കാണാൻ ആയിരുന്നോ ?
നിരാശയോടെ അന്ന് പുറത്തേക്കിറങ്ങുമ്പിൽ അവൻ തൊട്ടു മുന്നിൽ . നെഞ്ച് തെരുതെരെ മിടിക്കുന്നത് അന്നാദ്യമായി അറിഞ്ഞു . പെരുവിരലിൽ നിന്നൊരു വിറയൽ അടിമുടി ശരീരത്തിലേക്ക് പടർന്നു . കണ്ണുകൾ അടഞ്ഞു പോകുന്നത് പോലെ . വായിലെ ഉമിനീരൊക്കെ വറ്റിയിരുന്നു . തൊണ്ട വരണ്ടത് പോലെ . ഒരാശ്രയത്തിനായി ഭിത്തിയിൽ മുറുകെ പിടിച്ചു . ഇതാണോ പ്രണയം ?
"‘ സുലു .. ഒരു മാസത്തെക്ക് ചരക്ക് ചെയ്‍തത് അടുത്ത മാസവും വരാനല്ലേ ?"" അവൻ തൊട്ടുമുന്നിൽ , മന്ത്രിക്കും പോലെ ചോദിച്ചിട്ടും മിണ്ടാനായില്ല . ഫോണിലൂടെ മെസ്സേജ് ചെയ്യുമ്പോൾ റിപ്ലൈ കൊടുക്കുന്നത് പോലെ അത്ര ഈസിയല്ലായെന്നു മനസ്സിലായി നേരിട്ട് കാണുമ്പോൾ .
""അല്ല … "’
ചുണ്ട് അനങ്ങിയോ എന്നറിയില്ല . പറഞ്ഞത് പുറത്തേക്ക് വന്നില്ല .
"‘ഞാൻ കണ്ടു സുലു ചുറ്റും നോക്കുന്നത് . എന്നെയല്ലേ മൊഞ്ചത്തിക്കുട്ടി നോക്കിയത് "’
തട്ടം ശെരിക്ക് പിടിച്ചിട്ട് അവിടെ നിന്നെങ്ങനെ ഇറങ്ങി എന്നറിയില്ല ഇപ്പോഴും .
അന്ന് വൈകിട്ടവന്റെ ചാറ്റ് നോക്കിയിരിക്കുമ്പോഴും പകലത്തെ അതെ അവസ്ഥയിലായിരുന്നു . ഒടുവിൽ മെസ്സേജ് നോട്ടി
വന്നപ്പോൾ ഹൃദയമിടിപ്പ് കൂടി മരിച്ചുപോകുമോയെന്ന് തോന്നി .
"‘മൊഞ്ചത്തി കുട്ടീ ""
"മ്മ് "‘
" ഉറങ്ങില്ലേ എന്റെ പെണ്ണ് ?"’
"‘ ഊഹും "‘ എന്റെ പെണ്ണ് എന്ന അവന്റെ വിളി കേട്ടിട്ടും മറുപടി വിട്ടത് താൻ തന്നെയാണോയെന്ന് പിറ്റേന്നോർത്ത് അത്ഭുതപ്പെട്ടു .
"‘എന്നാൽ കിടന്നുറങ്ങിക്കോ എന്റെ ചക്കര .. ഗുഡ് നൈറ്റ് "‘
"‘ഹമ് …ഗുഡ് നൈറ്റ് "
"’ ഉമ്മ …??"’
"ഹമ് "‘ അവന്റെ ഉമ്മയും സ്മൈലിയും കിട്ടിയപ്പോഴും ഏതോ ലോകത്തെന്ന പോലെ നിശ്ചലയായിക്കിടന്നു മൂളി .
"‘ മൊഞ്ചത്തിക്കുട്ടി സ്വപ്നം കാണുവാണോ ? ഏതാ സ്വപ്ന ലോകത്തെ ആ മൊഞ്ചൻ ""
യാസീന്റെ ശബ്ദമാണ് സുലേഖയെ ഓർമ്മകളിൽ നിന്നുണർത്തിയത് . അവൾ തട്ടം പെട്ടന്ന് പിടിച്ചിട്ടുകൊണ്ട് തല താഴ്ത്തി .
" എന്റെ കരിനീലക്കണ്ണനെയാ ഓർത്തേ "‘ മനസ്സിൽ പറഞ്ഞെങ്കിലും സുലേഖ മിണ്ടാതെ തലതാഴ്ത്തിയിരുന്നു ഇടംകണ്ണുകൊണ്ടവനെ പാളി നോക്കി .
തന്നെ ഇമചിമ്മാതെ നോക്കിയിരിക്കുവാണവൻ . ഈ ക്യാബിനിൽ ഇപ്പോൾ രണ്ടാമത്തെ പ്രാവശ്യമാണ് . കഴിഞ്ഞ മാസം റീചാർജ്ജ് ചെയ്യാനായി വന്നപ്പോൾ ഏതോ വ്യാപാരി മരിച്ചത് മൂലം കടകളൊക്കെ രണ്ടു മണിക്കൂർ ഷട്ടർ താഴ്ത്തിയിട്ടിരിക്കയായിരുന്നു