അവർ കണ്ടത്. എന്റെ വിളറി വെളുത്ത മുഖം കണ്ടിട്ടാകണം അവർ അവിടെ നിന്നും നടന്നു പോയി. പെട്ടെന്ന് എന്റെ ഫോൺ ബെല്ലടിച്ചു. ദേവു ആയിരുന്നു. ഞാൻ ഫോൺ എടുത്തപ്പോൾ അവൾ പറഞ്ഞു. "ഹലോ.." എനിക്കെന്തോ മിണ്ടാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ മിണ്ടാഞ്ഞതിനാൽ ആണെന്ന് തോന്നുന്നു അവൾ പറഞ്ഞു. "നീ വിളിച്ചപ്പോൾ ഏട്ടൻ അടുത്തുണ്ടായിരുന്നു. ഞാൻ കാൾ എടുത്താൽ ഏട്ടന് ഇഷ്ടപ്പെടില്ല, വെറുതെ ഒരു പ്രശ്നം ഉണ്ടാക്കണ്ടല്ലോ ഇന്ന് വിചാരിച്ചതാണ് എടുക്കാഞ്ഞത്." "മായ്ക്ക് ഒരു ആക്സിഡന്റ് പറ്റി." അവൾ പെട്ടെന്ന് ചോദിച്ചു. "എന്നിവൾക്ക് കുഴപ്പം വല്ലതും ഉണ്ടോ?" ദേവിക തൊട്ടു മുൻപ് പറഞ്ഞ കാര്യം എന്റെ മനസിലൂടെ ഓടുകയായിരുന്നു അപ്പോൾ. ബിബിൻ കൂടെ ഉള്ളതിനാലാണ് ഫോൺ എടുക്കാഞ്ഞതെന്ന്. അവൾക്ക് വേണ്ടി ഞാൻ ചെയ്തിട്ടുള്ള കാര്യങ്ങൾ അവളുടെ സങ്കടം കേൾക്കാനായി ഞാൻ ഉറക്കം ഒഴിഞ്ഞ ദിനങ്ങൾ എല്ലാം എന്റെ മനസ്സിൽ ഒറ്റ നിമിഷം കൊണ്ട് എത്തി. "നിനക്ക് വേണ്ടി ഞാൻ എന്തെല്ലാം ചെയ്തിട്ടുണ്ടെന്ന് നിനക്കോർമ ഉണ്ടോ? നിന്റെ വിഷമങ്ങൾ കേൾക്കാൻ എത്ര രാത്രി ഞാൻ ഉറക്കം ഒഴിഞ്ഞിട്ടുണ്ടെന്ന് നിനക്ക്
അറിയാമോ?.. ഇതിനൊക്കെ പകരമായി ഞാൻ നിന്നോട് എന്തെങ്കിലും ആവിശ്യപെട്ടിട്ടുണ്ടോ.. ഞാൻ ഇവിടിപ്പോൾ ഏത് അവസ്ഥയിൽ ആണ് നിൽക്കുന്നതെന്ന് നിനക്കറിയാമോ.. എനിക്ക് ഒരു വിഷമം വന്നപ്പോൾ .. അത് സഹിക്കാനാകാതെ നിന്നെ വിളിച്ച്
പറഞ്ഞ് പൊട്ടിക്കരഞ്ഞ് ഹൃദയത്തിലെ ഭാരമൊന്ന് ഇറക്കാമെന്ന് വച്ചപ്പോൾ എന്റെ കാൾ ഒന്ന് എടുക്കുവാൻ ഇന്നലെ പരിചയപ്പെട്ട ഒരുത്തനെ പേടിക്കണം അവന്റെ അനുവാദം വേണം… എന്റെ ദേവു ഒരിക്കലും ഇങ്ങനെ അല്ലായിരുന്നു, സ്വന്തം വ്യക്തിത്വവും സ്വതന്ത്രവും അവൾ ഒരിക്കലും മറ്റൊരാളുടെ മുന്നിൽ അടിയറവു വയ്ക്കില്ലായിരുന്നു. എന്റെ ദേവു ചത്തു.. നീ മറ്റാരോ ആണ്.. എന്നെ ജീവന് തുല്യം സ്നേഹിച്ച ഒരു പെണ്ണ് അകത്ത് മരണവും കാത്ത് കിടപ്പുണ്ട്. നിനക്ക് വേണ്ടി ഞാൻ ചിലവാക്കിയ സമയത്തിന്റെ നൂറിൽ ഒന്ന് സമയം ഞാൻ എന്റെ മായ്ക്ക് വേണ്ടി ചിലവാക്കി കാണില്ല.. പക്ഷെ നീ എന്നോട് കാണിച്ചിരുന്ന സ്നേഹത്തിന്റെ നൂറ് ഇരട്ടി മായ എന്നെ സ്നേഹിച്ചിട്ടുണ്ട്. ഇനി അവളുടെ ഓർമ്മകൾ മതി എനിക്ക് ജീവിക്കാൻ, ഒരിക്കൽ പോലും നീ എന്റെ മുന്നിലേക്ക് വന്ന് പോകരുത്." ദേവികയ്ക്ക് എന്തെങ്കിലും