ദേവു ആയിരുന്നു. മായയുടെ സഹായം തേടുക. അറ്റ കൈ എന്നുള്ള നിലക്ക് ഞാൻ ദേവുവിന്റെ ഉപദേശം സ്വീകരിച്ചു. ഞാൻ സഹായം തേടി ചെന്നപ്പോൾ ആദ്യം മായ നിരസിച്ചെങ്കിലും എന്റെ ശല്യം സഹിക്കാൻ വയ്യാതായപ്പോൾ അവൾ സമ്മതിച്ചു.
അന്നൊരു ദിവസം ഉച്ചക്ക് ഞാൻ കോളേജിൽ ആളൊഴിഞ്ഞ ഒരു കോണിൽ നിൽക്കുമ്പോൾ മായ എന്തോ കള്ളം പറഞ്ഞ് അഞ്ജലിയെ എന്റരികിലേക്ക് കൂട്ടികൊണ്ട് വന്നു. "ചേച്ചി ഒന്നും വിചാരിക്കരുത്.. ചേട്ടന് എന്തോ ചേച്ചിയോട് ഒറ്റക്ക് സംസാരിക്കണമെന്ന്.. അതാ കള്ളം പറഞ്ഞ് ഞാൻ ഇവിടേക്ക് കൂട്ടികൊണ്ട് വന്നത്." അത്രയും പറഞ്ഞ് മായ പെട്ടെന്ന് തന്നെ അവിടെനിന്നും നടന്നു പോയി. എന്റെ മുന്നിൽ ഒറ്റക്ക് അകപെട്ടപ്പോൾ അവളുടെ നെറ്റിയിൽ വിയർപ്പ് കാര്യങ്ങൾ പൊടിഞ്ഞ് തുടങ്ങി. വിറയ്ക്കുന്ന സ്വരത്തിൽ അവൾ ചോദിച്ചു. "എന്താ പറയാനുള്ളത്?" ഉള്ളിൽ സംഭരിച്ച ധൈര്യത്തിന്റെ പുറത്ത് ഞാൻ പറഞ്ഞു. "എനിക്ക് അഞ്ജലിയെ ആദ്യം കണ്ട നാൾ മുതൽ ഇഷ്ട്ടമാണ്.. ഒരുപാട് നാളായി ഇത് പറയണമെന്ന് വിചാരിക്കുന്നു.. പക്ഷെ ഇപ്പോഴാ എനിക്ക് അതിനുള്ള ഒരു ധൈര്യം കിട്ടിയത്." "എനിക്ക് ഈ പ്രണയത്തിലൊന്നും ഒരു താല്പര്യവും
ഇല്ല. നിനക്കെന്നെ ഇഷ്ടമാണെന്ന് പണ്ടേ തോന്നിയിരുന്നു, നീ ഇപ്പോൾ ഈ ഇഷ്ട്ടം എന്നോട് തുറന്ന് പറഞ്ഞില്ലായിരുന്നെങ്കിൽ നമുക്ക് ഫ്രണ്ട്‌സ് ആയി തന്നെ മുന്നോട്ട് പോകാമായിരുന്നു. പക്ഷെ ഇനിയതിനു കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്നോടിനി മിണ്ടാൻ വരരുത്." ഒറ്റ ശ്വാസത്തിലാണ് അവൾ അതത്രയും എന്നോട് പറഞ്ഞത്. അതിനോട് എങ്ങനെ പ്രതികരിക്കണം എന്ന് ചിന്തിക്കാനുള്ള സമയം പോലും നൽകാതെ അഞ്ജലി അവിടെ നിന്നും തിരികെ നടന്നു. അവൾ അവിടെ നിന്ന് പോയതും മായ ഓടി എന്റെ അടുത്തേക്ക് വന്നു. "എന്താ പറഞ്ഞെ ചേട്ടാ?" "അത് നടക്കില്ല.." എന്റെ സ്വരത്തിലെ നിരാശ മായ മനസിലാക്കി എന്ന് തോന്നുന്നു. "ഞാൻ ഒന്ന് ചേച്ചിയോട് സംസാരിക്കാം ചേട്ടാ." രണ്ട് വർഷം മനസ്സിൽ കൊണ്ട് നടന്ന പ്രണയമാണ് ഒരൊറ്റ നിമിഷം കൊണ്ട് അവൾ നിരസിച്ചത്. മനസ്സിൽ നിരാശയും ദേഷ്യവും എല്ലാം ഒരുമിച്ചു വന്നു. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ഇന്നും എത്ര ആലോചിച്ചിട്ടും എനിക്ക് മനസിലായിട്ടില്ല. ഒരൊറ്റ അടി ആയിരുന്നു മായയുടെ കവിളിൽ. "എനിക്ക് വേണ്ടി അവളോട് പോയി സംസാരിക്കാൻ നീ എന്റെ ആരാടി?" അവളുടെ കണ്ണുകൾ നിറഞ്ഞു