മണി ഏഴ്. കുളിയൊക്കെ കഴിഞ്ഞ് താഴെയെത്തിയപ്പോൾ ശാലിനി അടുക്കളയിലാണ്.
" ചേച്ചീ ഉറക്കം എങ്ങനുണ്ടാരുന്നു "
" സുഖം "
" ചേച്ചിക്കു കാപ്പിയോ ചായയോ "
" ചായയാ പതിവ്. കാപ്പിയായാലും വിരോധമില്ല "
" ഞങ്ങളിവിടെ കാപ്പിയാ. എന്നാലും ചായപ്പൊടി ഇരിപ്പുണ്ട്. സനൂപേട്ടൻ ഇടയ്ക്കൊക്കെ ചായ കുടിക്കും. ഞാൻ ചായയെടുക്കാം "
" സനൂപ് എന്തിയേ. എഴുന്നേറ്റില്ലേ "
" അതൊരു കാര്യം ഉണ്ടായി. ചേട്ടൻ ബാംഗ്ലൂരിലേക്കു തിരിച്ചു പോയി. രാത്രി മൂന്നു മണിക്ക്. സൂരജേട്ടൻ വണ്ടിയുമായി വന്നാരുന്നു. നെടുമ്പാശ്ശേരിക്കാ പോയത്. ഏഴുമണിക്ക് ഫ്ലൈറ്റുണ്ട് "
" അതെന്താ എമർജൻസി ?"
" ചേട്ടന്റെ ബാങ്കിൽ മോഷണം. ബാങ്ക് കുത്തിത്തുറന്നെന്ന്…
പ്രതികളെ പിടിച്ചെന്നാ പറഞ്ഞത്. മാനേജർക്കും കൈയുണ്ടെന്നും മാനേജരേയും അറസ്റ്റു ചെയ്തെന്നുമൊക്കെ… ചേട്ടനല്ലേ അസിസ്റ്റന്റു മാനേജർ. അതു കൊണ്ട് വേഗം ചെല്ലാൻ രാത്രി വിളിച്ചു പറഞ്ഞാരുന്നു…"
" അയ്യോ … സനൂപിനു പ്രശ്നം വല്ലതും…"
" ചേട്ടനു കൊഴപ്പമൊന്നും വരില്ല. പക്ഷേ കണക്കൊക്കെ നോക്കേണ്ടേ. അതിനാ ചെല്ലാൻ പറഞ്ഞത്. ചേട്ടൻ ബാങ്കിലെത്തീട്ടു വിളിക്കാമെന്നാ
പറഞ്ഞത് "
" ആ മാനേജരു കള്ളനാന്നു സനൂപ് പറയുമായിരുന്നു."
" നേരാ… ചേട്ടനാണേൽ കേരളത്തീന്നു ചെന്നതല്ലേ… അയാളു പല പരിപാടീന്നും ചേട്ടനെ മാറ്റി നിർത്തുമാരുന്നു. ഇതിപ്പം ഏട്ടൻ ഇങ്ങോട്ടു പോരാൻ നോക്കി നിക്കുകാരുന്നെന്നു തോന്നുന്നു. ഏതായാലും അവന്മാരെ പിടിച്ചതു നന്നായി. അല്ലേൽ ചെലപ്പം എല്ലാം ചേട്ടന്റെ തലയിൽ വച്ചേനേം…"
" അതു നേരാ… ഏതായാലും ഭാഗ്യം."
പത്തു മണിയോടെ സനൂപ് ശാലിനിയെ വിളിച്ചു.
തനിക്കു കുഴപ്പമൊന്നുമില്ലെന്നും മാനേജരുൾപ്പെടെ പ്രതികളെല്ലാം പിടിയിലായത്രേ. എന്നാലും കണക്കെടുപ്പും അന്വേഷണവുമായി രണ്ടുമൂന്നു ദിവസമെങ്കിലും പിടിക്കുമെന്നും പറഞ്ഞു.ഇപ്പം ഫോണുപയോഗിക്കുന്നതിൽ റെസ്ട്രിക്ഷൻ ഉണ്ടെന്നും രാത്രിയിൽ വിളിക്കാമെന്നും അറിയിച്ചു…
പതിനൊന്നാകാറായപ്പോഴേക്കും ശാലിനി ആനിയുടെ മുറിയിലെത്തി.
" ചേച്ചീ ഞാനൊന്നു അമ്പലത്തിൽ പോയിട്ടു വരാം. സരസച്ചേച്ചി അടുക്കളയിലുണ്ട്. ചേച്ചിക്കു വല്ല ചായയോ മറ്റോ വേണേൽ പറഞ്ഞാ മതി "
കുളിച്ചു കുറിയിട്ട് സെറ്റു സാരിയുടുത്ത ശാലിനിയുടെ സൗന്ദര്യം ഇരട്ടിയായിട്ടുണ്ടെന്നു ആനിക്കു തോന്നി..
തികഞ്ഞ