അവളുടെ കണ്ണിൽ നിന്നും നീർമണിമുത്തുകൾ ഒഴുകി. സ്വാതിയെ എങ്ങനെ ആശ്വസിപ്പിക്കണം എന്ന് അറിയാതെ ഞാൻ കുഴങ്ങി. പിന്നെ രണ്ടും കൽപിച്ച് ഞാൻ അവളുടെ മുഖം എന്റെ മാറോട് ചേർത്തു തലോടി. സ്വാതിയുടെ തേങ്ങൽ കുറച്ച് കൂടി ശക്ടമായി. അവൾ എന്നെ കെട്ടിപിടിച്ചു എന്റെ നെഞ്ചിൽ മുഖം ചേർത്ത കരഞ്ഞു. മനസ്സിലെ കുറ്റബോധം അവൾ കരഞ്ഞു തീർക്കട്ടെ എന്നു ഞാനും കരുതി. എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ തുളുമ്പി, കരച്ചിൽ ഒന്നടങ്ങിയപ്പോൽ അവൾ എന്നെ വിട്ട് മാറി ഇരുന്നു. ഒരിത്തിരി ആശ്വാസം അവളുടെ മുഖത്ത നിഴലിച്ചു. “ജിനുവിനറിയാമോ. ബാംഗ്ലൂരിൽ എനിക്കൊരു ബോയ് ഫ്രണ്ട് ഉണ്ട്. സഞ്ചീവ് കുട്ടിക്കാലത്തേ അവനു ഞാനും എനിക്ക് അവനും എന്നു ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ വീട്ടുകാർ ഞങ്ങളുടെ കല്യാണം വരെ തീരുമാനിച്ചതാ.” സ്വാതി ഏങ്ങലുകൾക്കിടയിൽ പറഞ്ഞു. എനിക്ക് വാക്കുകൾ വരാതായി. “പലപ്പോഴും സാഹചര്യങ്ങൾ ഉണ്ടായെങ്കിലും കല്യാണത്തിനു ശേഷം അവനു കൊടുക്കാനായി ഞാൻ കാത്തുസൂക്ഷിച്ചതായിരുന്നു എന്റെ…” അവളുടെ കണ്ണുകൾ വീണ്ടും അണപൊട്ടി. പതുക്കെ കരച്ചിലടക്കി അവൾ തുടർന്നു. “പക്ഷെ ഇന്നലെ
എന്റെ നിയന്ത്രണങ്ങൾ എല്ലാം തകർന്നു.
ആ നിമിഷങ്ങളിൽ ഞാൻ പൂർണമായി ജിനുവിന്റേതായി. എന്റെ സഞ്ചവിനെ ഞാൻ മറന്നു. എന്നെ മാത്രം കാത്തിരിക്കുന്ന എന്റെ സഞ്ചവിനെ ഞാൻ മറന്നു.” അവളൊന്ന് തേങ്ങി. “ഞാൻ.. ഞാൻ നിന്റെ വീട്ടുകാരോട്. നിന്നെ എനിക്കു തരാൻ പറയട്ടെ” ഞാൻ ഡൈര്യം സംഭരിച്ച ചോദിച്ചു. ഇത് വീട്ടിൽ പറയുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച എല്ലാം ആലോചിച്ച് കൊണ്ട് തന്നെ അതിനെ നേരിടാൻ ഞാൻ ഒരുക്കമായിരുന്നു.
“ഇല്ല ജിന്നു ഇല്ല. ഞാനില്ലാതെ ഒരു നിമിഷം എന്റെ സഞ്ചു ജീവിച്ചിരിക്കില്ല.
അവനില്ലെങ്കിൽ ഞാനും. എന്റെ ജീവനാണെന്റെ സഞ്ചു . നമുക്കിതിവിടെ വെച്ച് മറക്കാം. ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല. നമുക്ക് നല്ല സുഹൃത്തുക്കൾ ആയി പിരിയാം. എനിക്ക് വാക്കു തരൂ ജിനു ഇതാരോടും പറയില്ല എന്ന്.” ഞാൻ അവളുടെ മുഖത്ത് നോക്കി. അവിടെ ഒരു ദയനീയത നിഴലിച്ചു. അവൾക്ക് വാക്ക് നൽകാൻ ഞാൻ മടിച്ചു. “ജിനു പ്ലീസ്. എന്നെ കരുതി. നമ്മുടെ ഫ്രൻറ്ഷിപ്പിനെ കരുതി. വാക്കു തരൂ. ഇതെല്ലാം മറക്കുമെന്ന്.’ ഞാൻ വിറക്കുന്ന കൈകളോടെ അവളുടെ കൈയ്യിൽ അമർത്തി പിടിച്ചു. എന്റെ മുഖം കുനിഞ്ഞു. “താങ്കസ്