പിറകിൽ നിന്ന് അടക്കിയ സ്വരത്തിൽ നേരത്തെ തെറി പറഞ്ഞിരുന്നവന്റെ അതിശയം നിറഞ്ഞ ശബ്ദം ഞാൻ കേട്ടു..
"……….നോക്ക്യേടാ…. എന്തോരം കുണ്ടിയാ ഈ പെണ്ണിന്…"
കുനിഞ്ഞുനിന്നപ്പോൾ, പിറകിൽ, ഇറക്കം അല്പം കുറഞ്ഞ ടി ഷർട്ട് മേലോട്ടുയർന്നിരിക്കണം… ഒരുനിമിഷം ഒന്ന് പതറിയെങ്കിലും ഞാൻ ധൈര്യം കൈ വിടാൻ പോയില്ല… ആകെ ആട്ടുംകാട്ടത്തിന്റെ വലിപ്പമുള്ള ഇതുങ്ങളെ എന്തുട്ട് പേടിക്കാൻ???
വലംകണ്ണടച്ച്, ഇടംകണ്ണുകൊണ്ട് ഉന്നം പിടിച്ച്, ഇടത്തെ നടുവിരലിലും തള്ളവിരലിനുമിടയിൽ മുറുക്കിപ്പിടിച്ചിരുന്ന വക്കനെ, വലത്തേ കയ്യുടെ ചൂണ്ടുവിരൽ വലിച്ച് ഒറ്റ തെറ്റിക്കൽ… "……….ഠപ്പ്….. " കളത്തിലിരുന്ന വക്കൻ രണ്ടായി പിളർന്ന് തെറിച്ചു….
"……….അയ്യോ!!!!… എന്റെ വക്കൻ!!!!…." പിറകിൽ എന്റെ കുണ്ടി നോക്കി അന്തം വിട്ടു നിന്നവൻ കളത്തിനടുത്തേക്കോടി….
എണീറ്റ് നിന്ന്, ബാക്കി രണ്ടിനേം അഭിമാനപൂർവമൊന്ന് നോക്കി ശ്വാസം വലിച്ചുവിട്ട് ഞാൻ രണ്ടുകൈകളും തട്ടിക്കുടഞ്ഞു… രണ്ടായി ഉടഞ്ഞ ഗോലി കയ്യിലെടുത്ത് സങ്കടപ്പെട്ടു നിന്നിരുന്ന ആ കന്നം തിരിഞ്ഞവനെനോക്കി ടി ഷർട്ടിന്റെ രണ്ടുകൈകളും ചുരുട്ടിക്കയറ്റി
കണ്ണുതുറപ്പിച്ചു..
"……….തരത്തിൽ പോയി കളിച്ചോളോ… അല്ലെങ്കി അടുത്തത് നിന്റെ വക്കനാവും എന്റെ കയ്യോണ്ട് പൊട്ടാൻ പോണത്…"
സിബ്ബ് ഇല്ലാത്തതിനാൽ സേഫ്റ്റിപിൻ കുത്തി പൂട്ടിയിരുന്ന അവന്റെ നിക്കറിന്റെ മുന്നിലേക്ക് നോക്കി ഒന്ന് ഭീഷണിപ്പെടുത്തിയപ്പോ, ഭയന്ന മുഖത്തോടെ അവൻ നിലം തൊടാതെ പായുന്നതുകണ്ടു….
കൂടെ നിന്നിരുന്ന രണ്ടിനേം ഒന്നുകൂടി ഇരുത്തിനോക്കിയിട്ട് പതിയെ തിരികെ പറമ്പിലേക്ക് കയറി…
"……….എന്നാലും എങ്ങന്യാവും ആ ഗോലി ഒറ്റയടിക്ക് പൊട്ടിയത്???" മനസ്സിൽ അപ്പോഴും ആശയക്കുഴപ്പമായിരുന്നു…
"……….അമ്മായി പറഞ്ഞപോലെ ഞാൻ ഇത്രയ്ക്കൊക്കെ വളർന്നാ???"
പതിയെ രണ്ടുകയ്യും ഒന്നുയർത്തി മസിലിന്റെ വലിപ്പമൊന്നു ടെസ്റ്റ് ചെയ്ത് അഭിമാനപൂർവം ഞാൻ പറമ്പിൽ തെണ്ടൽ തുടർന്നു… ചുറ്റിത്തിരിഞ്ഞ്, കശുമാവിൽ പൊത്തിപിടിച്ചുകയറി രണ്ടു മാങ്ങയും പൊട്ടിച്ചുതിന്ന് തിരികെ വീട്ടിൽ കയറുമ്പോഴേക്ക് സന്ധ്യയോടടുത്തിരുന്നു..
"……….പോയി മേല് കഴുകിക്കൊടി മാളൂട്ടി.. ഇറയത്തെ കുളിമുറീല് വെള്ളം കോരി വെച്ചിട്ടുണ്ട്… തോർത്തും സോപ്പും കുളിമുറീല് കാണും… മിറ്റത്തുള്ളതിൽ