മുളങ്കമ്പ് എടുത്ത് കാലു നോക്കി തല്ലാൻ ഓങ്ങി.
" നിർത്ത്… ഈടെ മുറ്റത്തു വന്നു ഇന്റെ കുട്ടീനെ തല്ല് ന്നാ?? " പൂമുഖത്തു നിന്ന് ഇറങ്ങി വരുന്നു സാക്ഷാൽ തങ്ങൾ.. വെള്ളയും വെള്ളയും ഉടുത്തു ഒത്ത ഉയരവും തടിയും ഉള്ള നിസ്കാരത്തഴമ്പ് നെറ്റിയിൽ ഉള്ള ഒരു മനുഷ്യൻ.
" ഇയ്യാ രവീന്റെ മോനല്ലേ?? അണക്കെന്താ ഈടെ കാര്യം?? "
വണ്ടി തകർത്തതും ക്യാമറയിൽ കണ്ടതും തങ്ങളോട് എല്ലാം പറഞ്ഞു. എല്ലാം കേട്ടപ്പോൾ എണീറ്റ് നിന്ന ഫഹദിനെ നോക്കി ഒറ്റ ചോദ്യം, " ശരിയാണാ?? "
അവന്റെ തലയാട്ടൽ തീർന്നില്ല, തങ്ങളുടെ വലത്തേ കരം ഫഹദിന്റെ ഇടത്തെ കവിളിൽ പതിഞ്ഞു.
" ആണുങ്ങളെ പോലെ പെരുമാറെടാ നായെ… രാത്രീല് കക്കാൻ പോണ പോലെ പ്രതികാരം ചെയ്തു വന്നേക്കുന്നു… ന്നിട്ടോ..അതും കൂടി നേർക്കിനു ചെയ്യാൻ അറീല.. പോ അപ്പുറത്തു.. "
അവൻ പോയപ്പോൾ തങ്ങൾ എന്റെ അടുത്ത് വന്നു.. " ഇയ്യന്നല്ലേ പണ്ട് ഇന്റെ മോനെ റോട്ടിലിട്ട് തല്ലീത്?? "
ഞാൻ തലയാട്ടി…
" അന്നന്നെ വെർതെ വിട്ടത് അന്റെ അച്ഛനെ ഓർത്തിട്ടാ… പക്ഷെ ഇനി അതുണ്ടാവൂല… "
" ഇങ്ങളെന്താണെന്നു വെച്ചാ ചെയ്യ് തങ്ങളെ.. അന്ന് ഓന്റെ കയ്യും കാലും അല്ലെ ഒടിഞ്ഞുള്ളൂ.. ഇനി
ഒരു കാര്യം കൂടിണ്ട്. മാളിയേക്കലെ ഹാജ്യാരെ മോൾ, ഹന്ന.. ഓൾ ഇന്റെ പെണ്ണാ… അയിന്റെ പേരിലാ ഇങ്ങളെ മോനിന്നലെ അറാം പെറപ്പ് കാണിച്ചത്… ഒറ്റ മോനല്ലേ.. വേണെങ്കി ഒന്ന് ഉപദേശിച്ചോളീ… അല്ലെങ്കി ചെലപ്പോ അടുത്ത വെള്ളിയാഴ്ച അങ്ങാടീല് പോത്തിന്റൊപ്പം ഇങ്ങളെ മോന്റെ കയ്യും കൂടി തൂങ്ങിക്കിടക്കും… എന്തൊക്കെ ആയാലും ഹാജിയാരുടെ മോൾ, ഓളിന്റെ ആണ്.. " കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ ബൈക്ക് പുറത്തേക്കെടുത്തു.
അന്ന് രാത്രി പതിവില്ലാതെ ചേച്ചി എന്നെ വിളിച്ചു. അവൾക്ക് എല്ലാം അറിയാം.. ഹന്നയ്ക്ക് ഇഷ്ടാണെങ്കിൽ അവളെ കൂട്ടിക്കൊണ്ട് പോരേ എന്ന് പറഞ്ഞു അവൾ ഫോൺ വെച്ചു. രാത്രി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്തു വലിയ സന്തോഷം ഇല്ല. ഇന്ന് കാട്ടിക്കൂട്ടിയത് മുഴുവൻ അറിഞ്ഞിട്ടുണ്ടാവും. കൈകഴുകാൻ എണീക്കാൻ നേരത്തു അച്ഛൻ പറഞ്ഞു.
" തങ്ങൾ ഇന്നെന്നെ വിളിച്ചിരുന്നു. അവർ ആ കല്യാണത്തിൽ നിന്ന് മാറി.. തങ്ങളുടെ മോൻ അവളെ കെട്ടില്ല "
എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി..
" അത് പക്ഷെ നിന്റെ ഹീറോയിസം കണ്ടിട്ടല്ല.. ടൗണിൽ നമ്മൾ തുടങ്ങാൻ വിചാരിച്ചിരുന്ന