"ഡാ…. എനിക്ക് നിന്നെ ഒന്നു കാണണം, നിനക്ക് ഇപ്പോൾ ഒന്ന് ക്വാർട്ടേഴ്സിലേക്ക് വരാൻ പറ്റുമോ?"
" നിന്റെ സൗണ്ട് എന്താ വല്ലാതെ, നീ കരയുകയാണോ?"
"അതൊക്കെ വന്നിട്ടു പറയാം, നീ ഒന്ന് പെട്ടെന്ന് വാ "
"ഇതാ, ഇപ്പോ വരാം"
ഫോൺ കട്ട് ചെയ്ത ഞാൻ ഡ്രസ്സ് ചെയ്ത് അമ്മയോടു അത്യാവശ്യം കുറച്ചു വർക്ക് ഉണ്ട് എന്നും പറഞ്ഞ് ബൈക്കും എടുത്ത് ഇറങ്ങി.ഞാൻ ബൈക്ക് എടുത്തു പറക്കുകയായിരുന്നു. അവൾക്കു എന്താണ് പറ്റിയതെന്ന്, ഓർത്ത് എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അര മണിക്കൂർ കൊണ്ട് ഞാൻ അവിടെയെത്തി.കാളിംഗ് ബെല്ലടിച്ചു, അവൾ വാതിൽ തുറന്നു. മുടി ഒക്കെ പാറിപ്പറന്ന്, ആകെ അഴിഞ്ഞുലഞ്ഞ പോലെയായിരുന്നു അവൾ, കണ്ണുനീർ ഒഴുകി മുഖം വല്ലാതെയായിരിക്കുന്നു, കണ്ണ് കരഞ്ഞു വീർത്തിരിക്കുന്നു. ഞാൻ ക്ലിനിക്കിൽ വച്ച് കണ്ട അതേ ഫുൾ സ്ലീവ് ടോപ്പും, ബോട്ടവും, ഡ്രസ്സ് പോലും മാറ്റിയിട്ടില്ല.
"ഡീ ,എന്താ പറ്റിയേ നിനക്ക്?"
അവൾ വീണ്ടും കരയാൻ തുടങ്ങി.
ഞാൻ അകത്തു കയറി, വാതിൽ അടച്ചു.അവളുടെ അടുത്ത് ചെന്ന് കണ്ണീർ തുടച്ചു.അവളെ കെട്ടിപ്പിടിച്ചു, അവളുടെ പുറത്ത് തടവി ആശ്വസിപ്പിച്ചു.
"എന്താടീ, കാര്യം പറയ്"
നവ്യാ:
എന്റെ ഇളയമ്മയുടെ മകൻ ശ്യാം ,വന്നിരുന്നു. ഞാൻ ക്ലിനിക്കിൽ നിന്ന് വന്ന ഉടനെ…. അവൻ എന്നെ കേറിപ്പിടിച്ചു. ഞാൻ അവന്റെ മുഖം നോക്കി ഒന്ന് കൊടുത്തു. അതിനു ശേഷം അവൻ ഞാൻ അഴിഞ്ഞാടി നടക്കുകയാണെന്നും, ഒരാളെ മാത്രം മതിയാവാത്തത്തു കൊണ്ടാണ് ഞാൻ കല്യാണം കഴിക്കാത്തതെന്നും അങ്ങനെ പലതും വിളിച്ചു പറഞ്ഞു. എന്നെ വേശ്യ എന്നു വിളിച്ചു… (അവൾ വീണ്ടും പൊട്ടിക്കരഞ്ഞു)
ഞാൻ: അങ്ങനെ ഏതെങ്കിലും ഒരുത്തൻ പറഞ്ഞാൽ നീ അങ്ങനെയാവുമോ?
നവ്യാ: അവനെ ഞാൻ സ്വന്തം അനിയനായാ കണ്ടിരുന്നത്. നിനക്കറിയോ…. കോളേജ് സമയത്ത് മിഥുന്റെ കൂടെ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ട് എന്നല്ലാതെ, പിന്നെ ഒരാളെയും എന്നെ ആ രീതിയിൽ തൊടാൻ അനുവദിച്ചിട്ടില്ല. അതും അവൻ എന്നെ വിവാഹം കഴിക്കും എന്ന് വിചാരിച്ചും, പിന്നെ ആ പ്രായത്തിന്റെ പക്വതയില്ലായ്മ കൊണ്ടും. അല്ലാതെ ഞാൻ ഇതു വരെ അഴിഞ്ഞാടി നടന്നിട്ടില്ല….( വീണ്ടും കരച്ചിൽ )
ഞാൻ: എടീ, പൊട്ടീ നിന്നെ എനിക്കറിയാലോ….. അവന് കാമ പ്രാന്താണ്, അവനു വേണ്ടത് കിട്ടാത്തത് കൊണ്ട് ഓരോന്നു വിളിച്ചു പറഞ്ഞതല്ലേ…. അതിനു നീ ഇങ്ങനെ വിഷമിച്ചാലോ?
ഞാൻ രണ്ടു കൈ കൊണ്ടും