സുനിലിനോട് പറഞ്ഞു. “സ്ലോ. എന്നെ വിട്ടേക്കു സാറേ,’ സുനിലും ഒഴിഞ്ഞു. ഞാൻ അനന്തുവിന് നേരെ തിരിഞ്ഞു. പട്ടർ ഇതൊന്നും കേൾക്കാതെ ഇരുന്ന വെട്ടുകയാണ്. “ശരി.. ഞാൻ ഒറ്റക്ക് പോകാം. അവർക്കെന്തെങ്കിലും പാക്ക് ചെയ്തു കൊണ്ട് പോകാം.“ ഞാൻ വെയിറ്ററെ വിളിച്ച് ചപ്പാത്തിയും കറിയും പാക്ക് ചെയ്യാൻ പറഞ്ഞു.
ഞാൻ തിരികെ ഡോർമിറ്ററിയിൽ എത്തിയപ്പോൾ റൂമിൽ ആരും ഇല്ല. പാക്ക് ചെയ്ത ഭക്ഷണം അവിടെ വെച്ച് ഞാൻ മറ്റു ഡോർമിറ്ററികളിൽ നോക്കിയെങ്കിലും അവിടേയും ആരേയും കണ്ടില്ല. ഞാൻ പുറത്തിറങ്ങി നടന്നു. കുറച്ച നടന്നപ്പോൾ ദൂരെ മരങ്ങൾക്കിടയിലുള്ള ഒരു ബെഞ്ചിൽ സ്വാതിയും രേണുവും ഇരിക്കുന്നത് കണ്ടു. ഞാൻ അങ്ങോട്ട് നടന്നു. “ഓ. എല്ലാം നടന്നുകഴിഞ്ഞല്ലോ. ഇനി എന്താണാവോ സാറിനു വേണ്ടത്. എന്നാലും ജിനുവിനെ പറ്റി ഞാൻ ഇങ്ങനെ വിചാരിച്ചില്ല” അടുത്തെത്തിയപ്പോൾ രേണു പറഞ്ഞു.
അവളുടെ കണ്ണുകളിൽ തീപാറി, “നിനക്ക് വിചാരിക്കാനുള്ളത് നീ വിചാരിച്ചോ. എനിക്ക് പുല്ലാ. എനിക്ക് സ്വാതിയോട് ഒന്നു സംസാരിക്കണം’ ഞാൻ പറഞ്ഞു “ഇനി എന്തിനാ. ഇന്നലത്തേതിന് ക്ഷമ പറയാനോ. ഓ. പറഞ്ഞൊഴിയണമല്ലോ.” രേണുവിന്റെ
വാക്കുകളിൽ ഒരു പരിഹാസം ഉണ്ടായിരുന്നു “ക്ഷമ പറയാൻ ഞാൻ ഒറ്റക്ക് ഇവിടെ തെറ്റൊന്നും ചെയ്തിട്ടില്ല. അത് നിന്നെ ബോധിപ്പിക്കണ്ട കാര്യവും എനിക്കില്ല” എന്റെ ശബ്ദം ഉയർന്നു. സ്വാതി രേണുവിന്റെ കയ്യിൽ പിടിച്ചു. കണ്ണുകൊണ്ട് ഞങ്ങളെ ഒറ്റക്ക് വിടാൻ ആംഗ്യം കാണിച്ചു. ദേഷ്യത്തിൽ ചവുട്ടിത്തെറുപ്പിച്ച് രേണു നടന്നകന്നു.
ഞാൻ സ്വാതിയുടെ അരികിൽ ആ ബെഞ്ചിൽ ഇരുന്നു. വിഷാദഭരിതമായ ആ മുഖത്ത നോക്കിയപ്പോൾ എന്റെ മുഖം കുനിഞ്ഞു. ഞാൻ അവളുടെ കൈ എന്റെ രണ്ടു കയ്യിലെടുത്തു പിടിച്ചു. കുറ്റബോധത്താൽ എന്റെ കണ്ണുകൾ നിറഞ്ഞു. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. ‘ഹേയ്ക്ക്. ആർ യൂ കയ്യിങ്.” പതിഞ്ഞ ശബ്ദദത്തിൽ സ്വാതി ചോദിച്ചു. മുഖത്ത് ഒരു പുഞ്ചിരി വരുത്താൻ അവൾ വൃഥാ ശ്രമിച്ചു. “സ്വാതി. അയാം സോറി അബൗട്ട് യെസ്റ്റർഡേ ഐ ഡോണ്ട് നോ വാട്ട്. ഐ കുഡ്നോട്ട കൺട്രോൾ മൈസെൽഫ” എന്റെ ശബ്ദദം ഇടറി
(ബാക്കി മലയാളത്തിലേക്ക്.)
സ്വാതി അവളുടെ കൈ എന്റെ കൈക്കു മേലെ വെച്ചു. “ഇന്നലെ നടന്നതിൽ ഞാനും ഒരുപോലെ തെറ്റുകാരിയല്ലേ. ജിനുവിനെ മാത്രമായി ഞാൻ കുറ്റപ്പെടുത്തില്ല.” സ്വാതിയുടെ ശബ്ദത്തിൽ ഗദഗദം നിറഞ്ഞിരുന്നു.