ഒരാളെ പോലെയായിരുന്നു. വല്ലാത്ത കംഫർട്ടബിൾ ആയിരുന്നു. ചിലപ്പോൾ അവളുടെ സംസാരരീതി കൊണ്ടാവാം.
കിടന്നുറങ്ങാം എന്ന് വച്ചെങ്കിലും, മനസ്സിൽ അവൾ വന്നു കൊണ്ടിരിക്കുന്നു. പിന്നെയും പിന്നെയും കാണാൻ തോന്നുന്നു. ഇനി ഒരാഴ്ച കഴിഞ്ഞല്ലേ കാണിക്കേണ്ടതുള്ളൂ. FB യിൽ ഒന്നു സെർച്ച് ചെയ്താലോ?
നവ്യ എന്നു പേരു വച്ചു സെർച്ച് ചെയ്തു, കൂടെ സ്ഥലം വച്ച് ഫിൽട്ടർ ചെയ്തു. കുറെ റിസൽട്ട് വന്നെങ്കിലും, കണ്ടെത്താൻ കഴിഞ്ഞില്ല. പ്രൊഫൈൽ നെയിം അറിഞ്ഞാൽ ഈസി ആകുമായിരുന്നു. അതറിയില്ലാലോ…. അപ്പോഴാണ് ഒരു ഐഡിയ. ഡോക്ടറുടെ പ്രിസ്ക്രിപ്ഷനിൽ ഫുൾ പേരു കാണും. അതു വെച്ചു സെർച്ച് ചെയ്താൽ ഭാഗ്യം ഉണ്ടെങ്കിൽ കിട്ടും.
ശീട്ട് എടുത്തു പേര് നോക്കി. നവ്യ മേലേടത്ത്…..
അതു വച്ചു FB യിൽ നോക്കിയപ്പോൾ അതാ വരുന്നു നമ്മുടെ ഡോക്ടറുടെ പ്രൊഫൈൽ. മനോഹരമായ ചിരിയോടു കൂടിയ ഒരു പിക്, ഒരു റോസാച്ചെടിക്കരികെ നിന്നുള്ള ക്ലിക്.
ഞാൻ അതിൽ തന്നെ നോക്കിയിരുന്നു പോയി. അവളുടെ കുറച്ച് ഫോട്ടോസ് പ്രൊഫൈൽ പിക് ആയിട്ടുള്ളത് ഉണ്ട്. അതിലെല്ലാം അവളുടെ മനോഹരമായ ചിരി ഉണ്ടായിരുന്നു. ബാക്കി എല്ലാം ചില ക്വോട്ട്സും
വീഡിയോസും ഷെയർ ചെയ്തത്. പിന്നെ ഞാൻ മോർ ഇൻഫോ ക്ലിക്ക് ചെയ്തു. ബർത്ത് ഡേറ്റ് നോക്കിയ ഞാൻ ഞെട്ടി. എന്നെക്കാളും 3 വയസ്സിനു മൂത്തതാണവൾ… അതായത് 32 വയസ്സ്.വല്ലാത്ത ഞെട്ടൽ ആയി പോയി. ഒന്നുകൂടി ഞെട്ടിച്ചു കൊണ്ട് ഫോൺ റിംഗ് ചെയ്തു. ജിതി ആണ്.
ഞാൻ :ആ, പറയെടാ
ജിതി :കാണിച്ചിട്ടെന്തായി മോനേ ?
ഞാൻ: എന്താകാൻ? ടാബ്ലെറ്റ്സ് തന്നു.
ഹോൾ ഉണ്ട്.അടുത്തയാഴ്ച പോയി അടക്കണം.
ജിതി: എങ്ങനെയുണ്ട് ഡോക്ടർ? മൊഞ്ചത്തി അല്ലേ?
ഞാൻ: അതേ, നിന്നോട് എനിക്ക് വളരെ നന്ദിയുണ്ട് മോനേ…
ജിതി: നന്ദി നീ വച്ചോ…. നല്ല നീ നന്നായി വായി നോക്കി കാണും.
ഞാൻ: പോടാ മൈരാ….. ഡോക്ടർ നല്ല പെരുമാറ്റം, നല്ല കമ്പനിയാ… നമ്മളേക്കാൾ 3 വയസ്സ് മൂത്തതാ….
ഞാൻ അങ്ങനെ വായ് നോക്കീല്ല.
നമുക്ക് റെസ്പെക്ട് തോന്നുന്ന പെരുമാറ്റം ആണ്.
ജിതി :പ്രായത്തിൽ മുത്തവരോടാണല്ലോ നമ്മൾക്ക് താൽപര്യം…. പക്ഷെ റെസ്പെക്ട് തോന്നുന്ന രീതിയിൽ പെരുമാറിയവളെ വായ് നോക്കാതിരുന്നത് നന്നായി മുത്തേ…
നമ്മൾ ബോയ്സ അങ്ങനെയുള്ളവരെ മറ്റേ രീതിയിൽ കാണാറില്ലാലോ….
അത് വിട്, നീ വൈകുന്നേരം ബിയറടിക്കാൻ വരുമോ?
ഞാൻ: ഇന്നു വയ്യടാ…. നല്ല ക്ഷീണം..