പുഞ്ചിരി എനിക്ക് സമ്മാനിച്ച് അവൾ ജോലിയിൽ മുഴുകി, പക്ഷേ അപോഴും ആ പുഞ്ചിരിക്ക് എന്നത്തേയും പോലെ അത്ര വോൾട്ടേജ് പോരായിരുന്നു..
സമയം കടന്നു പോയി കൊണ്ടിരുന്നു, കുറെ സമയം ആയി അവളെ കണ്ടതേ ഇല്ല, അവൾ ഇതു വരെ എന്നോട് ഒന്ന് മിണ്ടിയത് പോലും ഇല്ല, ആകെ കൂടി കിട്ടിയത് ഒരു പുഞ്ചിരി, അത് കൊണ്ട് എന്ത് അർഥം ആയിരിക്കും അവൾ ഉദ്ദേശിച്ചത്??
ഇരുന്നിട്ട് മനസ്സിന് ഒരു സമദാനവും കിട്ടുന്നില്ല, ഞാൻ എഴുന്നേറ്റു സ്റ്റാഫ് റൂമിൽ കയറി നോക്കി, അവിടെ ആരെയും കാണുന്നില്ല, തിരിച്ചു നടക്കാൻ ഒരുങ്ങുംനേരം ഒരു ചെറിയ തേങ്ങി കരച്ചിൽ ഞാൻ കേട്ടു, റൂമിനോട് ചേർന്നു കിടക്കുന്ന ആ കൊച്ചു മുറിയിൽ നിന്നും ആയിരുന്നു ആ ശബ്ദം, ആരാണ് എന്നു നോക്കാൻ കയറിയപ്പോൾ തികച്ചും എന്നെ അതിശയിപ്പിക്കുന്ന കാഴ്ച ആണ് ഞാൻ കണ്ടത്, ഡെസ്‌കിൽ തല വെച്ച് കിടന്നു കൊണ്ട് എന്റെ സഫു കരയുന്നു, ആദ്യം ഒന്ന് അന്താളിച്ചു നിന്ന് പോയി, പതിയെ വിറക്കുന്ന കൈകളാൽ അവളുടെ തോളിൽ കൈവെച്ചു കൊണ്ട് ഞാൻ ചോദിച്ചു,,,
സഫൂ,,, എന്ത് പറ്റി,എന്തിനാ കരയുന്നത്, ഞാൻ മാപ്പു പറഞ്ഞല്ലോ, ഇനിയും എന്തിനാ കരയുന്നത്??
ഒന്നും ഇല്ല നീ ഇവിടെ നിന്നും
പൊക്കോ,പ്ളീസ്..
പിന്നെന്താ നീ രണ്ടു ദിവസം ലീവ് എടുത്തത്..? ഒന്ന് പറയുക പോലും ചെയ്യാതെ??
അത് എനിക്ക് നിന്നെ ഫേസ് ചെയ്യാൻ പറ്റാത്തത് കൊണ്ട്..നീ എന്നോട് ചെയ്തത് എനിക്ക് ഇഷ്ടമായില്ല അത് കൊണ്ട്..
അതെനിക്കു തോന്നി..പറ്റിപ്പോയി ഇനി ആവർത്തിക്കില്ല..ഇപ്പൊ പിന്നെന്തിനാ നീ കരയുന്നത്?
ഒന്നുമില്ല മാഷേ…എന്നെ ഒന്ന് വെറുതെ വിട് പ്ലീസ്…
ഇല്ല, എനിക്ക് അറിയണം, ഞാൻ ചെയ്ത തെറ്റ് ഞാൻ ഏറ്റു പറഞ്ഞതാ, ഇനി കാലു പിടിച്ചു പറയണോ? എങ്കിൽ ഞാൻ അതിനും തയ്യാർ, അല്ലാതെ നീ ഇങ്ങനെ കരയല്ലേ, നീ പറയൂ ഞാൻ എന്താ ചെയ്ണ്ടത്?
എനിക്ക് ഒന്നും വേണ്ട, തൽകാലം നീ ഇവിടെ നിന്നും ഒന്ന് പോയി തന്നാൽ മതി…
ഇല്ല ഞാൻ പോകില്ല, നീ എന്തിനാ കരയുന്നത് ? എനിക്ക് അതിന്റെ കാരണം അറിയണം, അത് അറിഞ്ഞിട്ടെ ഞാൻ പോകുന്നുള്ളൂ, സങ്കടവും ദേഷ്യവും കലർന്ന ഇടറിയ ശബ്ദത്തിൽ ഞാൻ പറഞ്ഞു തീർത്തു.
അത് അറിഞ്ഞാൽ നീ പോവോ? കണ്ണീരു നിറഞ്ഞ കണ്ണുകൾ എന്നിലേക്ക് നോക്കി അവൾ ചോദിച്ചു,
ഹാ, പോവാം, നീ പറ..
എനിക്ക് വയറ് വേദനയാ.. നാണത്തോടെ കണ്ണുകൾ തുടച്ചു അവൾ പറഞ്ഞു.
എന്താ ഇപ്പോ അങ്ങനെ? എപ്പോഴാ തുടങ്ങിയത്? നീ എന്താ കഴിച്ചത്?
കഴിച്ചതിന്റെ