ഞാൻ വേഗം ബസ്സിന്റെ പിന്നിലെ ലഗ്ഗേജ് തുറന്നു രാവിലത്തെ ബ്രെക് ഫാസ്റ്റിൽ നിന്ന് ഇഡലിയും ചട്‌ണിയും എടുത്ത് ബസിൽ കേറി. എന്നെ കണ്ടപ്പോൾ അവളൊന്നു ഞെട്ടി എണീക്കാൻ നോക്കി. ഞാൻ ഇരിക്കാൻ പറഞ്ഞിട്ട് ഫുഡ് നിർബന്ധിച്ചു കഴിപ്പിച്ചു. എന്നിട്ട് ഛർദിക്കുള്ള ഗുളികയും കൊടുത്തു. അല്ലെങ്കിൽ ഈ ട്രിപ്പ് മുഴുവൻ ഇവൾ ഇങ്ങനെ ഇരിക്കും, അടുത്ത സ്ഥലത്തു ഒന്നും ഇറങ്ങാൻ തന്നെ പറ്റിയെന്നു വരില്ല.
ഏതായാലും അത് ഫലിച്ചു എന്ന് തോന്നുന്നു. അതിനു ശേഷം പൂക്കോട്ടു ലേക്കിലും എടക്കൽ ഗുഹയിലും കുറുവ ദ്വീപിലും ഒക്കെ നിർത്തിയപ്പോൾ അവൾ കൂട്ടുകാരുടെ കൂടെ ഓടിച്ചാടി നടന്നു.
രാത്രി ഒരു റിസോർട്ടിൽ റൂം എടുത്തിട്ടുണ്ടായിരുന്നു. എല്ലാം അവർ തന്നെ ആണ് നോക്കുന്നത്. എനിക്കും അൻവറിനും കൂടി ഒരു റൂം, ബാക്കി ഉള്ളവർക്ക് കോട്ടേജ്. രാത്രി എല്ലാവരും ക്യാമ്പ് ഫയർ ഒക്കെ ആയി ഇരുന്നു. ഞാനും ബസിൽ ചാരി നിന്ന് ഇതൊക്കെ കണ്ടു ആസ്വദിച്ചു. പണ്ടത്തെ കോളേജ് ടൂർ ഒക്കെ ഓർമയിൽ വരുന്നു.
പെട്ടെന്നാണ് രാവിലെ കണ്ട പെൺകുട്ടി അടുത്തേക്ക് വന്നത്. അവൾ ഒരു കീ ചെയിൻ എന്റെ നേരെ നീട്ടിക്കൊണ്ട്
താങ്ക്‌സ് പറഞ്ഞു. എവിടെ നിന്നോ വാങ്ങിയതാണ്, ശങ്കിൽ A എന്ന് കൊത്തിയ ഒരു കീ ചെയിൻ.. സംസാരിച്ചു വന്നപ്പോൾ ആണ്, അവൾ സാഹിബിന്റെ ഇളയ മോൾ ആണ്, ഹന്ന അഹമ്മദ്. ഷെൽഹയുടെ അനിയത്തി. വെറുതെ അല്ല പരിചയം തോന്നിയത്. അവൾക്ക് എന്നെ അറിയാം.. പണ്ട് കണ്ടിട്ടുണ്ട് ചേച്ചിയുടെ കൂടെ. ഹന്ന ഊട്ടിയിൽ നിന്നാണ് പഠിച്ചത്.. ഡിഗ്രിക്കാണ് ഇവിടെ വന്നു ചേർന്നത്. അതുകൊണ്ട് തന്നെ എനിക്ക് പരിചയം ഇല്ല. ഏതായാലും സംസാരം കഴിഞ്ഞു പോവുമ്പോൾ അവൾ വീണ്ടും താങ്ക്‌സ് പറഞ്ഞു
" ഒരു തവണ പറഞ്ഞതല്ലേ.. ഇടക്കിടക്ക് പറയണ്ട."
" ഇത് വേറെ കാര്യത്തിനാ… അന്ന് ഇങ്ങള് ബസിടിപ്പിച്ചില്ലേ, അന്ന് ഇന്റെ പെണ്ണുകാണൽ ആയീന്ന്.. അത് ഏതായാലും മൊടങ്ങിപ്പോയി, അയ്ന്.. "
ഞാൻ കാരണം ഒരു കുട്ടിയുടെ കല്യാണം മുടങ്ങിയോ?
" ഇങ്ങള് പേടിക്കണ്ട…ഇനിക്ക് ഇഷ്ടല്ലാത്ത കല്യാണായീന്… ഉപ്പാക്കും ഇഷ്ടല്ലെര്ന്നു.. ഇക്കാക്കമാർടെ പണിയാ… ഹാരിസിക്കാന്റെ ഒപ്പം ഉള്ള ആളാ… "
" അതെന്താ..? ഇനിക്ക് മനസ്സിലായീല.. "
" ഞാൻ പിന്നെ പറയണ്ട്.." അവൾ വേഗം കൂട്ടുകാരുടെ അടുത്തേക്ക് നടന്നു.
അന്ന് രാത്രി ഞാൻ അവളെ കുറിച്ച് ആലോചിച്ചു. സാഹിബിന്റെ