kambi story, kambi kathakal

Home

Category

റെയിൽവേ ട്രാക്കിലെ പ്രണയം

By Admin
On 04-01-2021
205140
Back2/12Next
അതുകൊണ്ട് എന്റെ പേര് ഒന്ന് മാറി. ചിറി അല്പം കോടി ഇരുന്നത് കൊണ്ട് പല്ല് കാണുന്നു എന്നു പറഞ്ഞു ശശിധരൻ എന്ന എന്റെ പേരിന് പകരം കുഞ്ഞിനാളിൽ തൊട്ട് കേട്ട മുയൽ ശശി എന്ന പേരും അല്പം അപ്ഗ്രേഡ് ചെയ്തു. ഇപ്പൊ മൊട്ട മുയൽ എന്ന് മാത്രം ആയി. പാവം എന്റെ ശശിധരൻ എന്ന സാക്ഷാൽ പരമ ശിവന്റെ പേര് വല്ലപ്പോളും കത്ത് കൊണ്ടുവരുന്ന പോസ്റ്റ്‌മാൻ ഒഴിച്ച് എല്ലാരും മറന്നു. ടീച്ചർ പരീക്ഷക്ക് ഉത്തരക്കടലാസിൽ എനിക്ക് എഴുതാൻ അറിയുന്ന ഒരേ ഒരു കാര്യവും അതായിരുന്നു. കൂടെ പഠിച്ചവയുടെയും നാട്ടിലെ കടത്തിണ്ണയിലെ ലോക നിരീക്ഷകരും അണ്ടനും അടകോടനും പറഞ്ഞത് അക്ഷരം പ്രതി ചെയ്തു നോക്കി. ഫലമില്ല. അച്ഛന്റെ കൈയിലെ എനിക്ക് വേണ്ടി ഒള്ള ചെലവ് കൂടിയപ്പോ എന്റെ തലയിലെ മുടിയുടെ എണ്ണം കുറഞ്ഞു വന്നു. എന്തൊരു വിരോധാഭാസം… അങ്ങനെ ഇരിക്കെയാണ് ബാർബർ മൈക്കിൾ ചേട്ടൻ പറഞ്ഞത് മൊട്ട അടിച്ചാ വരുന്ന മുടി പഴയ അഴക് ഉള്ളതാകും എന്ന്. എന്നിട്ട് മുടി വന്നില്ലേലും മൊട്ട അടിച്ചാ നീ ഒടുക്കത്തെ ഗ്ലാമർ ആകുമെന്നും ഒരു കമന്റും. മൈക്കിൾ എന്നത് സാക്ഷാൽ MJ യെ ആരാധന മൂത്ത് മുടി വളത്തി നടക്കുന്നത്


കൊണ്ട് അയാൾ തന്നെ അയാളെ വിളിക്കുന്നത് ആണ്. പോരാത്തതിന് ഫുൾ സൈസ് കട്ട്‌ ഔട്ട്‌ ഒരെണ്ണം കടക്കു മുന്നിൽ വച്ചിട്ടുണ്ട്. കൃഷ്ണൻ കുട്ടി നായർ എന്നോ മറ്റോ ആണ് ഒർജിനൽ പേര്. എന്തായാലും പിള്ളാര്‌ സെറ്റിനു വയസൻ മാപ്ലയുടെ കടയെക്കാളും പഥ്യം മൈക്കിളിന്റെ കടയാണ്. അങ്ങനെ അച്ഛന്റെ സമ്മതം വാങ്ങി മൊട്ട അടിക്കാൻ കടയിൽ പോയി. വിഷുവിനു ഫലങ്ങളുടെയും പുഷ്പങ്ങളുടെയും നടുവിൽ കൊഴലും പിടിച്ചു ചിരിച്ചു ഇരിക്കുന്ന കണ്ണനെ കാണാൻ രാവിലെ എണ്ണിറ്റ് പോകുന്ന അതെ ആകാംഷയോടെ ആണ് വീട്ടുകാർ എന്നെ ബാർബർ ഷോപ്പിലേക്ക് അയച്ചത്. മിക്കവാറും വീടുകളിൽ അന്നത്തെയോ അല്ലങ്കിൽ പിറ്റേന്നത്തേയോ കറികൾക്ക്‌ കഷണങ്ങൾ ആകുവാൻ രക്തസാക്ഷിത്വം വരിക്കുയാണ് കൃഷ്ണന്റെ പച്ചക്കറികൾക്ക് വിധി. കണിക്ക് വച്ച പൈസ ആരെങ്കിലും അടിച്ചു മാറ്റുമോ എന്നറിയാൻ അച്ഛന്റെ വക ഒരു രോന്ത്‌ ചുറ്റലും. അവസാനം പാവം കണ്ണൻ അടുത്ത കൊല്ലത്തിൽ കുളിച്ചു റെഡി ആയി കണിയാകാൻ വീണ്ടും കാത്തിരിക്കും. എന്റെ അവസ്ഥയും അതായിരുന്നു. സ്വതവേ ഇരു നിറത്തിൽ ചെറിയ കാക്ക പുള്ളികൾ അധികം ഉള്ള എന്റെ ശരീരത്തിൽ വലുതായപ്പോൾ


© 2025 KambiStory.ml