ഈ നിമിഷം വരെ ഉസ്താദ് പറഞ്ഞ കാര്യത്തിനോട് യോജിക്കില്ല എന്ന് ഉറപ്പിച്ച എന്റെ മനസ്സും ആടി ഉലഞ്ഞു… പുലർച്ച മൂന്ന് മണിവരെ ഞാനതും ആലോചിച്ച് ഉറങ്ങാതിരുന്നു…
ഉറങ്ങാൻ വൈകിയ കാരണം സാധരണ ആറു മണിക്ക് എണീറ്റിരുന്ന ഞാനിന്ന് എണീക്കാൻ എട്ട് മണി ആയി … വേഗം എണീറ്റ് മുഖം കഴുകി അടുക്കളയിലേക്ക്
ഓടുകയായിരുന്നു ഞാൻ .. ഇന്നലെ മോളെ എന്ന് വിളിച്ച നാവ് കൊണ്ടിന്ന് പച്ചതെറി കേൾക്കേണ്ടി വരുമല്ലോ എന്നായിരുന്നു മനസ്സ് മുഴുവൻ… രാവിലെ അടുക്കള ഭാഗത്തേക്ക് പോലും വരാത്ത ഉമ്മ ഭക്ഷണം ഉണ്ടാക്കുന്നത് കണ്ട് എന്റെ കാലുകൾ നിശ്ചലമായി…. എന്നെ കണ്ടതും ഇന്നലെ കണ്ട അതേ പുഞ്ചിരി ഉമ്മാടെ മുഖത്ത്…
"മോള് എണീക്കാൻ വൈകിയോ…??
ഒന്ന് ചിരിച്ചെന്ന് വരുത്തി ഞാൻ അടുക്കളയിലേക്ക് ചെന്നു… അപ്പോഴേക്കും പണി എല്ലാം ഉമ്മ തീർത്തിരുന്നു… ഒന്നും മിണ്ടാനാവാതെ ഞാൻ അവിടെ ചുറ്റി പറ്റി നടന്നു…
സമയം അടുക്കും തോറും എന്റെ ഉള്ളിലാകെ ഭയം നിറയാൻ തുടങ്ങി … എന്ത് ചെയ്യണം എന്നറിയാതെ ഇരിക്കുന്ന സമയത്താണ് ഉപ്പ നിസ്കാരം കഴിഞ്ഞു വന്നത്…
"നിങ്ങളോടൊരു ഒൻപത് മണിക്ക് എത്താൻ പറഞ്ഞു
ഉസ്താദ്…. ഉസ്താദ് ഇന്നലെ നാട്ടിൽ പോയതാ. നമ്മുടെ കാര്യം ആയത്കൊണ്ട വൈകുന്നേരം വരുന്നത് തന്നെ…."
അതും കൂടി കേട്ടതും ഞാനാകെ വിയർക്കാൻ തുടങ്ങി….
"അല്ലങ്കിലും നമ്മളോരു കാര്യം പറഞ്ഞാൽ അയാൾക്ക് തട്ടി കളയാൻ ആവുമോ… പെരുന്നാളും നോമ്പും വന്ന മറ്റുള്ളവർ കൊടുക്കന്നതിനെക്കാൾ ഇരട്ടിയല്ലേ ഇവിടുന്ന് കൊടുക്കുന്നത്…"
ഉമ്മാടെ വക പ്രശംസ.. അത് പറയുമ്പോ ഉമ്മാടെ സന്തോഷം ഒന്ന് കാണണം… എന്താണ് ചികിത്സ എന്നും എങ്ങനെയാണ് മന്ത്രിക്കുക എന്നും ഇവർക്ക് അറിയില്ലല്ലോ… അവരെ നോക്കി ഒരു ചിരി പാസാക്കി ഞാൻ അകത്തേക്ക് ചെന്നു…മുറിയിലെ അലമാരയുടെ കണ്ണാടിക്ക് മുന്നിൽ ചെന്ന് നിന്ന് ഞാൻ എന്നെ തന്നെ നോക്കി… ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യമാണ് ഇന്ന് നടക്കാൻ പോകുന്നത്.. അതും വീട്ടുകാരുടെ ഒറ്റ നിർബദ്ധത്തിൽ… ഒഴിഞ്ഞു മാറാൻ എനിക്കൊരു വഴിയും ഇല്ല … സത്യം അവരോട് പറഞ്ഞാലോ… പറഞ്ഞാൽ നാലഞ്ചു ദിവസമായി എനിക്ക് കിട്ടി കൊണ്ടിരിക്കുന്ന ഈ സ്നേഹമെല്ലാം പോകും പിന്നെ പഴയ പോലെ എന്നും തെറി വിളി…അയാൾ പറഞ്ഞത് പോലെ ഒരു പതിനഞ്ചു മിനുട്ടല്ലേ ആ സമയം കൊണ്ട് ഒരു ജീവിതം