വരും ഞാൻ ഉമ്മാട് കാര്യങ്ങൾ എല്ലാം വിളിച്ചു പറഞ്ഞു…."
"നമുക്ക് ഹോസ്പിറ്റലിൽ പോകാം ഇക്കാ…"
"കുറെ പോയില്ലേ… ഇനി ഇതിൽ ആണ് എനിക്ക് പ്രതീക്ഷ… ഇക്കുറി ഞാൻ പോകുമ്പോ സന്തോഷത്തോടെ പോകും എനിക്ക് ഉറപ്പുണ്ട്…."
ഇയാളോട് ഇനി ഞാനെന്ത് പറയും പടച്ചോനെ… നേരവണ്ണം മരുന്ന് കഴിച്ചാൽ എല്ലാം ശരിയാകുമെന്ന് ഈ പൊട്ടനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും…
"നാദിയ നിന്റെ തീയതി എന്ന….??
"ഹേ…??
"പീരിയഡ് ആവുന്ന സമയം…"
"ഇന്നലെ ആവേണ്ടതാണ്…. വയർ വേദന തുടങ്ങിയിട്ടുണ്ട് ഇന്നോ നാളെയോ ആകും …."
"ഉസ്താദ് പറഞ്ഞത് കുളിച്ച പിറ്റേന്ന് എന്ന… അപ്പൊ പതിനെട്ടാം തീയതി അല്ലങ്കിൽ പത്തൊൻപത്…"
ഇനി ഞാനെന്ത് പറഞ്ഞിട്ടും കാര്യമില്ല ഇയാളെല്ലാം ഉറപ്പിച്ച മട്ടാണ്… എന്തെങ്കിലും ആവട്ടെ…. വീട്ടിൽ ചെന്ന് കയറിയ ഉടനെ തന്നെ ഉമ്മാടെ വക ചോദ്യം അതും ഉപ്പ അടുത്ത് ഇരിക്കുമ്പോ…
"എന്നാണ് നിന്റെ ഡേറ്റ്….??
കടുപ്പിച്ചോന്ന് നോക്കി ഞാൻ അകത്തേക്ക് കയറി … തള്ളയെ എടുത്തിട്ട് അടിക്കാൻ കൈ തരിക്കുന്നു…. പണ്ടാരതള്ള….
മെന്സസ് ആയ ഏഴ് ദിവസവും തള്ള എന്നോട് വഴക്കിന് വന്നില്ലല്ലോ എന്ന് ഞാൻ ഓർത്തു…
ഇനി ഒരുപക്ഷേ ഒരു കുഞ്ഞ് ഉണ്ടായി കഴിഞ്ഞാൽ എന്നോട് സ്നേഹം ആകുമോ അതിന്… ഹേയ് അങ്ങനെ ആണങ്കിൽ മകനെ അല്ലെ ആദ്യം കാണിക്കാൻ പറയുക… എന്തയാലും ഇപ്പൊ എന്നെ കാണുമ്പോ മുഖം വീർപ്പിച്ച് ഒരിക്കലും സംസാരിച്ചിട്ടില്ല… എനിക്കത് സത്യം പറഞ്ഞാൽ വിശ്വസിക്കാൻ കഴിഞ്ഞില്ല… കല്യാണം കഴിഞ്ഞ സമയത്ത് മാത്രമേ ഇത് പോലെ ഉമ്മയെ കണ്ടിട്ടുള്ളു…
"മോളെ ഇന്ന് ഏഴ് അല്ലെ….??
എന്തോ ആലോചനയിൽ ആയിരുന്ന ഞാൻ ഉമ്മയുടെ ചോദ്യം കേട്ട് ഞെട്ടി എണീറ്റു…
"എന്താ…. ??
"ഇന്നല്ലേ കുളിക്കുന്നത് മോള്….??
"ആഹ്.."
"ഉപ്പ പള്ളിയിലേക്ക് പോകുമ്പോ നാളെ നിങ്ങൾ വരുമെന്ന് പറയണം ഉസ്താദിനോട് അതിനാ…. നാളെ അല്ലെ ചെല്ലാൻ പറഞ്ഞിട്ടുള്ളത്…??
"ആഹ്…"
"എന്ന പോയി ഉപ്പാട് ഇപ്പൊ തന്നെ പറയട്ടെ…. ആ.. പിന്നെ മോള് വിഷമിക്കണ്ട എല്ലാം ശരിയാകുമെന്ന് എന്റെ മനസ്സ് പറയുന്നു…"
ചിരിച്ചു കൊണ്ട് ഉമ്മ എന്നോട് പറഞ്ഞപ്പോ ഞാനാകെ ഞെട്ടി തരിച്ചു നിന്നു… എത്ര കാലമായി എന്നോട് നല്ലപോലെ സംസാരിച്ചിട്ട്.. മോളെ എന്നൊക്കെ വിളിച്ച കാലം മറന്നു… ഇനി ഉസ്താദ് പറഞ്ഞത് പോലെ ഒരു കുഞ്ഞും അറിയതിരുന്നാൽ എനിക്കെന്നും ഈ സന്തോഷം കിട്ടില്ലേ….