kambi story, kambi kathakal

Home

Category

വർഷേച്ചി, എന്റെ കളിക്കൂട്ടുകാരി

By അർജ്ജുൻ ദേവ്
On 04-10-2024
1629264
Back42/44Next
കുറച്ചപ്പുറത്തേയ്ക്ക് മാറിയും നിൽപ്പുണ്ട്……. അച്ഛനും ഏട്ടനുമൊഴികെ മറ്റുള്ളവരുടെയെല്ലാം മുഖത്ത് ശോകഭാവമാണ്….. """"""എന്താ….. എന്താമ്മേ കാര്യം……???""""" ഞാൻ എല്ലാരെയുമൊന്ന് വീക്ഷിച്ച ശേഷം അമ്മയോടായി ചോദിച്ചു……. """"""നിനക്ക് എറണാകുളത്തൊരു കോളേജിൽ സീറ്റ് റെഡിയായിട്ടുണ്ട്…… അവിടെത്തന്നെ ഹോസ്റ്റലുമുണ്ട്…… വേഗം റെഡിയാവ്…….. ഇന്നു തന്നെ പോണം…….!!!!""""" ഏട്ടനാണ് പറഞ്ഞത്…….. """"""അതെന്താ ഞാനിപ്പൊപ്പഠിക്കുന്ന കോളേജിനൊരു കുഴപ്പം……????""""" ഞാൻ എടുത്ത വായിൽ ചോദിച്ചു……. """"""നീയെവിടെ പഠിക്കണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്…… ഇനിയിങ്ങനെ കണ്ട പെണ്ണുങ്ങടെ വായും നോക്കി കുടുംബത്തിന്റെ പേര് ചീത്തയാക്കാന്ന് ആരുങ്കരുതണ്ട…….. വേഗം പോയി റെഡിയാവ്……!!!! ഇനി നീയവിടെ പഠിച്ചാ മതി…..!!!!""""" അച്ഛൻ ആജ്ഞാപിക്കുന്നത് പോലെ പറഞ്ഞു……. ഞാൻ തിരിഞ്ഞ് അമ്മയെ നോക്കി…….. """"""അതേ…… ഇനിയവൻ അങ്ങനൊന്നും കാണിക്കില്ല……. എറണാകുളത്തൊന്നും വിടണ്ട…..!!!! എങ്ങനാ അവന്നമ്മളെ വിട്ടൊറ്റയ്ക്ക്…..????""""" """"""എനിക്കറിയാം എന്താ ചെയ്യേണ്ടേന്ന്…… അതിനെനിക്ക് നിന്റനുവാദമൊന്നും വേണ്ട…….!!!!""""" അതോടെ അമ്മയുടേം


വായടഞ്ഞു…… അമ്മ നിസ്സഹായതയോടെ എന്നെ നോക്കി നിൽക്കുമ്പോൾ വർഷേച്ചി ഇടയിൽ കേറി……. """"""വല്യച്ഛാ…… അവനെ ഞാൻ പഠിപ്പിച്ചോളാം……. അവനെന്നോടൊപ്പമിരുന്ന് പഠിക്കുന്നുണ്ട്…….!!!!"""""" ചേച്ചി ചെറിയൊരു പ്രതീക്ഷിയോടെ അച്ഛനെ നോക്കി……. """"""വേണ്ട മോളേ…… ഇത്രയും നാളവന് വയ്യാരുന്നല്ലോ……. ഇനിയും വേണ്ട…… അല്ലെങ്കിത്തന്നെ ഈയാഴ്ച്ച നിന്നെയൊരു കൂട്ടര് കാണാൻ വരുന്നുണ്ട്……. അതേതാണ്ടൊക്കെയുറച്ച മട്ടാണ്….. മോളൊന്ന് കണ്ടാ മതി…..!!!!""""""" അച്ഛൻ പറഞ്ഞു നിർത്തിയതും വർഷേച്ചി ഇടിവെട്ടേറ്റതു പോലെ എന്നെ നോക്കി…….. ചേച്ചിയുടെ കണ്ണുകളെ താങ്ങാനാവാതെ ഞാൻ മുഖം കുനിച്ചു……… "അഭയം കൊടുത്ത പെണ്ണിനെ അവളുടെ ഇഷ്ടം പോലും നോക്കാതെ വിൽക്കാൻ നോക്കുവാണ്…… ഇയാള് എന്തു മനുഷ്യനാ…..??? സ്വന്തം മോളെയാണ് വർഷേച്ചിയുടെ സ്ഥാനത്തെങ്കിൽ ഇങ്ങനെ ചെയ്യോ…..???" മനസ്സിലുദിച്ച ചോദ്യം ചോദിച്ചില്ല……. ചോദിച്ചിട്ട് കാര്യവുമില്ല……. ലോകമിടിഞ്ഞ് വീണെന്ന് പറഞ്ഞാലും ചേച്ചി അച്ഛൻ പറയുന്നതേ കേൾക്കൂ……. അത്രയ്ക്കാണ് അവളുടെ മനസ്സിൽ അച്ഛനോടുള്ള കടപ്പാട്…….. അവളുടെ ചിന്തകളുടെ ശ്രോതസ്സറിയാവുന്നത്


© 2025 KambiStory.ml