തുടങ്ങിയപ്പോഴേക്കും ഞാൻ ക്ലാസ്സിലേക്ക് നടന്നു. മനസിലാകെ ഒരു ശൂന്യത.. എന്ത് ചെയ്യണമെന്നറിയില്ല. ക്ലാസ്സിൽ ചെന്നുടൻ ബാഗുമെടുത്ത് ബൈക്കിനടുത്തേക്ക് നടന്നു.
ബൈക്കിനടുത്ത് എത്തുമ്പോൾ എന്നെക്കാളും മുന്നേ ബാഗുമായി മായ അവിടെ നിൽപ്പുണ്ട്. ആദ്യം തന്നെ എന്റെ ശ്രദ്ധ പതിഞ്ഞത് അവളുടെ കവിളിൽ ആണ്. വെളുത്ത് തുടുത്ത അവളുടെ കവിളിപോൾ ചുവന്ന് തിണർത്ത് കിടക്കുന്നു. ബൈക്ക് സ്റ്റാർട്ട് ചെയ്തപ്പോൾ അവൾ ഒരക്ഷരം മിണ്ടാതെ തന്നെ പിന്നിൽ കയറി ഇരുന്നു. പോകുന്ന വഴിക്ക് അവൾ ആകെ പറഞ്ഞ വാക്കുകൾ ഇതായിരുന്നു. "എന്റെ വീട്ടിൽ നിർത്തണ്ട, ചേട്ടന്റെ വീട്ടിലേക്ക് പോയാൽ മതി." വീട്ടിൽ എത്തിയ അവൾ എന്റെ അമ്മക്ക് അതികം മുഖം കൊടുക്കാതെ എന്റെ റൂമിലേക്ക് പോയി. അവൾ മിക്കപ്പോഴും വീട്ടിൽ വരാറുള്ളതിനാലും വന്ന് കഴഞ്ഞാൽ എന്റെ റൂമിൽ എന്നോടൊപ്പം ആണ് കൂടുതൽ സമയം ചിലവിടാറുള്ളത് എന്നതിനാലും അമ്മയുടെ ഭാഗത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഒന്നും ഉണ്ടായില്ല. ഞാൻ റൂമിൽ എത്തുമ്പോൾ അവൾ കട്ടിലിൽ മുഖം കുനിച്ചിരിക്കുകയായിരുന്നു. "മായാ.." അവൾ മുഖം ഉയർത്തി എന്നെ നോക്കി. ഞാൻ അവളുടെ
അരികിൽ എത്തി കവിളിൽ തലോടി കൊണ്ട് പറഞ്ഞു. "പെട്ടെന്നുള്ള ദേഷ്യത്തിൽ അറിയാതെ പറ്റിപോയതാണ്. സോറി.." അവളുടെ വിരലുകൾ കവിളിൽ തലോടി കൊണ്ടിരുന്ന എന്റെ കൈയിൽ മുറുകി. "അതൊന്നും കുഴപ്പമില്ല ചേട്ടാ.. പക്ഷെ.." ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി, അപ്പോഴേക്കും കണ്ണുനീർ കവിളിലേക്ക് ഒഴുകി തുടങ്ങിയിരുന്നു. "ചേച്ചിയോട് ചേട്ടന് വേണ്ടി സംസാരിക്കാൻ ഞാൻ ചേട്ടന്റെ ആരാണെന്ന് ചോദിച്ചില്ലേ.. അതാണെന്ന് വേദനിപ്പിച്ചത്." ഒരു എങ്ങളോടെ അവൾ എന്നോട് ചോദിച്ചു. "ഞാൻ ചേട്ടന്റെ ആരുമല്ലേ?" അവളുടെ ഹൃദയത്തിനുള്ളിൽ നിന്നും വന്ന ചോദ്യത്തിന് ഒരു കെട്ടിപ്പിടുത്തം മാത്രമായിരുന്നു എന്റെ മറുപടി. രാത്രി ദേവികയുടെ ഫോൺ കാളിനായി ഞാൻ കാത്തിരുന്നു. വൈകുന്നേരം തന്നെ ദേവുവിനെ വിളിച്ച് എല്ലാം പറഞ്ഞിരുന്നു. അഞ്ജലിയെ വിളിച്ച് സംസാരിച്ച ശേഷം എന്നെ വിളിക്കും എന്ന അവളുടെ വാക്കിന്മേൽ ഉള്ള കാത്തിരിപ്പിൽ ആണ് ഞാൻ. ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കാർമേഘങ്ങൾ നക്ഷത്രങ്ങളെ മറച്ചിരിക്കുന്നു. എന്റെ മനസിനുള്ളിലും കാർമേഘങ്ങൾ നിറഞ്ഞിരിക്കുകയായിരുന്നു അപ്പോൾ.
ഫോണിൽ ആദ്യത്തെ ബെൽ