, കണ്ണ് പോത്തിയും നില്‍ക്കുന്നതും ..ട്രീസ അന്നോഫീസ് വിട്ടു പാര്‍ക്കിങ്ങിലേക്ക് നടന്നപ്പോഴാണ് വണ്ടി വഴിയിലാണല്ലോ എന്നോര്‍ത്തത് . അവള്‍ അപ്പുവിന്‍റെ ഷോപ്പിലേക്ക് നടക്കാന്‍ തുടങ്ങിയതും പെട്ടന്ന് നിന്നു ..എങ്ങനെ അവനെ ഫെസ് ചെയ്യും ..ട്രീസ മൊബൈലില്‍ അവനെ വിളിച്ചു .
” ഹലോ ..അപ്പുവല്ലേ …
” അല്ല …കൊടുക്കാം ..ഒരു മിനുട്ട് ” ഹോള്‍ഡ് ചെയ്തയുടനെ അപ്പു ലൈനില്‍ വന്നു
” ഹലോ ആരാ ?’
” ഞാനാ അപ്പു .. ട്രീസ …വണ്ടിയുടെ താക്കോല്‍ ..വണ്ടിയെവിടാ വെച്ചേക്കുന്നെ?’
” അയ്യോ സാറേ ..ഒരബദ്ധം പറ്റി…”
” എടുത്തില്ലേ അവിടുന്ന് …സാരമില്ല ഞാന്‍ ബസിനു പോയി അവിടെയിറങ്ങിക്കൊള്ളാം”
” അതല്ല …ഒരു മിനുറ്റ് ..ഞാനിതാ വരുന്നു ..ഞാന്‍ കൊണ്ട് പോയി വിടാം സാറേ “
” ഹേയ് ..വേണ്ടപ്പു ..ഞാന്‍ പൊക്കോളാം” പറഞ്ഞു തീരുന്നതിനു മുന്‍പ് ഫോണ്‍ വെച്ചു ..ഒരു മിനുട്ടിനുള്ളില്‍ അവന്‍ വരികയും ചെയ്തു … അവന്‍ വരുന്നത് കണ്ടു ട്രീസാ പ്രയാസപ്പെട്ട് മുഖത്തൊരു ചിരി വരുത്തി .. പക്ഷെ അവന്‍റെ മുഖത്തോരു ഭാവവ്യത്യാസവും ഇല്ലാത്തത് അവളെ റിലാക്സാക്കി
” സാറേ ..ഒരബദ്ധം പറ്റി …ഒരുത്തനെ വണ്ടിയെടുക്കാന്‍
ഏല്‍പ്പിച്ചതാ ..അവന്‍ കൊണ്ട് പോയി വീട്ടില്‍ വെച്ചു”
” അപ്പുവിന്‍റെ വീട്ടിലോ ?’
” എന്‍റെയല്ല …സാറിന്‍റെ …”
‘ എന്‍റെ വീടറിയുമോ അപ്പുവിന്?’
” കണ്ടിട്ടുണ്ട് ..പക്ഷെ അവനറിയും … വാ ഞാന്‍ കൊണ്ടാക്കാം “
“വേണ്ട ..ഞാന്‍ പൊക്കോളാം” അവനെ ഫെസ് ചെയ്യുന്നതിനവള്‍ക്ക് ചെറിയ മടിയുണ്ടായിരുന്നു
‘ വേണ്ട ..ഇങ്ങോട്ട് എന്‍റെ കൂടെയല്ലേ വന്നെ ..അപ്പൊ ഞാന്‍ തന്നെ കൊണ്ട് പോയി വിടാം “
അപ്പു പാര്‍ക്കിങ്ങിലെക്കിറങ്ങിയപ്പോള്‍ ട്രീസയവിടെ നിന്നു ..കാര്‍ വരുന്നതും കാത്തിരുന്ന അവളുടെ അടുത്തൊരു ബൈക്ക് വന്നു നിന്നു
” കയറിക്കോ സാറേ “
” അയ്യോ ..ഇതിലെങ്ങനാ ഞാന്‍ ..വേണ്ട ..വേണ്ട … ഞാന്‍ പൊക്കോളാം”
” കേറിക്കോ ..സാറേ ..എന്നോട് പിണക്കമായത് കൊണ്ടാണോ ? ഞാന്‍ സോറി പറഞ്ഞില്ലേ ?’
” ഹേയ് അതൊന്നുമല്ല ..എനിക്ക് പേടിയാ ഇതില്‍ കയറാന്‍ ..വേണ്ട ..ഞാന്‍ ബസിനു പൊക്കോളാം”
‘അപ്പൊ പിണക്കമാണെന്ന് സാരം .. “
” ഏയ് ..അങ്ങനെയോന്നുമില്ലടാ അപ്പു …” ട്രീസ പെട്ടന്ന് ഫുട്റെസ്റ്റില്‍ ചവിട്ടി ബൈക്കില്‍ കയറി .. കയറിയപ്പോഴാണ് R15ന്‍റെ ഉയരം അവള്‍ക്ക് മനസിലായത് .. എവിടെ പിടിക്കണമെന്നറിയാതെ