മിക്കപ്പോഴും അവളുടെ ഫോൺ ബിസി ആയിരിക്കും. എനിക്കറിയാമായിരുന്നു അവൻ ബിബിനുമായി സംസാരികയാണെന്ന്. ഞാൻ ഒരു പരാതിയും പറഞ്ഞില്ല. വല്ലോപ്പോഴും മാത്രം ഞങ്ങൾക്ക് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങളിൽ ബിബിന്റെ പേര് കടന്നു വരാതിരിക്കാൻ ഞാനും അവളും ശ്രമിച്ചിരുന്നു. . . ഹോസ്പ്പിറ്റലിൽ ICU ന് മുന്നിൽ നിൽക്കുമ്പോൾ ഞാൻ അറിയാതെ ചിന്തിച്ച് പോയി ദൈവത്തിനു കഴിഞ്ഞ കുറച്ച് കാലങ്ങളായി എന്നോട് കരുണ ഇല്ലെന്ന്. ആദ്യം ദേവുവിനെ എന്നിൽ നിന്നും അകറ്റി, പിന്നീട് എന്നെ ഒരു മകനായി കണ്ടിരുന്ന അവളുടെ അമ്മയെ ഇല്ലാതാക്കി, ഇപ്പോൾ എന്നെ ജീവനേക്കാളേറെ സ്നേഹിച്ച മായയെ ജീവിക്കുമോ മരിക്കുമോ എന്ന് ഒരു ഉറപ്പില്ലാതെ കിടത്തിയിരിക്കുന്നു.
ടു വീലറിൽ പോകുവായിരുന്ന മായയെ ഒരു ടിപ്പർ വന്ന് ഇടിക്കുകയായിരുന്നു. ശരീരത്തിൽ മൊത്തം സാരമായ പരിക്കുണ്ട്, തലയിലെ പരുക്ക് കുറച്ച് ഗുരുതരവും. ഒന്നും പറയാനാകാത്ത അവസ്ഥ. ഒന്ന് പൊട്ടിക്കരയണമെന്നുണ്ട്, ഹൃദയത്തിനുള്ളിൽ എന്തോ ഭാരം ഇറക്കി വച്ചിരുന്ന അവസ്ഥ. പക്ഷെ കരച്ചിൽ പുറത്തേക്ക് വരുന്നില്ല. ഉച്ച ആയപ്പോൾ അച്ഛൻ ചോറ് കഴിക്കാനായി
വിളിച്ചു. കഴിക്കാൻ തോന്നിയില്ല.. അച്ഛൻ പിന്നേ നിർബന്ധിച്ചതുമില്ല. ഡോക്ടറിനോട് സംസാരിച്ചിട്ട് വരുന്ന ഇളയച്ഛൻ കണ്ട്.. ആ മുഖം കണ്ടപ്പോൾ തന്നെ മനസിലായി പ്രതീക്ഷിക്കാൻ വകയൊന്നും ഇല്ലെന്നു. എങ്കിലും ഒരു അവസാന പ്രധീക്ഷ എന്നുള്ള രീതിയിൽ ഞങ്ങൾ ആ ICU വിനു മുന്നിൽ കാത്തിരുന്നു. ആരോടെങ്കിലും ഒന്ന് മനസ് തുറന്ന് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ പൊട്ടിക്കരയാമായിരുന്നു. ഹൃദയം പൊട്ടിപ്പോകുന്ന വേദന. ദേവുവിന്റെ മുഖം മാത്രമാണ് മനസ്സിൽ വന്നത്. ഹോസ്പിറ്റലിന് പുറത്തേക്ക് നടന്നു. ആളൊഴിഞ്ഞ ഒരു കോണിൽ പോയി നിന്ന് അവളെ വിളിച്ചു. ഒന്ന് രണ്ട് തവണ വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞപ്പോൾ പിന്നേ വിളിക്കാൻ തോന്നിയില്ല. രാത്രി ഹോസ്പിറ്റലിൽ വരാന്തയുടെ ഭിത്തിയിൽ ചാരി നിൽക്കുകയായിരുന്നു ഞാൻ. കുറച്ച് അപ്പുറത്തായി അച്ഛൻ നിൽപ്പുണ്ട്. ഞങ്ങൾക്ക് ഇടയിൽ ഒരു തൂണ് ഉള്ളതിനാൽ അച്ഛന് എന്നെ പെട്ടെന്ന് കാണുവാൻ കഴിയില്ലായിരുന്നു. അച്ഛന്റെ അടുത്തേക്ക് നടന്നുവന്ന ഇളയച്ഛൻ പറഞ്ഞു. "നാളെ നേരം വെളിപ്പിക്കുമെന്ന് തോന്നുന്നില്ല." പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാൻ അവിടെ നിൽക്കുന്നത്