kambi story, kambi kathakal

Home

Category

അമേരിക്കയിൽ നിന്നും വന്ന ചരക്ക് കസിൻ - Part 4 (The End)

By Admin
On 05-10-2022
326981
Back3/49Next
നോക്കിയപ്പോൾ കല്യാണി തൊട്ടുമുന്നിൽ. ഞാൻ സംസാരിച്ചപ്പോൾ ചാര്യത്തിന്റെ മണം അവൾക്ക് കിട്ടിക്കാണണം. അവൾ മൂക്കു ചുളിച്ചു. “നിനക്ക് ഇവിടെ കഴിച്ചുടെ, എപ്പോ നോക്കിയാലും ഒരു ദാമുവേട്ടന്റെ കടയിലാണ് കഴിപ്പ് അമ്മ പറഞ്ഞു “നല്ലോണം അടിച്ച ലക്ഷണം ഉണ്ട് അമ്മായി. എന്തോ ഒരു സ്മെല്ല” മൂക്കു ചുളിച്ചകൊണ്ട് കല്യാണി പറഞ്ഞു. എന്റെ വയറൊന്ന് കാളി. ഇവൾ സംഗതി പുറത്താക്കുമോ? പറഞ്ഞാൽ ഊമ്പിയത് തന്നെ. ഞാനവളുടെ കണ്ണിൽ നോക്കി. “എന്തു മണമാ മോളേ’ അമ്മയുടെ ചോദ്യം “അത്. ചിക്കൻ കറിയുടേതാ അമേ’ ഞാൻ പെട്ടെന്ന് കയറി പറഞ്ഞു ഞാൻ കല്യാണിയെ നോക്കി കണ്ണൂരുട്ടി “ചിക്കന്നൊന്നും അല്ല. ഇത് വേറെ എന്തോ ആണ്.” കല്യാണി പറഞ്ഞു. കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കണ്ട എന്ന് അവൾ ആംഗ്യത്തിലൂടെ പറഞ്ഞു. ‘ങാ’ എന്തായാലും കൊള്ളാം. ഇനി ശനി ഞായർ, നീ ഇവിടെ കഴിച്ചാൽ മതി കേട്ടൊ’ അമ്മ തർക്കം തീർത്ത അടുക്കളയിലേക്ക് കയറിപോയി. എന്റെ ശ്വാസം അപ്പോഴാണ് നേരെ വീണത്. കല്യാണിയെ കടന്ന് ഞാൻ എന്റെ മുറിയിലേക്ക് നടന്നു. “സാറൊന്ന് നിന്നേ.”കല്യാണി പുറകിൽ നിന്നും വിളിച്ചു. ഞാൻ മുറിയിലേക്ക് കടന്ന് തിരിഞ്ഞു
നോക്കി. വേണമെങ്കിൽ അവിടെ വന്ന് പറയാമെന്നപോലെ അവൾക്കു നേരെ ഒരു നോട്ടം അയച്ച് ഞാൻ കിടക്കയിലേക്കിരുന്നു. “വെള്ളമടിക്കില്ല എന്നാണല്ലോ ഇന്നാളൊരു ദിവസം അവകാശപ്പെട്ടത്. എന്നിട്ടെന്താ മണക്കുന്നത്.” കല്യാണി എന്നെ നോക്കി പറഞ്ഞു. ഞാൻ കേൾക്കാത്ത പോലെ ഇരുന്നു “എത്തിനോട്ടവും കള്ളുകുടിയുമാണ് മോന് പരിപാടി എന്ന് അമ്മായി അറിഞ്ഞാൽ..” അവൾ ഒരു ഭീഷണിയിൽ നിർത്തി “അതിന് അതൊന്നും അമ്മ അറിയില്ലല്ലോ? ഞാൻ വളരെ കൂളായി പറഞ്ഞു. “അതെന്താണിത്ര ഉറപ്പ് അതറിയില്ല എന്ന്.” കല്യാണി കണ്ണുരുട്ടി “അതിന് ആരാ അത് പറയാൻ പോകുന്നത്? നീയോ? “ ഞാൻ ചോദിച്ചു “ഞാൻ പറഞ്ഞാലെന്താ.. നീ എന്നെ തിന്നുമോ? കല്യാണി സ്വൽപം ചൂടായി ‘ഏയ്തു. ഞാൻ പിടിച്ച തിന്നത്തൊന്നുമില്ല. പക്ഷെ അതിന്റെ കൂടെ തന്നെ അമ്മയും പിന്നെ അമ്മാവനും സുഭദ്രാമ്മയും മറ്റ് ചിലതൊക്കെ അറിയും’ ഞാൻ എങ്ങും തൊടാതെ പറഞ്ഞു. ‘അവരൊക്കെ എന്തറിയുമെന്നാ. നീ എന്റെ മുറിയിൽ എത്തി നോക്കിയെന്നോ അതോ ഒരു ദിവസം രാത്രി കൂടിച്ചിട്ട് വന്ന് എന്നെ കയറി പിടിച്ചെന്നോ’ കല്യാണിയുടെ ശ്വാസഗതി കൂടി. അവൾക്ക് ശരിക്കും ദേഷ്യം കയറിയിട്ടുണ്ടെന്ന്

© 2024 KambiStory.ml