അടുത്ത് വന്നിരുന്നിട്ടില്ല. കൂടെ ബൈക്കിൽ വരണമെന്ന് ആവിശ്യപെട്ടിട്ടില്ല.. ഏതെല്ലാം ഞാൻ ആണ് നിന്നോട് ചെയ്തിട്ടുള്ളത്.. എന്നിട്ടും നീ എന്നെ തെറ്റായ രീതിയിൽ കണ്ടിട്ടില്ല." അവളുടെ വാക്കുകളിൽ നിന്നും എനിക്ക് അവളുടെ മനസ്സിൽ നല്ലൊരു സ്ഥാനം ഉണ്ടെന്ന് മനസിലായി. "നീ നാളെ മുതൽ കോളേജിൽ വാ.. അവന്മാർ പലതും പറയും, നീ അത് കാര്യമാക്കണ്ട." "ഇല്ലടാ.. എനിക്കിനി ഇവിടെ പറ്റില്ല.. ഈ വായാടിത്തരവും ഓടിച്ചാടിയുള്ള നടത്തവുമൊക്കെ