മുകളിലേക്ക് വരുന്നു. കല്യാണിയുടെ മുറിയിൽ ചെന്ന് മുട്ടി അവളെ വിളിച്ചു. അവൾ നേരത്തെ തന്നെ എഴുന്നേറ്റെന്നു തോന്നി. കതകു പെട്ടെന്ന് തന്നെ തുറന്നു. അമ്മ അകത്തേക്ക് കയറി. ഞാനും അങ്ങോട്ട് നടന്നു. അകത്ത് വസ്ത്രങ്ങൾ ഒക്കെ കല്യാണി മടക്കി കട്ടിലിൽ വെച്ചിട്ടുണ്ട്. ‘ങാ.. നീ എഴുന്നേറ്റോ. ഇന്നെന്താ പതിവില്ലാതെ നേരത്തെ.’ അമ്മ ചോദിച്ചു അതു കേട്ട കല്യാണിയും ചിരിച്ചു. “വെറുതെ.. ഇവളെ ഞാൻ കൊണ്ടുവിടാലൊ അമ്മേ.” ഞാൻ പറഞ്ഞു. ഇത്തിരി കൂടുതലായോ എന്ന് ഞാൻ പിന്നെയാണ് ആലോചിച്ചത്. ‘ങാ. ഞാൻ പറയാനിരിക്കുകയായിരുന്നു. കുട്ടപ്പൻ ഉണ്ട് എന്നാലും നീ ഒന്ന് കൊണ്ടുവിടുമോ എന്ന്. എനിക്കിന്ന് ഇവിടെ നിന്ന് ഇറങ്ങാനും പറ്റില്ല. എപ്പോഴും കൊണ്ടാക്കാൻ നമ്മൾ ഒപ്പം പോകുന്നതല്ലേ.” അമ്മ പറഞ്ഞു.
ശരി.. ഞാൻ വിടാം.“ ഞാൻ സമ്മതിച്ചെന്ന പോലെ പറഞ്ഞു. “അമ്മായി. ഇതൊക്കെ ഞാൻ ഇവിടെ വെച്ചിട്ടു പോകാം. ഇതൊക്കെ ഓരോർത്തർക്കു കൊടുക്കാനായി കൊണ്ടുവന്നതാ’ കല്യാണി അമ്മയോടായി പറഞ്ഞു കൊണ്ടുവന്ന സാധനങ്ങളിൽ ബാക്കി ഉള്ളത് ഓരോരുത്തർക്കായി അവൾ അമ്മയെ ഏൽപിച്ചു.
“നിനക്കോർമയുണ്ടല്ലോടാ ഇതൊക്കെ.
ഞാൻ മറക്കും’ അമ്മ എന്നോട് പറഞ്ഞു. ഉവെന്ന് തലകുലുക്കി ഞാൻ ഒന്ന് കോട്ടുവായിട്ടു. “ശ്ശോ. വായ്ത് മണക്കുന്നു. പോയി പല്ലുതേച്ചിട്ട് വാടാ.” അമ്മ എന്നെ ഓടിച്ചു. ഞാൻ പോയി പല്ലുതേപ്പും കുളിയും തേവാരവും ഒക്കെ കഴിഞ്ഞ് എത്തിയപ്പോഴേക്കും സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത പെട്ടി പൂട്ടി വെക്കുകയായിരുന്നു കല്യാണി. അവളേൽപിച്ച കവറുകളും എടുത്ത് അമ്മ എഴുന്നേറ്റു. “ഇനി കുളിച്ച് താഴേക്ക് വാ. ഒരുമിച്ച് ഭക്ഷണം കഴിക്കാം.” അമ്മ കല്യാണിയോട് പറഞ്ഞു. കല്യാണി ടവലും എടുത്ത് ബാത്രമിലേക്ക് പോയി. ഞാൻ അമ്മയുടെ കൂടെ താഴേക്കും.
സമയം പെട്ടെന്ന് പറന്നകന്നു. പുറപ്പെടാനുള്ള നേരമായി, ഊണു കഴിച്ച കഴിഞ്ഞ കുറച്ച് നേരം കൂടി സൊറപറഞ്ഞിരുന്ന കല്യാണി (ഡസ്റ്റ് ചെയ്യാൻ മുകളിലേക്ക് പോയി. ഞാനും പാൻറും ഷർട്ടും എടുത്തിട്ട് താഴെ വന്നു. കുട്ടപ്പൻ കാർ വെളിയിലേക്കിട്ടിരുന്നു. പെട്ടികൾ ഒക്കെ കുട്ടപ്പൻ തന്നെ കാറിലേക്ക് എടുത്തു വെച്ചു. കല്യാണി താഴേക്കിറങ്ങി വന്നപ്പോൾ ഞാൻ കാറിന്റെ ചാവി കുട്ടപ്പന്റെ കയ്യിൽ നിന്നും വാങ്ങി ക്രൈഡ്വിങ്ങ് സീറ്റിൽ പോയി ഇരുന്നു. കല്യാണി വന്ന കുട്ടപ്പനോട്