ആൾ… വേറേം ഉണ്ട് പറഞ്ഞു മനസ്സിലാക്കിത്തരാൻ.. ഇങ്ങളുടെ കൂട്ടുകാരൻ രവീന്ദ്രന്റെ മോൻ.. ഞാൻ പണ്ടേ ഇങ്ങനെ വരണ്ടീതായിരുന്നു. പക്ഷെ അന്ന് സമുദായോം ജാതീം മതോം ഒക്കെ പറഞ്ഞു ഞാൻ ഇന്റോരിഷ്ടം വേണ്ടാന്ന് വെച്ച്.. "ഞാൻ ഷെൽഹയെ ഒന്ന് നോക്കി. അവൾ ഒന്നും മിണ്ടാതെ താഴെ നോക്കി നിൽക്കുന്നു.
" പക്ഷെ അന്നത്തെ പോലെ ആവാൻ പറ്റൂല ഈ പ്രാവശ്യം…എത്ര ഒക്കെ വേണ്ടാന്നു വെച്ചിട്ടും ഇങ്ങളെ മോൾ എന്റെ മനസ്സിൽ കേറിപ്പോയി.. അത് മര്യാദക്ക് സംസാരിക്കാൻ അച്ഛനും അമ്മാവനും കൂടി വന്നപ്പോ ഇറക്കി വിട്ടു.. ഇങ്ങക്കറിയാലോ ഇന്റച്ഛന്റെ സ്വഭാവം… അന്നേ ഓളെ വിളിച്ചുകൊണ്ട് പോന്നേനെ.. പക്ഷെ അങ്ങനെ ചെയ്താൽ ഓൾടെ കുടുംബക്കാർ ഓളെ വെറുത്താലോ ന്നു വിചാരിച്ചാ മൂപ്പരത് ചെയ്യാഞ്ഞേ… എനിക്കും വേണേൽ അത് ചെയ്യാ..പക്ഷെ ഓൾ ഇന്നേ കെട്ടുമ്പോ ആടെ എല്ലാരും വേണം… അതൊന്നു പറയാൻ ആണ് ഞാൻ വന്നത്… "
" ഇനിക്കറിയാ മോനെ..പക്ഷെ സാഹിബ് ഇപ്പൊ പണ്ടത്തെ പോലല്ല..സാഹിബിന്റെ മക്കളാ കാര്യങ്ങൾ നോക്കണത്. ഹാരിസിന്റെ തീരുമാനം ആണ് ഇപ്പൊ ഇവിടെ അവസാനത്തേത്…"
" അപ്പൊ ഉപ്പാക്കും ഉമ്മാക്കും സമ്മതം ആണേൽ ഞാൻ ഹന്നേനെ
കൊണ്ടോവും… ഓളെ കാണാൻ തോന്നുമ്പോ ഒന്ന് അങ്ങണ്ട് വന്നാ മതി.. അല്ലെങ്കി ഒരു ഫോൺ..ഞാൻ ഓളെ ഇവിടെ കൊണ്ടുവരും.. ആര് തടഞ്ഞാലും "
ഞാൻ തിരിഞ്ഞു ഷെൽഹയെ നോക്കി.. "എവിടെടീ ഹന്ന?? "
" ഓൾ മോളിൽ…റൂം പൂട്ടീതാ… "
അവിടെ നിന്നിറങ്ങി ഹാളിൽ എത്തിയപ്പോഴേക്കും ഹാരിസ് കുറെ ചെറുപ്പക്കാരെയും കൊണ്ട് വഴി തടഞ്ഞു നിൽക്കുന്നുണ്ട്. കുറച്ചു പേരൊക്കെ കുടുംബക്കാർ ആണ്, ബാക്കി ഉള്ളവർ അവന്റെ കൂട്ടുകാരും.
ഞാൻ മെയിൻ ഡോറിലേക്ക് പോവാതെ മുകളിലേക്കുള്ള കോണി കേറി. അവിടെ മൂന്നു റൂമുണ്ട്. ഒരെണ്ണം അടഞ്ഞു കിടക്കുന്നു. അതിൽ ആയിരിക്കും ഹന്ന.. വാതിലിൽ ആഞ്ഞു തട്ടിക്കൊണ്ട് ഞാൻ അവളെ വിളിച്ചു. "ഹന്നാ…മോളെ…ഞാനാ…"
" ഏട്ടാ… " കണ്ണീരിൽ കുതിർന്ന നിലവിളി.
" ഇയ്യ് പേടിക്കണ്ട… എന്റെ കഴുത്തിൽ ഒരു താലി കേറുന്നുണ്ടേൽ അത് ഇന്റെ ആയിരിക്കും… അന്റെ ഉപ്പേം ഉമ്മേം ഇന്നൊട് അത് പറഞ്ഞീന്.. പേടിക്കണ്ട…ഞാൻ വരും…"
വായടക്കിപ്പിടിച്ചുള്ള നിലവിളി അല്ലാതെ വേറെ മറുപടി ഒന്നുല്ല.. തിരിഞ്ഞപ്പോഴേക്കും ഇടത് കീഴ്ത്താടി നോക്കി നല്ലൊരു ഇടി. ഒരു നിമിഷത്തേക്ക് തല കറങ്ങിപ്പോയി. നേരെ വാതിലിലേക്കാണ് ചാരിയത്..