മോളെ ഇഷ്ടം ഇല്ലാത്ത ആളെക്കൊണ്ട് കെട്ടിക്കുമോ?? അതും സാഹിബ് ജീവിച്ചിരിക്കുമ്പോൾ… അമ്മേനെ വിളിച്ചാ ചെലപ്പോ ഫുൾ ഡീറ്റെയിൽസ് കിട്ടും. പക്ഷെ എന്തും പറഞ്ഞു ചോദിക്കും.. വേണ്ട.. ഇനിയും രണ്ടു ദിവസം ഉണ്ടല്ലോ..അവൾ തന്നെ പറയട്ടെ.. പുതപ്പെടുത്തു മൂടി ഞാൻ തിരിഞ്ഞു കിടന്നു.
രാവിലെ അൻവർ നേരത്തെ എണീറ്റ് വണ്ടി ചെറുതായി ഒന്ന് കഴുകിയിട്ടുണ്ട്. ഇന്ന് മൈസൂരിലേക്ക് പോവും, ഇടക്കുള്ള മുത്തങ്ങ ട്രിപ്പ് അവർ വേണ്ട എന്ന് വെച്ചിട്ടുണ്ട്. അവിടെ കാട്ടിലേക്ക് ജങ്കിൾ സഫാരി നടത്തിയിട്ട് അധികം മൃഗങ്ങളെ ഒന്നും കാണാറില്ലെന്നു. എന്നാലും ആദ്യമായി പോവുന്ന ആൾക്കാർക്ക് അത് ഒരു അനുഭവം ആണ്.. ദിവസത്തിലെ ആദ്യത്തെ ട്രിപ്പിൽ പോയാൽ മൃഗങ്ങളെ കാണാൻ ചാൻസ് ഉണ്ട്.. നേരം വൈകുന്തോറും ചാൻസ് കുറയും. അൻവർ ആണ് വണ്ടി ഓടിക്കുന്നത്. കാടിനു നടുവിലൂടെ ഉള്ള യാത്ര… തണുപ്പ് ബസിലേക്ക് അരിച്ചരിച്ചു കേറുന്നു. ലൈറ്റും ആംപ്ലിഫയറും ഓഫ് ആക്കിയിട്ടുണ്ട്. ചെറിയൊരു മെലഡി മാത്രം ആണ് വെച്ചിട്ടുള്ളത്. ആറു മണിക്കേ ചെക്ക് പോസ്റ്റ് തുറക്കൂ.. സാവധാനം എത്തിയാൽ മതി.. ഞാൻ ഡോറിന്റെ സൈഡിലെ സീറ്റിൽ ഇരുന്നു
അൻവറിനോട് സംസാരിച്ചിരുന്നു.
" അതേയ്… ആ സ്പീക്കർ ഓൺ ആക്കുമോ?? എല്ലാര്ക്കും ഡാൻസ് കളിക്കണമെന്ന്" ഹന്ന ആണ്.
" കാട് കഴിയട്ടെടീ… ഇവിടെ ഇങ്ങനെ സൗണ്ട് ഉണ്ടാക്കാൻ പാടില്ല.. ജന്തുക്കൾക്ക് ശല്യം ആവും.."
അവൾ അകത്തേക്ക് ചെന്ന് ആരോടോ പറഞ്ഞു.. എന്തൊക്കെയോ ചീത്ത വിളി കേൾക്കുന്നുണ്ട്. എന്നാലും സാരമില്ല.. അവൾ പിന്നെയും വന്നു എന്റെ അടുത്ത് മിനി ഡോറിൽ പിടിച്ചു നിന്നു പുറത്തെ കാഴ്ചകൾ കാണാൻ തുടങ്ങി. വേണമെങ്കിൽ അങ്ങോട്ടിരുന്നോ എന്നും പറഞ്ഞു ഞാൻ ഗിയർ ബോക്സ് ചൂണ്ടിക്കാട്ടി. അവൾ താഴേക്ക് കാലിട്ടു ബോക്സിലെ കമ്പിയിൽ പിടിച്ചു മുന്നോട്ട് നോക്കി ഇരുന്നു.
സുന്ദരി ആണ്, ഷെൽഹയെ പോലെ.. അവളുടെ അത്രക്ക് തടിയും നീളവും ഇല്ല. ബനിയൻ ടൈപ്പ് ചുരിദാർ ആണു, ദേഹത്തോട് ഒട്ടിക്കിടക്കുന്നു. ചെറിയ
മുഖം..പാൽ നിറം. ഷാൾ കൊണ്ട് തന്നെ ആണ് തട്ടം ഇട്ടിരിക്കുന്നത്. അത് കാറ്റത്ത് പാറുമ്പോൾ മുടിയും പാറിക്കളിക്കുന്നു.
അവൾ ശ്രദ്ധിക്കുന്നുണ്ടന്ന് തോന്നിയത് കൊണ്ട് ഞാൻ വേഗം നോട്ടം മാറ്റി.
അവൾ പറഞ്ഞു തുടങ്ങി. സാഹിബ് ഒരു ട്രസ്റ്റ് തുടങ്ങിയിട്ടുണ്ട്, സാഹിബിന്റെ ഉപ്പാന്റെ