ഉണർന്നപോലെ…
സുഖമായുറങ്ങി.
അടുത്ത ദിവസം പോയതറിഞ്ഞില്ല. വൈകുന്നേരം ശ്രീനിയും ഹേമയുമായി പ്രെസന്റേഷൻ മുഴുമിച്ചു.
വീട്ടിലേക്ക് പോവുമ്പോൾ മനസ്സു തുള്ളിച്ചാടുകയായിരുന്നു. ഒരു മാതിരി കൊച്ചുപിള്ളേരെപ്പോലെയായി ഞാൻ! സ്വയം ചിരിച്ചു… എന്നാലും ചേച്ചി വിളിക്കും.. ശരി വിളിക്കട്ടെ… അല്ല എന്തിനാണ് ചേച്ചി വിളിക്കുന്നത്? കഴിഞ്ഞ രണ്ടു ദിവസങ്ങളും ചിലപ്പോൾ പാവം തോന്നിയിട്ടാവും. അല്ലെങ്കിൽ
ഒറ്റയ്ക്കിരുന്നു ബോറടിച്ചുകാണുമോ? അപ്പോഴൊരു ടൈംപാസ്സിന്? ഏയ് അങ്ങനെ വരുമോ? എന്നാ കെട്ടിയവനെ വിളിച്ചാപ്പോരേ? എന്തോന്നെടേ നീ പറയണത്? ആരെങ്കിലും ടൈംപാസ്സിന് കെട്ടിയവനെയോ കെട്ടിയവളേയോ വിളിക്കുമോ? ചിന്തിച്ചു കുഴഞ്ഞ ഞാൻ തല ക്ലിയറാക്കാൻ ഗ്രൗണ്ടിൽ ഓടാൻ പോയി. ഓട്ടം കഴിഞ്ഞു തളർന്ന് വണ്ടിയിലിരുന്നപ്പോൾ ഒരു മെസ്സേജ്. "എന്നെ വിളിക്ക്". ദേ മൂന്നു മിസ്സ് കോളുകൾ…
എന്താ ചേച്ചീ? സ്വരത്തിലെ ആകാംക്ഷ ചേച്ചി പിടിച്ചെടുത്തു.
ഒന്നൂല്ലടാ.. എന്താ നിന്നെ വിളിക്കാൻ കാരണം വല്ലതും വേണോ? അമർത്തിയ ചിരി… ഓ.. ആ മുഖം.. കണ്ണുകളിൽ തിളങ്ങുന്ന കുസൃതി…ദൈവമേ! ദേ ഇത്രയടുത്ത് എനിക്കു
കാണാം.
അതല്ല.. ചേച്ചി വിളിക്കുമോ എന്നോർത്തിരുന്നു. ഞാൻ പറഞ്ഞു.
ഹ! എന്നിട്ടാണോടാ അരമണിക്കൂറായി വിളിക്കുന്നു. നീ ഫോണെടുക്കാതെ എവടെയാരിരുന്നു? വല്ല അടിപിടിക്കുമാണോടാ? ആ സ്വരമിത്തിരി കൂർത്തു.
അയ്യോ! ഓടാൻ ഗ്രൗണ്ടീ വന്നതാ ചേച്ചീ. ഫോൺ വണ്ടീലാരുന്നു. ഞാൻ പറഞ്ഞു.
ഊം… അമർത്തിയൊരു മൂളൽ! മുഴുവനും അങ്ങു വിശ്വസിച്ച ലക്ഷണമില്ല!
ഇന്നത്തെ ദിവസമെപ്പടി? സ്ഥിരം അടവെടുത്തു. എന്റെ രഘൂ ഒന്നും പറയണ്ട….ചേച്ചി അന്നത്തെ വിശേഷങ്ങൾ മൊത്തം വിളമ്പി. ഹാൻഡ്സ് ഫ്രീ ചെവിയിൽ തിരുകി ഞാൻ വണ്ടി സ്റ്റാർട്ടാക്കി. വീട്ടിൽച്ചെന്നു സ്നീക്കേർസും സോക്സും അഴിക്കുന്നതു വരെ അനുസ്യൂതം വാചകം. കുളിക്കാൻ പോവുന്നതുകൊണ്ട് എന്നെ വെറുതേ വിട്ടു. രണ്ടെണ്ണം ചെലുത്തിയാൽ മതി എന്നൊരുപദേശവും!
എന്താണെന്നറിയില്ല, അന്നും അടുത്ത ദിവസവും മുഖത്തൊരു വിഡ്ഢിച്ചിരിയുണ്ടായിരുന്നു. ഹേമ പറഞ്ഞപ്പോഴാണ് ബോധവാനായത്.
ഉച്ചകഴിഞ്ഞ് ചേച്ചിയുടെ ഓഫീസിലേക്കു ചെന്നു. ഞാനും ഹേമയും കൂടിയാണ് മൂന്ന് ഇന്റീരിയർ ഡിസൈനുകൾ അവതരിപ്പിച്ചത്. ഒരു കേരള കസവുസാരിയിൽ ചേച്ചി മനോഹരിയായിരുന്നു. എനിക്ക് ചേച്ചിയോടു