അറിയാമോ?" "എനിക്കറിയാടാ.. പക്ഷെ നീ ഒരു കാര്യം ചിന്തിക്കണം, ഞാൻ ഒരു രണ്ടകെട്ടു കാരി ആണ്, പക്ഷെ ചേട്ടൻ അങ്ങനല്ല.. അപ്പോൾ നമ്മളും ചില വിട്ടു വീഴ്ചകൾക്ക് തയ്യാറാകണം." "പക്ഷെ ഈ നാല് വർഷത്തിന് ശേഷം അവന്റെ വീട്ടുകാർ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലോ?" പെട്ടെന്ന് നടത്തം നിർത്തി അവൾ എന്നോട് ചോദിച്ചു. "നീ എല്ലാത്തിനും ഇങ്ങനെ നെഗറ്റീവ് ആയി ചിന്തിക്കുന്നതെന്തിനാ?" "നമ്മൾ എല്ലാ വശവും ചിന്തിക്കണം ദേവു, നിന്റെ കാര്യത്തിൽ ഇനിയൊരു ചാൻസ് എടുക്കാൻ പറ്റില്ല." അവൾ കുറച്ച് നേരം ആലോചിച്ച ശേഷം പറഞ്ഞു. "നിനക്ക് ഒരു ഉറപ്പല്ലേ വേണുന്നത്.. നിനക്കും ഏട്ടനും തമ്മിൽ സംസാരിക്കാനുള്ള ഒരു അവസരം ഞാൻ ഉണ്ടാക്കി തരാം.. നീ തന്നെ സംസാരിച്ച് എന്താ ഏട്ടന്റെ വീട്ടിലെ അവസ്ഥ എന്ന് മനസിലാക്കിക്കോ, ഏട്ടൻ നിനക്കൊരു ഉറപ്പ് തന്നാൽ പോരെ?"
ഞാനും ബിബിനും തമ്മിൽ ഒരു കൂടിക്കാഴ്ച നല്ലതാണെന്ന് തോന്നിയതിനാൽ ഞാൻ എതിർത്തൊന്നും പറഞ്ഞില്ല. അന്ന് തന്നെ ഞാൻ അമ്മയോട് ദേവുവുമായി സംസാരിച്ച കാര്യങ്ങളും ബിബിനെ കുറിച്ച് മനസിലാക്കിയ കാര്യങ്ങളും അറിയിച്ചു. എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മയ്ക്കും
ആ ഒരു ബന്ധത്തിൽ താല്പര്യം ഉണ്ടായിരുന്നില്ല. അവസാനം ‘അമ്മ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ തറച്ചു. "മോനെ അവളുടെ കാര്യത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് എനിക്ക് അറിയില്ല. ആൾക്കാരെ മനസിലാക്കാൻ അവൾ ഇതുവരെ പഠിച്ചിട്ടില്ല.. വാശി കാണിച്ച് എന്നും പ്രശ്നങ്ങളിൽ ചെന്ന് വീഴാൻ മാത്രമേ അവൾക്ക് അറിയുള്ളു.. അത് കാരണം അവസാനം അവളെ സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ട അവസ്ഥയിൽ വരെ എത്തി ഞാൻ.. ഒരുപാട് മരുന്ന് കഴിച്ചാണ് അവൾ പഴയ അവസ്ഥയിൽ തിരിച്ചെത്തിയത്.. ഇനി ബിബിന്റെ കാര്യത്തിൽ വാശി കാണിച്ച് നമ്മൾ സമ്മതിക്കാതിരിക്കുമ്പോൾ അവൾ പഴയപോലെ ഡിപ്രെഷനിൽ ആകുമോ എന്നാണ് എന്റെ പേടി. എന്നെക്കാളും അവളുടെ കാര്യം അറിയാവുന്നത് മോനാണ്.. നീ പറഞ്ഞാലാണ് അവൾ കുറച്ചെങ്കിലും കേൾക്കുന്നത്.. മോൻ അവളെ പതുക്കെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ നോക്ക്." ദേവു പറഞ്ഞത് പോലെ തന്നെ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ബിബിനുമായി കണ്ട് സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി. ഓഫീസിലെ ജോലി കഴിഞ്ഞ് അവിടെ അടുത്തുള്ള ഒരു പാർക്കിൽ വച്ച് കാണാം എന്നായിരുന്നു തീരുമാനം. ഞാൻ നേരത്തെ തന്നെ പാർക്കിൽ