kambi story, kambi kathakal

Home

Category

അവിഹിത ബന്ധങ്ങൾ

By aparan
On 05-10-2022
877310
Back3/36Next
തിരിഞ്ഞു നോക്കി. ഒരു മുപ്പതോ മുപ്പത്തിരണ്ടോ വരുന്ന ചെറുപ്പക്കാരൻ. " അതേ " " ഞാൻ സനൂപ് രാജ്. ഇവിടെ താഴത്തെ നിലയിലെ ബാങ്കിലാ ജോലി. അസിസ്റ്റന്റു മാനേജരാണ്. " " ഓഹോ " " മാഡത്തിനു വിരോധമില്ലെങ്കിൽ പേര്…" " ആനി തോമസ്. അഞ്ചാം നിലയിലെ ‘ആഷേർ ഗാർമെന്റ്സി’ ലെ എംഡിയാണ്. ഇപ്പോൾ സംസാരിച്ചു നിൽക്കാൻ സമയമില്ല. പിന്നീടൊരിക്കലാവാം " നടന്നു നീങ്ങവേ ആനി പറഞ്ഞു. പിന്നെ രണ്ടാം ദിവസമാണ് സനൂപിനെ കാണുന്നത്. കണ്ടയുടനെ സനൂപ് വിഷ് ചെയ്തു. " ഗുഡ്മോർണിംഗ് മാഡം " " ഗുഡ് മോണിംഗ് " " മാഡം ഇവിടെ അടുത്താണോ താമസം " " അല്ല. കുറച്ച് അകലെയാ. ബേഗൂരിൽ" " മാഡം നാട്ടിലെവിടെയാ വീട് " "ഇരിങ്ങാലക്കുട" " ഓ. നമ്മുടെ ഇന്നസന്റിന്റെ നാട്. ഞാൻ കോട്ടയംകാരനാ" " പ്രോപ്പർ കോട്ടയം ആണോ " " അല്ല. ഹൈറേഞ്ചാണ്. ഇലവീഴാപ്പൂഞ്ചിറ." " ങേ. അങ്ങനൊരു സ്ഥലമുണ്ടോ. നല്ല രസമുള്ള പേര് " "ഈരാറ്റുപേട്ട കഴിഞ്ഞിട്ടാ. ഞാനിവിടെ ബാങ്കിന്റെ ക്വാർട്ടേഴ്സുണ്ട്. അവിടാ താമസം.ആരൊക്കെയുണ്ട് വീട്ടിൽ. വിരോധമില്ലെങ്കിൽ പറഞ്ഞാ മതി " " നല്ല വിരോധമുണ്ട്. എന്നാലും പറയാം. ഭർത്താവ്. രണ്ടു കുട്ടികൾ. ഹസിന്റെ സ്വന്തം സ്ഥാപനമാ " ചിരിച്ചു കൊണ്ട്
ആനി പറഞ്ഞു. " കുട്ടികൾ പഠിക്കുവാണോ മാഡം" " അതേ. മൂത്തമോൻ ഡിഗ്രി സെക്കൻഡ് ഇയർ. ഇളയമോൾ പ്ലസ്ടൂ." " അയ്യോ ! മാഡത്തിനെ കണ്ടാൽ പറയത്തില്ലാ…" " എന്ത്. കുട്ടികളില്ലെന്നാണോ " " അതല്ല മാഡം. ഇത്ര വലിയ കുട്ടികളുണ്ടെന്ന്" " അതു കൊള്ളാമല്ലോ ആളെക്കണ്ടാൽ കുട്ടികളുടെ വലിപ്പം അറിയാമോ " " ഓ… ഞാൻ തോറ്റു. അതല്ല. മാഡത്തിനെ കണ്ടാൽ അത്രയ്ക്കും പ്രായം തോന്നത്തില്ലാ…" " വെറുതേ കെളത്തല്ലേ… എനിക്ക് എത്ര വയസ്സുണ്ടെന്നാ സാറിന്റെ വിചാരം" " അതു പറയാൻ പറ്റില്ല. പക്ഷേ കണ്ടാൽ ഒരു മുപ്പത്തഞ്ചേ മാക്സിമം തോന്നൂ…" " അതു ചുമ്മാ… എന്റെ ഈ ശരീരം കണ്ടാൽ തോന്നുമോ " " അങ്ങനല്ല മാഡം. മാഡത്തിന് ആവറേജിലും ഇച്ചിരെ വണ്ണമുണ്ടെന്നതു നേര്. പക്ഷേ മുഖം കണ്ടാൽ അത്രയേ പറയൂ…" ആനിക്ക് അതിഷ്ടമായി… " എന്നാലേ… എനിക്ക് നാല്പത്തിയൊന്നു കഴിഞ്ഞു " " അതു മാഡം കളിപ്പിക്കാൻ പറയുകാ…അത്രയൊന്നും ഇല്ലാ… " " നേര്…. ഏതെങ്കിലും പെണ്ണുങ്ങൾ വയസ്സു കൂട്ടിപ്പറയുമോ " സത്യത്തിൽ അവൾ മൂന്നു വയസ്സ് കുറച്ചാണ് പറഞ്ഞത്… " മാഡം… കുട്ടികൾ എവിടാ പഠിക്കുന്നത് " " രണ്ടു പേരും മംഗലുരുവിലാ. ഹോസ്റ്റലിലാ. വീട്ടിൽ ഞാനും ഭർത്താവും

© 2024 KambiStory.ml