പറഞ്ഞു “എന്റെയും തല പെരുക്കുന്നു. അതിന്റെ കൂടെ തല എവിടെയൊ ഇടിച്ചെന്നും തൊന്നുന്നു. ഞാൻ നിന്റെ വീട്ടിൽ വെച്ചു എങ്ങാനും വീണായിരുന്നൊ? തലയുടെ പിന്നെ കൈ ഓടിച്ചു കൊണ്ട് പറഞ്ഞു. ‘ഏയ് എവിടെ നൊക്കട്ടെ. ഇതെവിടെയൊ കാര്യമായി മുട്ടിയതാണല്ലൊ. മുറിഞ്ഞിട്ടുണ്ട്. എവിടെ മറിഞ്ഞു വീണതാടാ’ മുറിവു പരിശോധിച്ച സുനിൽ പറഞ്ഞു. “ഏവിടെ പൊയി മറിഞ്ഞു വീണതാണാവൊ? അടുത്ത ഔവർ ആരുടെ ആണ്.”
“അടുത്തതു കരടിയുടെ ക്ലാസ്സ് ആണ് മോനെ എനിക്കതിൽ ഇപ്പൊഴെ അറ്റൻറൻസ് കുറവാ ഇനിയും കേറാതിരുന്നാൽ അയാളെന്റെ ചീട്ട കീറും, വാ…’
ഞങ്ങൾ ക്ലാസ്സിലേക്ക് നടന്നു. പൊകുന്ന വഴി കൊളേജിൽ പതിവില്ലാത്ത ഒരു തിരക്ക്. കുറേ വയസ്സന്മാരും ആൻറിമാരും പിള്ളേരും ഒക്കെ നിൽപ്പുണ്ട്. “എടാ. ഇന്നാണു കൗൺസലിങ്ങ് തുടങ്ങുന്നെ. നമ്മുടെ ആദ്യ റാഗിങ്ങിന്റെ ഇരകൾ ആരാണ് എന്ന് ഇന്നു തീരുമാനിക്കുന്നു.” ഒരു കള്ളച്ചിരിയൊടെ സുനിൽ പറഞ്ഞു. “മുലകുടി മാറാത്ത കുറെ എണ്ണം ഉണ്ടല്ലൊടാ. വാ കരടിയുടെ ക്ലാസ്സ കഴിഞ്ഞിട്ട് നോക്കാം” ഞാൻ വേഗം ക്ലാസ്സിലേക്ക് നടന്നു.
ക്ലാസ്സ കഴിഞ്ഞ് ഞങ്ങൾ പുതിയ ഇരകളെ കാണാൻ ഇറങ്ങി. ഇതിൽ
എത്ര പേർ ചേരും എന്നു യാതൊരു പിടിത്തവും ഇല്ല. വന്ന എല്ലാത്തിനെയും മൊത്തം കാണുക. എത്ര ചരക്കുകൾ വന്നു. ആരെ ഒക്കെ റാഗിങ്ങിനു നൊട്ടമിടാം എന്നൊക്കെ ഉള്ള ഒരു കണക്കെടുപ്പ്. ഇന്നലെ എന്ന കറുത്ത അധ്യായം മറന്ന് ഞാൻ ചേക്കേറാൻ കൂടുതേടി എത്തുന്ന പുതിയ പറവകളെ കാണാൻ പൊയി. അവിടെ എല്ലാ തരക്കാരും ഉണ്ട്. ഗ്രാമീണതയുടെ നിഷ്കളങ്കത് ഇപ്പൊഴും കളയാതെ സൂക്ഷിക്കുന്ന നാടൻ പെൺകൊടി മുതൽ അമേരിക്കയിലാണൊ എന്നു തൊന്നിപ്പിക്കുമാറ അൾട്രാ മൊഡേൺ ആയ നാടൻ മദാമ്മ വരെ. പുസ്തകപ്പുഴു എന്നു മുഖത്ത് എഴുതിവെച്ചവർ മുതൽ അടിപൊളി ചുണക്കുട്ടന്മാർ വരെ. അവരുടെ ജീവിതത്തിന്റെ വഴിത്തിരിവിൽ നിൽക്കുന്നു. ഒരു വർഷം മുൻപു ഒരൽപ്പം പേടിയൊടെ ഞാനും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. പഴയ കാലം അയവിറക്കി പുതിയ പിള്ളേരെ നോക്കി അങ്ങനെ നടക്കുമ്പോൾ ആണ് ആ മുഖം ഞാൻ കണ്ടത്. രാത്രിയിൽ ഉദിച്ച പൂർണചന്ദ്രനേ പോലെ. വിടർന്ന സൂര്യകാന്തി പോലെ നിഷ്കളങ്കത് വിളയാടുന്ന ആ മുഖം. വർഷങ്ങളായി എന്റെ ഉപബോധ മനസ്സിൽ ഉണ്ടായിരുന്ന, സ്വപ്നങ്ങളിൽ മാത്രം കണ്ട, നേരിട്ട് കാണാൻ കൊതിച്ച അതേ മുഖം.
“എന്താടാ പന്തം കണ്ട പെരുച്ചാഴിയെ