"
ആനി കയ്യിലിരുന്ന ഗ്ലാസ് ഉയർത്തിക്കാണിച്ചു.
"എന്തോ പെട്ടെന്നു ഞാൻ ഇരിങ്ങാലക്കുടയിലെ കുട്ടിക്കാലം ഓർത്തു പോയി. വീട്ടിൽ വിശേഷദിവസങ്ങളിൽ മാത്രമേ പായസം ഉണ്ടാക്കാറുള്ളൂ. അതു ഗോതമ്പു പായസമാണേ… അമ്മ ഉച്ചയ്ക്കാവും പായസം വയ്ക്കുക. ഇതു പോലെ രാത്രി അത്താഴം കഴിഞ്ഞ് മിച്ചമിരിക്കുന്ന പായസത്തിന് ബഹളമുണ്ടാക്കും. രാത്രി തണുത്ത പായസം വയറിനു കേടാണ് എന്നു പറഞ്ഞ് അമ്മ തരില്ല… അതൊക്കെ ഓർത്തു പോയി…"
ആനി പറഞ്ഞു.
സത്യത്തിൽ വെറുതെ തട്ടിവിട്ടതാണ്. പണ്ടെങ്ങോ വായിച്ച ഒരു കഥയിൽ നിന്നും തട്ടിക്കൂട്ടി പറഞ്ഞതാണ്…
ഇടയ്ക്ക് ശാലിനി കാണാതെ ഗ്ലാസിലെ പായസത്തിന്റെ പകുതി തൂണിന്റെ മറവു പറ്റി മുറ്റത്തേക്ക് ഒഴിച്ചു. പിന്നെ ഗ്ലാസ്സ് ചുണ്ടോട് അടുപ്പിച്ച് കുടിക്കുന്നതായി ഭാവിച്ചു.
ഗ്ലാസ്സിന്റെ വക്കുകളിൽ പറ്റിയിരുന്ന പായസശകലം ചുണ്ടിൽ പറ്റി . നല്ല രുചിയുള്ള പായസമാണല്ലോയെന്ന് അല്പം ഖേദത്തോടെ ഓർത്തു…
ശാലിനിയോട് വിവാഹത്തിനു മുമ്പ് നാട്ടിൽ ചെലവഴിച്ചിരുന്ന കാലത്തെക്കുറിച്ചൊക്കെ സംസാരിച്ചു. ഇതിനിടയിൽ തന്ത്രപൂർവ്വം പായസം മുഴുവനും ഒഴിച്ചു കളഞ്ഞു.
വരാന്തയിൽ ലൈറ്റ് ഇട്ടിട്ടില്ലായിരുന്നു. അതിനാൽ ശാലിനി അതൊന്നും കണ്ടില്ല.
" നല്ല പായസം "
ആനി പറഞ്ഞു.
" ആഹാ… ചേച്ചി കുടിച്ചു കഴിഞ്ഞോ. വർത്താനം പറഞ്ഞ് ഞാനതങ്ങു മറന്നു…"
ശാലിനി വേഗം കയ്യിലിരുന്ന പായസം കുടിച്ചു തീർത്തു. എന്നിട്ട് ആനിയുടെ കയ്യിൽ നിന്നും ഗ്ലാസ് വാങ്ങി അകത്തേക്കു പോയി.
ആനി കുറച്ചു നേരം കൂടി അവിടത്തന്നെ നിന്നു.
തനിക്ക് പായസത്തിൽ ചേർത്ത് തന്നതു ഉറക്കഗുളിക ആയിരിക്കും എന്ന കാര്യത്തിൽ ആനിക്ക് ഒരു സംശയവും ഇല്ലായിരുന്നു…
എന്തിനാണ് ശാലിനിയും നവാസും കൂടി ഈ കളി കളിച്ചത്…?
ഒരു പക്ഷേ താൻ ഉറങ്ങിക്കിടന്നാൽ പേടിയൊന്നും കൂടാതെ കളിക്കാമെന്ന ചിന്തിച്ചതാകാം. അപ്പോ പിന്നെ ഇത്തിരി ഒച്ച വച്ചൊക്കെ കളിക്കാമല്ലോ എന്നായിരിക്കും…
ഏതായാലും അവർ ഇങ്ങനെ കാണിച്ച സ്ഥിതിക്ക് രണ്ടിന്റേയും കള്ളക്കളി പൊളിച്ചു കൊടുക്കണം…
ആരോടും പറയാനൊന്നും പോകുന്നില്ല. എങ്കിലും തന്നെ അങ്ങനെ വിഡ്ഢിയാക്കാൻ നോക്കേണ്ട…
അവൾ അകത്തു കയറി.
നവാസ് സെറ്റിയിലിരിപ്പുണ്ട്…
" ചേച്ചിക്കു ടിവി കാണണമെന്നുണ്ടോ "
അവൻ ചോദിച്ചു.
" മലയാളം സിനിമ വല്ലതുമുണ്ടെങ്കിൽ വയ്ക്ക്."