ചെന്നു.
" നിന്റെ ഡിസ്ചാർജ് കഴിഞ്ഞതല്ലേ വീണ്ടും കൈ മുറിച്ചോ " ചിരിയോടെ ഉള്ള ചോദ്യം കെട്ടാണ് നോക്കിയത്, ഞങ്ങളുടെ നേഴ്‌സ്. അവരെ ചിരിച്ചു കാണുന്നത് തന്നെ അപൂർവം ആണ്, പുള്ളിക്കാരി ഡൂട്ടി കഴിഞ്ഞു പോകാൻ പോകുവാണെന്നു തോന്നുന്നു, ചുരിദാർ ആണ് വേഷം.
" ഞാൻ നമ്മുടെ അഞ്ചുവിനെ കാണാൻ വന്നതാ, ഇന്ന് അവളുടെ സർജറി അല്ലേ? " ഞാൻ അത് പറഞ്ഞപ്പോൾ അവരുടെ മുഖം ഒന്ന് വാടി.
" എടാ, ഇന്നലെ രാത്രി അവളുടെ അസുഖം കൂടി, വെളുപ്പിന് ഒരു മൂന് അര ഒക്കെ ആകാറായി കാണും….
ഒരല്പം മുമ്പ് ആണ് ഫോര്മാലിറ്റി ഒക്കെ തീർത്ത് ബോഡിയുമായി അവളുടെ പാരൻസ് പോയത്. "
വേറെ ഏതോ ലോകത്ത് എന്നപോലെ ആണ് ഞാൻ ആ വാക്കുകൾ കേട്ടത്, ഞാൻ യാന്ത്രികമായി തിരിഞ്ഞു നടന്നു, ബൈക്ക് എടുത്ത് എങ്ങോട്ട് എന്നറിയാതെ വെച്ചു പിടിച്ചു, മൂക്കൻ കുന്നിൽ ആണ് എത്തി പെട്ടത്. ഞാൻ ഇറങ്ങി ആ പാറ പുറത്ത് ഇരുന്ന് ഒരുപാട് നേരം കരഞ്ഞു.
ദൈവം എന്ത് ക്രൂരൻ ആണ്, ജീവിതം അവസാനിപ്പിക്കാൻ നോക്കിയ എന്ന രക്ഷപെടുത്തിയിട്ട് ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ച അവളെ കൊണ്ടുപോയി രിക്കുന്നു. രണ്ടു പെണ്ണുങ്ങൾ ആണ് എന്റെ ജീവിതത്തിൽ കടന്നു വന്നിട്ടുള്ളത്,
ഒരുത്തി നീണ്ട ഏഴു വർഷത്തെ ഓർമ്മകൾ തന്ന് എന്റെ ജീവൻ ഒടുക്കാൻ പ്രേരിപ്പിച്ചു. മറ്റൊരുത്തി രണ്ടു മൂന് ദിവസം കൊണ്ട് ഒരു ജന്മം ജീവിചു തീർക്കാൻ ഉള്ള ഓർമ്മകൾ തന്നു. ഞാൻ കണ്ണ് തുടച്ച് എഴുന്നേറ്റു, ബൈക്കിൽ കയറി വീട്ടിലേക്ക് വിട്ടു.
ഐ ഹാവ് എ പ്രോമിസ് ടു കീപ്….