.. ഇല്ലാന്ന് പറഞ്ഞിട്ടിന്നലെ …”
” ഇന്നലെ ?’
” ഇന്നലെ …അത് ..ഉമ്മ തന്നില്ലേ ?’
” ഓ ..അതാണോ ….പണ്ട് ഞാന്‍ വീഴുമ്പോള്‍ അമ്മ എനിക്ക് മരുന്ന് വെച്ച് തന്നിട്ട് ഒരുമ്മ തരും ..അതോടെ വേദന ഒക്കെ മാറും ..”
“ഹ ഹ ഹ ….അത് കുഞ്ഞി പിള്ളേര്‍ക്കല്ലേ അപ്പു ..ഞാനെന്താ കൊച്ചു കുട്ടിയാണോ ..ഹ ഹ ‘ ട്രീസക്ക് ചിരി വന്നുപോയി …അവള്‍ തല്കാലത്തേക്ക് വേദന മറന്നു
” ഇന്നലെ കണ്ണടച്ച് വേദനയെടുക്കുന്ന കണ്ടപ്പോള്‍ കൊച്ചു കുട്ടിയെ പോലെ തോന്നി ..അതാ ഉമ്മ തന്നെ …”
” അയ്യടാ …ഹ്മം .ശെരി അത് കുഴപ്പമില്ല ..നീ പൊക്കോ ..നാളെ കാണാം …”
” വേണ്ട …ഞാന്‍ വരുവാ …”
അപ്പോഴേക്കും ജയന്തിയുടെ കോള്‍ വന്നു … എങ്ങനെയുണ്ടെന്നു അറിയാന്‍ .. സംസാരിച്ചതിന്‍റെ കൂട്ടത്തില്‍ ട്രീസ ജയന്തിയോട് അപ്പു വരുന്ന കാര്യം പറഞ്ഞു ..
” എടി നീയവനെ ഒന്ന് വിളിച്ചു പറ ..ഇന്നലെ അവന്‍ മരുന്ന് കൊണ്ട് വന്നു കൊടുത്തത് ജെയ്മോന്‍റെ കയ്യില്ലാ … ഇന്നെങ്ങാനും അപ്പുവിനെ അവന്‍ കണ്ടാല്‍ ..ഒന്നുമില്ലെങ്കിലും ..എനിക്ക് പേടിയാ ജയേ ..നീയൊന്നു വിളിച്ചു പറ “
ജയ കോള്‍ കട്ടാക്കി പെട്ടന്ന് തന്നെ തിരിച്ചു വിളിച്ചു ..
” എടി അവനൊന്നു
കണ്ടിട്ട് പൊക്കോളും .. അവന്‍ ഉച്ചക്കത്തെന് നിനക്കുള്ള ബിരിയാണിക്ക് വെയിറ്റ് ചെയ്യുവാ…സാരമില്ല ..”
” എന്‍റെ ജയേ ..അവനെന്നെ കൊലക്ക് കൊടുക്കും ..നീ പറ .. ഞാനിവിടെ ഇല്ലാന്ന് ..”
‘ നീയിങ്ങനെ പേടിച്ചാലോ… ഒരു കാര്യം ചെയ്യ് … എന്‍റെ വീടില്ലേ ..അങ്ങോട്ട് നടന്നോ … സ്കൂട്ടര്‍ ജെയ്മോന്‍ എടുത്തില്ലെങ്കില്‍ അതില്‍ പൊക്കോ .. അല്ലാതെ എന്നാ ചെയ്യാന്‍ ..കാമുകിയെ കാണാന്‍ കാമുകന് വരാതിരിക്കാന്‍ ആവുമോ ..ഞാന്‍ പറഞ്ഞാലൊന്നും അത് നില്‍ക്കില്ല മോളെ ..” ജയ കോള്‍ കട്ട് ചെയ്തതും ട്രീസ ചാറ്റ് നോക്കി …
” ഞാന്‍ വരും ..ഞാന്‍ വരും ..ഞാന്‍ വരും .’ അവന്‍ ഊന്നി പറഞ്ഞത് കേട്ടപ്പോള്‍ ട്രീസക്ക് ദേഷ്യം വന്നു …
അവള്‍ കതക് തുറന്നു നോക്കി .. മുറ്റത്തു സ്കൂട്ടര്‍ ഇരിപ്പുണ്ട് .. ഒരു കോട്ടന്‍ സാരിയയിരുന്നു അവള്‍ ഉടുത്തിരുന്നത് .. അകത്തു കയറി , മുടിയോന്നു മാടിയൊതുക്കി .റബര്‍ തോട്ടം കഴിഞ്ഞാല്‍ വീടെത്തും , നടക്കവുന്നതയുള്ളൂ എങ്കിലും വേദനയുള്ളതിനാല്‍ അവള്‍ വണ്ടിയെടുത്തു ജയയുടെ വീട്ടിലെത്തി .. … ഒരു വശം പായല്‍ കയറി നശിച്ചു കിടക്കുന്ന വലിയ കുളമാണ് … ട്രീസ പതിയെ സ്കൂട്ടര്‍