അവളെയും ഞങ്ങളോടൊപ്പം ഇരുത്തി…… അന്നത്തെ ആ പതിനാലുകാരന് അവളോട് ചെറിയൊരു പ്രേമമൊക്കെ തോന്നിയത് സഹജം…… എന്നാലത് തുറന്നു പറയാനുള്ള ധൈര്യവുമില്ല……
അങ്ങനെയാണ് വർഷേച്ചിയെ ചാക്കിട്ട് കാര്യം നടത്താനൊരു ശ്രെമം നടത്തിയത്…… സംഗതി പൊളിഞ്ഞതല്ല…… അവള് പൊളിച്ചു കയ്യിൽ തന്നതാ…… എല്ലാം അപ്പാടെ പോയി അച്ഛനോട് പറഞ്ഞു….. പറഞ്ഞത് പോട്ടെ……
ഇങ്ങനെയുള്ള പിള്ളേരെ പഠിപ്പിക്കാൻ അവൾക്ക് താല്പര്യമില്ലെന്നും പറഞ്ഞു……. പാവം അച്ഛൻ……. അങ്ങനെയൊക്കെ കേട്ടപ്പോൾ വേറെന്ത് ചെയ്യാനാ…… ഞങ്ങളുടെ രണ്ടു വീടിന്റേയും ഒത്ത നടുക്കായി മുറ്റത്ത് ഒരു വലിയ മാവുണ്ട്……. അതിന്മേൽ പിടിച്ചു കെട്ടി തല്ലി നശിപ്പിച്ചു…….വീടിനു മുന്നിലെ താറിടാത്ത റോഡിലൂടെ പോയ ആളുകളും ട്യൂഷന് വന്ന കുട്ടികളും വർഷയും ദിവ്യയുമടക്കം വീട്ടിലുള്ളവരും സകലരും നോക്കി നിൽക്കെയായിരുന്നു കലാപരിപാടി……!!! അച്ഛനെ പേടിച്ച് അമ്മ പോലും അനങ്ങാതെ നിന്നു കരഞ്ഞതേയുള്ളൂ……. വർഷേച്ചിയുടെ കണ്ണുകളും നിറഞ്ഞിരുന്നു…… രണ്ടു വർഷം മുൻപ് വർഷേച്ചിയുടെ അച്ഛനും അമ്മയും ഒരു ആക്‌സിഡന്റിൽ മരിച്ചപ്പോൾ
വേറെ ബന്ധുക്കളൊന്നും ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നപ്പോൾ അച്ഛൻ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് വരുകയായിരുന്നു……. അന്നു മുതൽ ഞങ്ങടെ വീട്ടിലാണ്….. ഇപ്പോൾ ഡിഗ്രിയൊക്കെ കഴിഞ്ഞ് അമ്മയെ അടുക്കളയിൽ സഹായിച്ച് കൂടിയേക്കുവാണ്……"""""""എടീ….. വർഷയെവിടെ…..????? അവള് കഴിച്ചാരുന്നോ……?????""""" രാത്രി ആഹാരം കഴിച്ചോണ്ടിരിക്കുമ്പോൾ അച്ഛൻ അമ്മയോട് ചോദിച്ചു……..
""""""അവൾക്ക് തലവേദനയെന്നും പറഞ്ഞ് പോയിക്കിടന്നു…… നാമഞ്ചൊല്ലാനും വന്നില്ല…… രാവിലെ മുതല് അടുക്കളേക്കിടന്ന് കഷ്ടപ്പെടുന്നതല്ലേ കിടക്കട്ടേന്ന് ഞാനും കരുതി…… കിടക്കാന്നേരം അവളുടെ റൂമില് ചോറെടുത്ത് വെച്ചേക്കാം….. വിശക്കുമ്പോൾ കഴിക്കട്ടേ……!!!!!"""""" അമ്മ അച്ഛന്റെ പാത്രത്തിലേയ്ക്ക് രണ്ടു ചപ്പാത്തി കൂടിയിട്ടു കൊണ്ട് പറഞ്ഞു……..
ചേച്ചിയുടെ തലവേദനയ്ക്കുള്ള കാരണം ഞാനാണെന്ന് അറിഞ്ഞപ്പോൾ പിന്നെയെനിക്കും ചോറ് തൊണ്ടയിൽ നിന്നും താഴേയ്ക്കിറങ്ങിയില്ല……..
കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം വരുന്നില്ല….. മനസ്സിൽ മുഴുവൻ കുറ്റബോധം അലതല്ലിക്കൊണ്ടേയിരുന്നു……
ഞാൻ നേരേ ചേച്ചിയുടെ