കൂട്ടിയാണ് ഓഫീസില്‍ പോകാറ്.
‘ എനിക്കൊന്നും വേണ്ടടി . ജെയ്മോന് ഒരു ജീന്‍സും ഷര്‍ട്ടും വാങ്ങണം “
‘ എങ്കില്‍ വാങ്ങ് ..എന്തിനാ മടിച്ചു നിക്കുന്നെ ?’
അതല്ലടി ജയേ..അവന്‍റെ സൈസോന്നും എനിക്കറിയില്ല …അവന്‍ തന്നെ വാങ്ങിക്കോളും … പൈസ കൊടുക്കാം “
” ബെസ്റ്റ് .. എടി ..നമ്മളായിട്ട് വാങ്ങി കൊടുക്കുമ്പോഴാ അതിനൊരു സുഖം .. അളവ് പാകമല്ലെങ്കില്‍ അവന്‍ മാറ്റി വാങ്ങിക്കൊള്ളും …’
ജയന്തിയവളെയും കൂട്ടി ജെന്റ്സ് വിഭാഗത്തിലേക്ക് കയറി .
‘ ജയേ … അവന്‍റെ ലാപ്ടോപ്പ് ഒത്തിരി പഴയതാ … നന്നാക്കി നന്നാക്കി മടുത്തു .. പുതിയതോരെണ്ണത്തിനു എത്രയാവും ?’ തുണി നോക്കുന്നതിനിടെ ട്രീസ ചോദിച്ചു’
” അത് നമുക്ക് നോക്കാം ..അപ്പൂന്‍റെ അടുത്ത് ചോദിച്ചാല്‍ മതിയല്ലോ .. നിനക്കിത് നേരത്തെ പറയാന്‍ മേലായിരുന്നോ ? ങാ !! സാരമില്ല ..ഒന്നൂടി അങ്ങോട്ട് പോണോന്നല്ലേ ഉള്ളൂ ..”
‘ അത് അടുത്ത പ്രാവശ്യം വാങ്ങാം ജയേ ..ഞാന്‍ എത്രയാകൂന്നു ചോദിച്ചതെ ഉള്ളൂ “
‘ എടി വങ്ങുമ്പോള്‍ ഇന്ന് തന്നെ വാങ്ങ്..വേറെയാര്‍ക്കും ഒന്നും വാങ്ങി കൊടുക്കാനില്ലല്ലോ ..അപ്പൊ ഇന്ന് തന്നെ കൊടുക്കണം ..ഞാനാദ്യ
ശമ്പളം കിട്ടിയപ്പോള്‍ എന്‍റെ വീട്ടുകാര്‍ക്കും ചേട്ടന്‍റെ വീട്ടുകാര്‍ക്കും ഒക്കെ ഓരോന്ന് വാങ്ങി കൊടുത്തു മുടിഞ്ഞു ..നിനക്കാകെ കൊടുക്കാനും വാങ്ങാനും ഒരാളല്ലേ ഉള്ളൂ .”
ടെക്സ്റയില്‍സില്‍ നിന്നവര്‍ പിന്നെയും ഓഫീസ് ബില്‍ഡിങ്ങിലെക്ക് പോയി
‘ അപ്പൂ… ഒരു ലാപ് വേണം .. ഇവളുടെ മോന് വേണ്ടിയാ ?’
” ഏതാ സാറേ വേണ്ടത് ? വിന്‍ഡോസ് 10. 4gb റാം ” അപ്പു ഓരോരോ വിവരങ്ങള്‍ നിരത്തി
” എന്‍റെ പൊന്നപ്പു ..ഇതൊന്നും ഞങ്ങള്‍ക്കറിയില്ല … നീയൊരെണ്ണം എടുത്തു താ .. “
‘ മോന്‍റെ ഇഷ്ടം കൂടി നോക്കണ്ടേ ..മോനെ വിളിച്ചു താ ..ഞാന്‍ സംസാരിക്കാം സാറേ “
ട്രീസ ഉടനെ ബാഗ് തുറന്നു ഫോണെടുത്തു ..ജയന്തിയവളെ തടഞ്ഞു ..
” എടി ..ഇതൊക്കെ കൊടുക്കുമ്പോ ഒരു സര്‍പ്രൈസ് ആയി കൊടുക്കണം …അപ്പൂ ..ഇതവന് ഇഷ്ടപ്പെട്ടില്ലേല്‍ നാളെ മാറ്റി വാങ്ങത്തില്ലേ?’
” കുഴപ്പമില്ല ..പക്ഷെ അങ്കിളിനോടോന്നു ചോദിക്കട്ടെ സാറേ ..ഇപ്പൊ വരാം ” അപ്പു ഷോറൂമിന്‍റെ അകത്തെ മുറിയിലേക്ക് കയറി പോയി ..
ട്രീസ ഷോറൂം ആകെയൊന്നു നോക്കി .. രണ്ടു സ്റാഫ് വേറെയുണ്ട് .. അവര്‍ ഓരോരോ കസ്റമറുമായി തിരക്കിലാണ് ..അപ്പുവിന്‍റെ അമ്മാവന്‍റെ
കടയാണിതെന്നും