നോക്കി. എന്നിട്ട് എന്നോട് പറഞ്ഞു. "നിനക്ക് എന്നെ രണ്ട് ചീത്ത പറഞ്ഞിട്ട് കളഞ്ഞിട്ട് പൊയ്ക്കൂടേ.. എനിക്ക് വയ്യട നിന്റെ മുന്നിൽ ഇങ്ങനെ തല കുനിച്ചിരിക്കാൻ." ഞാൻ കഞ്ഞി താഴേക്ക് വച്ച ശേഷം അവളുടെ മുടിയിൽ തലോടിക്കൊണ്ട് പറഞ്ഞു. "പറഞ്ഞാൽ കേൾക്കാതെ വാശിയുടെ പുറത്ത് ഓരോന്ന് കാണിച്ച് കൂട്ടുക എന്നുള്ളത് നിന്റെ സ്വഭാവമാണ്.. എന്നും പറഞ്ഞ് നീ എന്റെ കൂട്ടുകാരി അല്ലാതാകുന്നില്ലല്ലോ.. നിന്റെ ഈ സ്വഭാവത്തിന്റെ പേരിൽ നിന്നെ കളഞ്ഞിട്ട് പോകാനായിരുനെങ്കിൽ പണ്ടേ ആകമായിരുന്നല്ലോ.. ഞാൻ എന്നും നിന്റെ കൂടെ ഉണ്ടാകും." എന്റെ കൈയിലേക്ക് പിടിച്ച് കൊണ്ട് അവൾ ചോദിച്ചു.
"എന്നും നീ എന്റെ കൂടെ കാണുമോ?" "നീ എന്നെ നിന്റടുത്ത് നിന്നും പറഞ്ഞ് വിടാത്തിടത്തോളം കാലം ഞാൻ നല്ലൊരു കൂട്ടുകാരനായി നിന്റെ ഒപ്പം തന്നെ കാണും." . . അന്ന് അർദ്ധ രാത്രി ഞാൻ നല്ല ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയത്താണ് ഫോൺ ബെല്ലടിച്ചത്. നോക്കുമ്പോൾ ദേവു വാട്ട്സ് അപ്പീൽ വീഡിയോ കാൾ ചെയ്യുകയാണ്. കാൾ എടുത്തപ്പോൾ തന്നെ ഞാൻ കണ്ടത് കരയുന്ന മുഖവുമായി ഇരിക്കുന്ന ദേവുവിനെ ആണ്. "എന്താ ദേവു. എന്ത് പറ്റി.."
"എനിക്കാറില്ലടാ.. എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല." "നീ നല്ലപോലെ കണ്ണടച്ച് കിടന്ന് നോക്ക്, അപ്പോൾ ഉറക്കം വരും." "ഉറക്കം വരില്ല.. നിനക്കറിയുമോ ഞാൻ ഈ മൂന്നു ദിവസത്തിനിടയിൽ നാലോ അഞ്ചോ മണിക്കൂർ മാത്രമായിരിക്കും ഉറങ്ങി കാണുക… കണ്ണടച്ച് കിടക്കുമ്പോൾ മരിക്കണമെന്ന ചിന്തയാണ് മനസ്സിൽ വരുന്നത്." എനിക്ക് അവളോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. മാത്രമല്ല അവൾ വീണ്ടും മരിക്കാനുള്ള ശ്രമം നടത്തുമോ എന്നുള്ള ഭയവും മനസ്സിൽ കയറി. കണ്ണീരൊലിക്കുന്ന മുഖത്തോടെ അവൾ ചോദിച്ചു. "എന്ത് ജീവിതം ആണെടാ എന്റേത്.. പ്ലസ് ടു പഠിക്കുമ്പോൾ ഇല്ലാത്ത കാര്യത്തിന് കുറെ ചീത്ത പേര് കിട്ടി.. അതെല്ലാം മറന്ന് നല്ലൊരു ജീവിതം ആഗ്രഹിച്ച് ഞാൻ രാജീവിനെ കല്യാണം കഴിച്ചു. ഞാൻ പണമോ ഒന്നും ആഗ്രഹിച്ചില്ലായിരുന്നു.. സന്തോഷകരമായ ഒരു ജീവിതം മാത്രമാണ് രാജീവിന്റെ അടുത്ത് നിന്നും ആഗ്രഹിച്ചത്..അതും എനിക്ക് കിട്ടിയില്ല. ഞാൻ ഇതിന് മാത്രം എന്ത് തെറ്റാടാ ചെയ്തത്?" അവളുടെ ചോദ്യങ്ങൾക്ക് എനിക്കൊരു ഉത്തരം ഇല്ലായിരുന്നു. "സത്യത്തിൽ ഈ നശിച്ച ജീവിതം എനിക്ക് അവസാനിപ്പിക്കാൻ തോന്നുന്നു… ഡാ