സാർ തുടർന്നു..
കണ്ടെത്തിയ ആ സത്യങ്ങൾ ശരിക്കും എന്നെ
ഞെട്ടിച്ചു..ഒരു വശത്ത് അഭിമാനവും,
അതോടൊപ്പം ലജ്ജയും…
സാർ എഴുന്നേറ്റ് വന്നുതോളിൽ തട്ടിയപ്പോൾ
ആ സ്വരമൊന്ന് ഇടറിയെന്ന് തോന്നി…
"സഹപാഠി വിശന്നിരിക്കുന്നത് മനസ്സിലാക്കി
വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ തന്റെ പങ്ക് , അവന് കൊണ്ട് വന്ന് കൊടുത്ത അവളാണ് ശരി ,
അതാണ് നന്മ…
ഞാൻ,ഹെഡ്മാസ്റ്റാറായിരിക്കുന്ന ഈ
സ്കൂളിൽ വിശന്നിരിക്കുന്ന കുട്ടികളുണ്ടെന്ന കാര്യം അറിയാതെ പോയതിൽ എനിക്ക് എന്നോട് തന്നെ ലജ്ജ തോന്നുന്നു….
സാറിന്റെ വാക്കുകളിൽ നിരാശയുണ്ടായിരുന്നു..
നമ്മുടെ സ്കൂളിൽ എഴാംക്ലാസ് വരെയുള്ള
കുട്ടികൾക്കാണ് നിലവിൽ ഉച്ച കഞ്ഞി വിതരണ
മുള്ളൂ..
സ്കൂളിൽ പഠിക്കുന്ന എല്ലാവർക്കും ഉച്ചക്കഞ്ഞി
നൽകുവാൻ മാനേജ്മെന്റ് അനുവാദം തന്നു കഴിഞ്ഞു…ആരും ഉച്ചയ്ക്കിനി പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കാൻ ഞാൻ സമ്മതിക്കില്ല..
സാർ,ആവേശത്തോടെ പറഞ്ഞു നിർത്തി…
ശരിക്കും സാറിനെപ്പോലെ ഒരു ഹെഡ്മാസ്റ്ററെ കിട്ടിയതിൽ ഞങ്ങൾക്കാണ് സാർ അഭിമാനം..
തിരിച്ചു ക്ലാസിലെത്തുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു, അനു വിശപ്പടക്കിപ്പിടിച്ചാണല്ലോ
ഇത്രയും ദിവസം തന്നെ കഴിപ്പിച്ചതെന്ന് ഓർക്കവേ മനസ്സ് തേങ്ങി…..
അടുത്ത ദിവസവും പാത്രവുമായ് അനു എത്തി..
തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ മെല്ലെ വിളിച്ചു .
" അനൂ .."
അവൾ നിന്നു…
ഉച്ചയ്ക്കുള്ള ഭക്ഷണം ഇനി മുതൽ വേണ്ടാട്ടോ..
എപ്പോഴും പറയുന്നത് പോലെയല്ല………
പിരികം മേലോട്ടുയർത്തി ചോദ്യഭാവത്താൽ
അവൾ നിന്നു…….
"അത് ഉച്ചക്കഞ്ഞി തരാമെന്ന് ഹെഡ്മാസ്റ്റർ
പറഞ്ഞു… ഇത്രയും നാൾ നിന്റെ ബ്രേക്ക് ഫാസ്റ്റാണല്ലോ ഞാൻ കഴിച്ചത് എന്ന് ഓർക്കുമ്പോൾ മനസ്സ് നീറുകയാണ്…
തന്റെ നല്ല മനസ്സിന് നന്ദി പറഞ്ഞാലൊന്നും മതിയാവില്ല, എന്നും മനസ്സിലുണ്ടാവും ഒരിക്കലും മറക്കില്ല …"
എങ്ങിനെ അറിഞ്ഞു എന്ന ആശ്ചര്യഭാവത്തോടെ അനു എന്നെ നോക്കി……..
ശേഷം പതിയെ പറയാൻ തുടങ്ങി….
" അച്ചൂ … ചെറുപ്പം തൊട്ടെ നിന്നോട് മിണ്ടാൻ കൊതിച്ചിട്ടുണ്ട് ഞാൻ, പക്ഷേ നീ മുഖം താഴ്ത്തി
പോകുന്നത് കാണുമ്പോൾ എന്തോ ഒരുമടി…..
നിന്നോട് മിണ്ടാൻ കൂടി വേണ്ടിയാണ് ഞാനിതെല്ലാം ചെയ്തത് ….."
നടന്നു മറയുമ്പോൾ നിറഞ്ഞകണ്ണുകൾ
തുടയ്ക്കാൻ അവൾ മറന്നിരിന്നു …
അനുവിന് തന്നോട് എന്താണ് ? പ്രണയമാണോ ?
അതോ സൗഹൃദമോ