വെച്ചു .
"‘തെമ്മാടി ..എന്നെ ഉമ്മ വെച്ചില്ലേ …കള്ള തെമ്മാടി .."’ സുലേഖ യാസീന്റെ ഫോട്ടോയിൽ , അവന്റെ ചുണ്ടിൽ മുത്തമിട്ടു , പിന്നെ നെഞ്ചോട് ചേർത്തു .
"‘എന്താടാ ഒന്നും മിണ്ടാത്തെ …"’ സ്വയം പറഞ്ഞുകൊണ്ടവൾ യാസീന്റെ മെസ്സേജ് നോക്കി ., മറുവശത്ത് എന്തോ ടൈപ്പ് ചെയ്യുന്നത് കണ്ടവൾ ആകാംഷയോടെ മൊബൈലിലേക്ക് നോക്കിയിരുന്നു …
മെസ്സേജ് ടൈപ്പിംഗ് എന്ന് കാണുന്നുണ്ടെങ്കിലും ഒന്നും അഞ്ചുമിനിറ്റ് ആയിട്ടും വരാത്തപ്പോൾ സുലുവിന് വിഷമമായി …
"‘ ഗുഡ് നൈറ്റ് ."‘ അവൾ പെട്ടന്ന് മെസ്സേജ് അയച്ചു നെറ്റ് ഓഫ് ചെയ്തു . എന്നിട്ട് പുതപ്പെടുത്തു മൂടി …തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്കുറക്കം വന്നില്ല . യാസീന്റെ മുഖവും അവന്റെ ചുംബനവും തന്റെ ഉറക്കം കെടുത്തിയെന്നവൾ ഉൾക്കിടിലത്തോടെ തിരിച്ചറിഞ്ഞു . പന്ത്രണ്ടു മണിയായിട്ടും ഉറക്കം വരാതിരുന്നപ്പോൾ അവൾ നെറ്റ് ഓൺ ചെയ്തു . മെസ്സേജ് വരുന്നതിന്റെ വൈബ്രെഷൻ അറിഞ്ഞതും സുലേഖ നഖം കടിക്കാൻ തുടങ്ങി .. ആകാംഷയോടെ അവൾ യാസീന്റെ മെസ്സേജ് നോക്കി .
"‘ ഇത്രപെട്ടെന്നൊ … ""‘ ഗുഡ് നൈറ്റ് അയച്ചതിനുള്ള റിപ്ലൈ ആണ് .
"‘മൊഞ്ചത്തി കുട്ടീ
പോയോ ..അവീടുണ്ടോ ..ഹലോ ഹലോ .. സുലു ..എന്റെ മൊഞ്ചത്തിക്കുട്ടീ …പോയോ .ഹലോ ..എന്നാൽ ശെരി ഗുഡ് നൈറ്റ് …ഉമ്മ ""
കുറെയേറെ മെസ്സേജുകൾ …
ശ്ശൊ ..നെറ്റ് ഓഫാക്കണ്ടായിരുന്നു . അവൻ ഓഫ്‌ലൈൻ ആയി ..
"‘ഗുഡ് നൈറ്റ് "‘ വീണ്ടും സുലേഖ മെസ്സേജ് അയച്ചു , നെറ്റ് ഓഫാക്കാൻ ഒരുങ്ങവെ ഫോൺ വൈബ്രെറ്റ് ചെയ്തു .
""ഇത്ര നേരായിട്ടും മൊഞ്ചത്തിക്കുട്ടി ഉറങ്ങീല്ലേ ..ഏറെ ഓർത്തിരിക്കാ ? എന്നെയാ ?"
"‘അയ്യടാ "‘ മനസ്സിൽ പറഞ്ഞത് മെസ്സേജ് ആയി
"‘ഉം ..വേറെയാരാ ആ സുൽത്താൻ ?"
നീയാടാ എന്റെ സുൽത്താൻ എന്ന് സുലേഖക്ക് എഴുതണമെന്നുണ്ടായിരുന്നു . അവൾ വിരൽ കടിച്ചുകൊണ്ട് സ്ക്രീനിലേക്ക് നോക്കിയിരുന്നതേ ഉള്ളൂ ..
"‘പോയോ ..ഹലോ ..മൊഞ്ചത്തിക്കുട്ടീ … പോയോടാ നീ ..ഹലോ അവിടുണ്ടോ ചക്കരെ …""
സുലേഖ സ്ക്രീനിലേക്ക് നോക്കിയിരുന്നു നഖം കടിച്ചു , പൊടുന്നനെ വീഡിയോ കോൾ വന്നപ്പോൾ അവളൊന്ന് അന്ധാളിച്ചു പോയി . പെട്ടന്ന് തന്നെ കോൾ കട്ടാകുകയും ചെയ്തു
"‘ന്താ ? "
"‘കൈ കൊണ്ടതാ മൊഞ്ചത്തിക്കുട്ടീ ..അപ്പൊ അവിടെ ഉണ്ടായിരുന്നല്ലേ ? വിളിക്കട്ടെ ഞാൻ?.""
:"" യ്യോ വേണ്ടാ .."""
"‘പ്ലീസ് ..എനിക്കൊന്ന് കാണാൻ അല്ലെ ..വിളിക്കട്ടെ പ്ലീസ് "‘
"" ഇന്ന് കണ്ടതല്ലേ