കളക്റ്റു ചെയ്യാമോ? ഞാൻ സ്ഥലത്തില്ല. നീ നാളെ കാലത്ത് ബാങ്കിൽ കൊടുത്താ മതി. കാശിന്റെ അത്യാവശ്യമുണ്ടെടാ. മനസ്സു തുള്ളിച്ചാടി. നേരെ വിട്ടു. ചേച്ചിയുടെ ഓഫീസടയ്ക്കുന്നതിനു മുമ്പെത്തി. ചെക്കു വാങ്ങിയിട്ട് ചേച്ചീടെ ഓഫീസിലേക്ക് ചെന്നു.
ചേച്ചിയെ ആദ്യം കണ്ടില്ല. രഘൂ…. കീന്നുള്ള ശബ്ദം! റോഷ്നി! അവളെണീറ്റ് എന്നെ കെട്ടിപ്പിടിച്ചു!
നീയെന്താടീ ഇവിടെ? ഞാനവളെ ഒന്നു കറക്കി നിലത്തു നിർത്തി.
അവളെന്റെ മോളല്ലേ! അലമാരയുടെ വാതിലടച്ച് പ്രത്യക്ഷയായ ചേച്ചി!
ഒന്നുമില്ലേ! ആന്റീം മോളും കൂടി അടിയന്റെ പരിപ്പെടുക്കല്ലേ! ഞാൻ കൈ കൂപ്പി. രണ്ടുപേരും പൊട്ടിച്ചിരിച്ചു. ചവുണ്ട നെറമൊള്ള എടുപ്പില്ലാത്തൊരു സാരിയാണ് ചേച്ചി ഉടുത്തിരുന്നതെങ്കിലും ആ ജ്വലിക്കുന്ന സൗന്ദര്യത്തിന് ഒരു കുറവുമില്ലായിരുന്നു. ചേച്ചിയെ ഞാൻ കണ്ണുകൾ കൊണ്ടു കോരിക്കുടിച്ചു.
ഇരിക്കൂ രഘൂ.. കാണാറില്ലല്ലോ. ഇന്നെന്തു പറ്റി! കള്ളിച്ചേച്ചിയുടെ ഓസ്കാർ കിട്ടണ്ട അഭിനയം! ഒരു ചെക്കു വാങ്ങാനാണാന്റീ. പിന്നെ പുതിയ. വർക്കു വല്ലതും തടയുമോന്നു നോക്കിയതാ! ഞാനുമൊരു ശിവാജി ഗണേശനായി!
എടാ നീ ഞങ്ങളെ വീട്ടിലോട്ടൊന്നു
വിടുമോ? ആന്റി അമ്മേക്കാണാൻ വരുന്നുണ്ട്. റോഷ്നി പറഞ്ഞു.
പിന്നെന്താടീ. പിന്നെ ചീഫ് എഞ്ചിനീയറദ്യത്തിനെ കാണാൻ മാത്രം പറയല്ലേ. ഗേറ്റീ വിടാം. ഞാൻ ചിരിച്ചു. അവരും.
വണ്ടിയിൽ ചേച്ചി പിന്നിലാണ് കയറിയത്. വഴി മുഴുവൻ ആ വിരലുകൾ എന്റെ മുടിയിലും കഴുത്തിലുമിഴഞ്ഞു. കോരിത്തരിച്ചുപോയി! റോഷ്നി ഇതൊന്നുമറിയാതെ ചിലച്ചുകൊണ്ടേയിരുന്നു. ഞങ്ങൾ രണ്ടുപേരും അധികമൊന്നും മിണ്ടിയില്ല.
എന്നാലും നീ ഇപ്പോ ഞങ്ങളെ മൊത്തം തഴഞ്ഞു അല്ലേടാ. ഇടയിൽ റോഷ്നി പരാതിപ്പെട്ടു.
അതിനു നീ മാത്രമല്ലല്ലോ. കെട്ടിയവനും കൂടെ ഒരു പാക്കേജല്ലേടീ! അതാ… ഞാൻ ചിരിച്ചു.
നിന്റെ ദേഷ്യമിതുവരെ മാറിയില്ലേടാ…റോഷ്നി സങ്കടപ്പെട്ടു.
അതു വിട്ടേക്കടീ. ഞാൻ ചിരിച്ചു.
കലങ്കത്ത് തറവാടിന്റെ ഗേറ്റിൽ വണ്ടി നിർത്തി. അവരുടെയൊപ്പം ഞാനുമിറങ്ങി. പോട്ടേടാ.. റോഷ്നി കൈവീശി. രഘൂ.. ടേക് കെയർ… ചേച്ചിയെന്റെ കവിളിൽ തലോടി. എല്ലാ വികാരങ്ങളും ആ വിളിയിലുണ്ടിയിരുന്നു… ആ വിരൽത്തുമ്പുകളിലുണ്ടായിരുന്നു…ആ കണ്ണുകളിലുണ്ടായിരുന്നു…കോരിത്തരിച്ചുപോയി.
ശരിയാന്റീ..എങ്ങനെയോ പറഞ്ഞൊപ്പിച്ചു. ഒന്നു തല കുനിച്ചിട്ട്