വാങ്ങിയിരുന്നു.
" എടാ.. ഹാരിസ് ആണ്. ഇന്റെ പെങ്ങളെ ആർക്ക് കെട്ടിച്ചു കൊടുക്കണം ന്നു ഞാൻ തീരുമാനിക്കും.. ഇയ്യ് കൊറേക്കാലം ഷെൽഹാന്റെ പിന്നാലെ നടന്നതല്ലേ… അത് കഴിഞ്ഞപ്പോ ഇപ്പൊ ഹന്ന ആയി… അങ്ങനത്തോർക്ക് കൊടുക്കാൻ മാളിയേക്കൽ തറവാട്ടിൽ പെണ്ണില്ലേടാ… പിന്നെ ആർക്ക് കെട്ടിച്ചു കൊടുത്താലും ഓളെ അനക്ക് തരൂല്ല…അതിന്റൊരു വാശിയാ… ഞങ്ങളെ സമുദായക്കാർ ഇല്ലാണ്ടായിട്ട് മതി ഇയ്യൊക്കെ ഈടന്നു പെണ്ണ് കെട്ടണത്. "
എന്തൊക്കെയാണ് രണ്ടു ദിവസം കൊണ്ടുണ്ടായത്?? എല്ലാം കീഴ്‌മേൽ മറിഞ്ഞു. ഹന്നയോട് ഒന്ന് സംസാരിക്കാൻ പോലും ആയില്ല. അവളുടെ അവസ്ഥ എന്താണ്?? അവളെ ആരെങ്കിലും തല്ലിയോ?? അവൾ കല്യാണത്തിന് സമ്മതിച്ചോ?? ആകെ ഭ്രാന്ത് പിടിക്കുന്നു.
വേഗം ഉമ്മറത്തേക്ക് നടന്നു. അച്ഛനും അമ്മയും ഒന്നും മിണ്ടാതെ ഇരുട്ടിലേക്ക് നോക്കി ഇരിക്കുന്നു.
" അച്ഛൻ എന്തിനാ വീട്ടിൽ പോയി ചോദിച്ചത്?? അത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ ഉണ്ടായത്?? " ഞാൻ കുറച്ചു ദേഷ്യത്തിൽ അച്ഛനോട് ചോദിച്ചു.
മറുപടി ഇല്ല.
" എല്ലാം കുളമാക്കിയിട്ട്..എന്തെങ്കിലും പറയ്..ഞാനിനി എന്ത് വേണം?? ഇതും മറക്കണോ…അന്ന് ഞാൻ
കാരണം ഒരു പ്രശ്നവും ഉണ്ടാവേണ്ട എന്ന് വെച്ചാ ഞാൻ ആരോടും പരാതി പറയാതെ എന്റെ ഉള്ളിൽ തന്നെ അടക്കിയത്… പക്ഷെ ഇതെനിക്ക് പറ്റില്ല…അന്നത്തെ പതിനെട്ടു വയസ്സുകാരൻ അല്ല ഞാൻ… "
" ഡാ….മിണ്ടരുത്… കേറിപ്പോ അകത്തേക്ക്" അമ്മ കയ്യെടുത്തു എന്നെ വിലക്കി.
ഇനി എന്ത് പറയാൻ ആണ്?? ഒന്നും ഇല്ല…എന്തെങ്കിലും തിരിച്ചു പറഞ്ഞാൽ അല്ലെ ഇനി എന്തെങ്കിലും പറയാൻ പറ്റൂ…ഇത് മിണ്ടാതെ ഇരിക്കുകയല്ലേ…
ബെഡിൽ പോയി കിടന്നു..കരച്ചിൽ വരുന്നു..പൊട്ടിക്കരഞ്ഞു… രാത്രി തലയിൽ ആരോ തലോടുന്നത് അറിഞ്ഞിട്ടാണ് കണ്ണ് തുറക്കുന്നത്… അച്ഛനും അമ്മയും തലക്കൽ ഇരിക്കുന്നുണ്ട്. അമ്മയാണ് തലോടുന്നത്…
" എന്റെ കുട്ടി വിഷമിക്കണ്ട..ആ മോൾ നിനക്കുള്ളതാണെങ്കിൽ നിനക്ക് കിട്ടും…" അമ്മ സമാധാനിപ്പിച്ചു.
" ലക്ഷ്മി..എനിക്ക് കുറച്ചു ചുക്കുവെള്ളം എടുത്തോണ്ട് വാ.." അച്ഛൻ അമ്മയോട് പറഞ്ഞു.
അമ്മ പോയപ്പോൾ എന്റെ അടുത്തേക്ക് കുറച്ചുകൂടി നീങ്ങി ഇരുന്നുകൊണ്ട് അച്ഛൻ പറഞ്ഞു,
" നീ ന്നെ എപ്പോഴും പഴയ രാജദൂതിന്റെയും അംബാസഡറിന്റെയും കാര്യം പറഞ്ഞു കളിയാക്കാറില്ലേ?? അത് പണ്ട് ഞാൻ നിന്റെ അമ്മയെ ഇഷ്ടപ്പെട്ടൊണ്ട്