മാത്രമേ ഇപ്പോഴുള്ളൂ"
" മാഡം നാട്ടിലൊക്കെ പോകാറുണ്ടോ "
" നാട്ടിൽ നിന്നും കല്യാണം കഴിഞ്ഞു പോന്നതാ. അവിടെ ഇപ്പോൾ അടുത്ത ബന്ധുക്കളൊന്നുമില്ല. പേരന്റ്സ് ഒന്നും ഇപ്പോഴില്ല. അതു കൊണ്ട് അങ്ങോട്ടൊന്നും പോക്കില്ല. ഇപ്പം ഒരു പത്തു വർഷമായി…"
" ആട്ടെ സനൂപ് സാറിന്റെ വീട്ടിലാരൊക്കെയുണ്ട് "
" അയ്യോ… എന്നെ സാറെന്നൊന്നും മാഡം വിളിക്കേണ്ട. പേരു വിളിച്ചാ മതി. ഞാൻ മാഡത്തിനേക്കാൾ എട്ടൊമ്പതു വയസ്സിനിളയതാ "
" അപ്പോ എന്നെ മാഡം എന്നല്ലേ വിളിക്കുന്നത് "
" പിന്നെന്തു വിളിക്കണം ?"
" ചേച്ചീന്നു വിളിച്ചോളൂ…"
" അതാ നല്ലത്. ചേച്ചീന്നു വിളിക്കുമ്പം ഒരടുപ്പമുണ്ട്…"
" എന്തിനാ സനൂപേ അടുപ്പം. കല്യാണാലോചനയ്ക്കാണേൽ മോള് പ്ലസ്ടൂവിൽ ആയതേയുള്ളൂ "
" ഈ ചേച്ചിയെക്കൊണ്ടു ഞാൻ തോറ്റു… എന്റെ ചേച്ചീ എന്റെ കല്യാണം കഴിഞ്ഞതാ. രണ്ടു വർഷമായി."
" എന്താ വൈഫിന്റെ പേര് "
" ശാലിനി. അവളു വീട്ടിൽത്തന്നെ"
" കുട്ടികൾ ?"
" കുട്ടികളായിട്ടില്ല. ഉടനെ വേണ്ടായെന്നാ ഞങ്ങൾടെ തീരുമാനം"
" വേറേയാരൊക്കെയുണ്ട് "
" അഛൻ ഞാൻ സ്ക്കൂളിൽ പഠിക്കുമ്പോഴേ പോയി. അമ്മയുണ്ട്. മൂത്ത ചേച്ചി കല്യാണം കഴിഞ്ഞു സൗത്ത്
ആഫ്രിക്കയിൽ സെറ്റിൽഡാ. അമ്മ അവരോടൊപ്പമാ. ഇവിടെ വൈഫും അവൾടെ അമ്മയും…"
" സനൂപേ… സമയം പോയി. ഇനി പിന്നെ കാണാം "
അവർ പിരിഞ്ഞു.
ക്രമേണ മിക്കദിവസവും അല്ലാ എല്ലാ ദിവസവും കാണും. കുറച്ചു നേരം കുശലം പറയും. അങ്ങനെ ഒന്നൊന്നര മാസം…
ഒരു നാൾ സനൂപിനെ കണ്ടില്ല. അന്നു മാത്രമല്ല, പിന്നെ രണ്ടു ദിവസത്തേക്കും…
മൂന്നാം ദിവസം ഉച്ചയ്ക്ക് ലഞ്ചു കഴിക്കാനൊരുങ്ങുമ്പോഴാണ് സനൂപ് കടന്നു വരുന്നത്…
" ഇതെവിടായിരുന്നു സനൂപേ "
" നാട്ടിൽ പോയിരുന്നൂ ചേച്ചീ"
" എന്താ വിശേഷം പ്രത്യേകിച്ച് ? "
" ഭാര്യയുടെ കസിന്റെ കല്യാണം. അമ്മായിയമ്മയുടെ അനിയത്തീടെ മകൾ. പോകാതിരിക്കാൻ ഒക്കത്തില്ല. അതാ…"
" എന്നിട്ട് എല്ലാം മംഗളമായി കഴിഞ്ഞോ "
" ഉവ്വ്. അതു കഴിഞ്ഞ് ഇന്നലെ വൈകിട്ട് തിരിച്ചു. രാവിലെ ഇവിടെത്തി "
" ശാലിനി സുഖമായിരിക്കുന്നോ "
" ഉം… ചേച്ചിയോട് അന്വേഷണം പറയാൻ പറഞ്ഞു."
" അമ്മയോ "
" അമ്മയും സുഖമായിരിക്കുന്നു. അമ്മ ഇനി കുറച്ചു കഴിഞ്ഞേ വരത്തൊള്ളൂ. തറവാട്ടിൽ അളിയനും കുടുംബവുമാ. അളിയന്റെ ഭാര്യ പ്രഗ്നന്റാ. അതു കൊണ്ട് അമ്മ ഇനി ഡെലിവറി ഒക്കെ കഴിഞ്ഞേ വരൂ…"
" അപ്പോ ശാലിനി തനിച്ചാകില്ലേ"
" അതു