ഞാൻ വിവാഹം ചെയ്തിരിക്കുന്നത് റോഷ്നീടെ ചിറ്റപ്പൻ ദേവൻ മേനോനെയാണ്. ദേവേട്ടനും മാധവേട്ടനും തമ്മിൽ മിണ്ടിയിട്ടു തന്നെ വർഷങ്ങളായി. ആ… അതൊരു പഴയ കഥ. റോഷ്നിയേം ഭവാനിച്ചേച്ചിയേം എനിക്കിഷ്ട്ടാണ്. ഞങ്ങളെപ്പഴും ഫോണിൽ സംസാരിക്കാറുമുണ്ട്.
ഭവാനിച്ചേച്ചിയാണ് നീ വീട്ടീക്കേറിവന്ന് കാട്ടിയ പരാക്രമങ്ങളൊക്കെ പറഞ്ഞത്. ചേച്ചിക്ക് നിന്നോട് ദേഷ്യമൊന്നുമില്ലാട്ടോ…. പിന്നെ… നമ്മളാദ്യം കണ്ടതോർമ്മയുണ്ടോ?
മറക്കാൻ കഴിയുമോ..പഴയ പാട്ടു മനസ്സിൽ തികട്ടിവന്നു. ഉം..ഞാൻ തല കുലുക്കി.
അന്നെനിക്ക് ചുവന്ന കണ്ണുകളും, നെറ്റിയിലെ മുറിവിന്റെ ചൊമന്ന പാടും കണ്ടപ്പോ.. നീയൊരു വഴക്കാളിയാണെന്ന് തോന്നി. അതാണ് രഘൂ…
അന്നങ്ങനെ…. ആന്റിയുടെ വിരലുകൾ എന്റെ മുടിയിലൂടെ ചലിച്ചു… പിന്നെ…
പിന്നെ? ഞാൻ തലപൊക്കി ആ വലിയ മിഴികളിൽ…ആ തടാകങ്ങളിൽ നോക്കി…
റോഷ്നി നിന്നെപ്പറ്റി നല്ല കാര്യങ്ങളേ പറഞ്ഞിട്ടൊള്ളൂ. എന്നിട്ട്? ഞാൻ മുന്നോട്ടാഞ്ഞു…
രഘൂ… ഞാൻ ചോദിക്കട്ടെ… ആന്റിയുടെ കണ്ണുകൾ എന്നെയുഴിഞ്ഞു….. ഞാൻ കണ്ണുകളുയർത്തി.
നിന്റെ ഫ്രണ്ട് ബാലുവിനോടു
ഞാൻ നിന്റെ വിശേഷങ്ങൾ തിരക്കി. അവൻ പറഞ്ഞത് എന്താണെന്നറിയാമോ?
ഞാൻ ചിരിച്ചു…. അവനെന്തു പറയാനാ ആന്റീ?
ആന്റിയെന്നോടു ചേർന്നിരുന്നു. അവൻ നിന്റെയൊരു ചരിത്രമെനിക്കു പറഞ്ഞുതന്നു. പ്രൈമറി സ്കൂളിൽ സ്ഥിരം ബെഞ്ചിന്റെ മേലോ, ക്ലാസ് റൂമിനു പുറത്തോ… ഹൈസ്കൂളിലെത്തിയപ്പോഴേക്കും എല്ലാവരുടേയും നോട്ടപ്പുള്ളി, അടിപിടികളിൽ മിക്കവാറും ഉൾപ്പെടുന്നവൻ, പിന്നെ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും വാർഡനെ തല്ലിയതിന് പുറത്താക്കി.. ഇപ്പോഴും ചില്ലറ തെമ്മാടിത്തരങ്ങൾ കയ്യിലുണ്ട്.. പിന്നെ അടുത്ത് അധികം കാണാത്തതു കൊണ്ട് മുഴുവനും അവനറിയില്ല.
ആന്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എന്റെ മനസ്സിടിയുകയായിരുന്നു. എന്റെ ഏറ്റവുമടുത്ത ചങ്ങാതി വരച്ചു കാട്ടിയ ചിത്രം! വളരെ മോശമായ ഒന്ന്…
മനസ്സിലെ വിഷമം മുഖത്തു കണ്ടുകാണും. ആന്റി നിർത്തി.
അവനെന്നെപ്പറ്റി നല്ലതൊന്നും പറഞ്ഞില്ലേ? ഞാൻ ചിരിക്കാൻ ശ്രമിച്ചുകൊണ്ടു ചോദിച്ചു.
നല്ല തലയുണ്ട്.. മാർക്കുകളും…അതുകൊണ്ട് എഞ്ചിനീയറിംഗ് കോളേജിൽ അഡ്മിഷൻ കിട്ടി. അതു പറഞ്ഞു.
എന്റെ തോളുകളിടിഞ്ഞു. തല താണു. ആന്റിയുടെ മുഖത്തുനോക്കാൻ കഴിഞ്ഞില്ല.
രഘൂ…