തോട്ടത്തിൽ എത്തി നോക്കിയപ്പോൾ ഷീല എത്തിയിട്ടില്ല . പിള്ളേര് പോയി കളി തുടങ്ങി ,അഖിൽ ഷീലയെ നോക്കി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ അവൾ അവൾ വന്നു ,നീല പാവാടയും ജാക്കറ്റ് ഇട്ട് നെറ്റിയിൽ ഒരു ചന്ദനകുറി ഉണ്ട് .ഹോ …അഖിലിന് അവളുടെ മുഖത്ത് നിന്നും കണ്ണ് എടുക്കാൻ തോന്നിയില്ല അത്ര ശാലീന സുന്ദരി ആയിരുന്നു . ഷീല അഖിലിനെ നോക്കി ചിരിച്ചു ,എത്ര മനോഹരമായ ചിരി . " ഇന്ന് നേരം വൈകിയോ " അഖിൽ ചോദിച്ചു " ഇല്ലല്ലോ !!! നീ നേരത്തെ എത്തിയെന്നു തോന്നുന്നു " അവൾ ചിരിച്ചു കൊണ്ടു പറഞ്ഞു എനിക്ക് ഇവിടെ ഷീല ചേച്ചി മാത്രമേ ഉള്ളു ഇപ്പോ കമ്പനി …അമ്മുന്റെ കൂടെയും അപ്പുന്റെ കൂടെയും എത്ര നേരം എന്ന് വച്ചാ കളിച്ചോണ്ടു ഇരിക്കുക . " അതിനെന്താ ..ഞാൻ ഉണ്ട് നിനക്ക് കമ്പനി " അവൾ ഒന്ന് ചിരിച്ചു …അവളുടെ ഓരോ ചിരിയും അഖിലിന്റെ മനസ്സിൽ കുളിരു നിറച്ചു . അവർ ഓരോരോ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു .അവളുടെ കണ്ണിൽ നോക്കി ഇരുന്നു എത്ര കാലം വേണമെങ്കിലും സംസാരിക്കാൻ അവൻ തയ്യാർ ആയിരുന്നു . എന്നും അവർ തമ്മിൽ കശുമാവിൻ തോട്ടത്തിൽ കാണും .ഷീലയുടെ കളികളും സംസാരവും പെരുമാറ്റവും എല്ലാം അവനെ മറ്റൊരു
ലോകത്തു എത്തിച്ചു .പ്രായത്തിൽ മൂത്തത് ആണെങ്കിലും അവനു അവളോട് വല്ലാത്ത പ്രണയം തോന്നി . ഇത് വരെ ഒരു പെണ്ണിനോടും ഇത്ര തീവ്രമായ ഒരു പ്രണയം അവനു തോന്നിയിട്ടില്ല .ദിവസം ആരംഭിക്കുന്നതും അവസാനിക്കുന്നതും അവളെ കുറിച്ച് ആലോചിച്ചു കൊണ്ടായിരുന്നു .അഖിലിന് അഖിലിന്റെ മേലെ ഉള്ള നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥ . ഷീലയോട് ഇഷ്ടം തുറന്നു പറയണം എന്ന് അവൻ ഉറപ്പിച്ചു ,പക്ഷെ ഷീല വയസ്സിൽ മൂത്തത് അല്ലെ ,അവൾ അത് എങ്ങനെ എടുക്കും എന്ന് ആലോചിച്ചു അഖിൽ ആകെ വിഷമിച്ചു . എങ്കിലും ഒരു അവസരം കിട്ടിയാൽ പറയാൻ തന്നെ അവൻ തീരുമാനിച്ചു . അങ്ങനെ ഇരിക്കെ ഒരു ദിവസം കുട്ടികൾ ഒളിച്ചു കളി കളിക്കുകയായിരുന്നു . ഷീലയും അഖിലും മരചുവട്ടിൽ ഇരുന്നു സംസാരിച്ചു കൊണ്ട് ഇരിക്കുന്നു .സത്യം പറഞ്ഞാൽ അവർ തമ്മിൽ സംസാരം കുറവാണ് .ഷീല സംസാരിക്കും ഇവൻ അത് കേട്ടോണ്ട് ഇരിക്കും .ചില സമയത്തു ഒക്കെ അവളുടെ മുഖത്ത് നോക്കി അഖിൽ സ്വപ്നം കണ്ടു ഇരിക്കും ,അപ്പോൾ ഒക്കെ അവൾ ഇവനെ തട്ടി വിളിക്കും പിന്നെയും സംസാരം തുടരും .അവളുടെ ശബ്ദം കേൾക്കാതെ ഉറങ്ങാൻ പറ്റില്ല എന്ന് ആയിരിക്കുന്നു അഖിലിന്